NEWS
എറണാകുളം ജില്ലയിൽ 583 പേർക്ക് രോഗം സ്ഥിരീകരിച്ചു; കോതമംഗലത്തിന് ഇന്ന് ആശ്വാസദിനം.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഴിഞ്ഞ 24 മണിക്കൂറിനിടെ 54,751 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.98 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 51,85,673 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 100 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5188 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
എറണാകുളം ജില്ലയിൽ ഇന്ന് 583 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -8
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 375
• ഉറവിടമറിയാത്തവർ -192
• ആരോഗ്യ പ്രവർത്തകർ- 8
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 26
• കളമശ്ശേരി – 19
• പായിപ്ര – 19
• ഫോർട്ട് കൊച്ചി – 19
• തൃപ്പൂണിത്തുറ – 18
• ഏലൂർ – 16
• മരട് – 15
• തുറവൂർ – 13
• എടത്തല – 11
• മഞ്ഞള്ളൂർ – 11
• എളമക്കര – 10
• കലൂർ – 10
• കോതമംഗലം – 10
• പള്ളുരുത്തി – 10
• ഒക്കൽ – 9
• തോപ്പുംപടി – 9
• മട്ടാഞ്ചേരി – 9
• വടവുകോട് – 9
• ഉദയംപേരൂർ – 8
• കടവന്ത്ര – 8
• ചൂർണ്ണിക്കര – 8
• ചേന്ദമംഗലം – 8
• പൂതൃക്ക – 8
• മൂവാറ്റുപുഴ – 8
• വടുതല – 8
• വെങ്ങോല – 8
• കുന്നുകര – 7
• പള്ളിപ്പുറം – 7
• വൈറ്റില – 7
• അങ്കമാലി – 6
• ഇടപ്പള്ളി – 6
• കാലടി – 6
• കീഴ്മാട് – 6
• കുന്നത്തുനാട് – 6
• കോട്ടുവള്ളി – 6
• നെല്ലിക്കുഴി – 6
• നോർത്തുപറവൂർ – 6
• പാലാരിവട്ടം – 6
• മുണ്ടംവേലി – 6
• വടക്കേക്കര – 6
• വെണ്ണല – 6
• കടുങ്ങല്ലൂർ – 5
• കീരംപാറ – 5
• കുമ്പളം – 5
• ചെല്ലാനം – 5
• തമ്മനം – 5
• മഞ്ഞപ്ര – 5
• രാമമംഗലം – 5
• രായമംഗലം – 5
• വാഴക്കുളം – 5
• അതിഥി തൊഴിലാളി – 2
• ഐ എൻ എച്ച് എസ് – 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
എറണാകുളം സൗത്ത്, കാഞ്ഞൂർ, കുട്ടമ്പുഴ, ചിറ്റാറ്റുകര, ചെങ്ങമനാട്, പിറവം, പെരുമ്പാവൂർ, മഴുവന്നൂർ, വരാപ്പുഴ, വേങ്ങൂർ, അയ്യപ്പൻകാവ്, ആലുവ, എടക്കാട്ടുവയൽ, എറണാകുളം നോർത്ത്, കറുകുറ്റി, ചേരാനല്ലൂർ, ചോറ്റാനിക്കര, തേവര, നായരമ്പലം, നെടുമ്പാശ്ശേരി, പൂണിത്തുറ, അശമന്നൂർ, ആലങ്ങാട്, ഇടക്കൊച്ചി, ഇലഞ്ഞി, എടവനക്കാട്, എളംകുന്നപ്പുഴ, കരുവേലിപ്പടി, കിഴക്കമ്പലം, കുഴിപ്പള്ളി, കോട്ടപ്പടി, തിരുമാറാടി, തിരുവാണിയൂർ, പാറക്കടവ്, പിണ്ടിമന, പുത്തൻവേലിക്കര, വാരപ്പെട്ടി, വാളകം, ആയവന, ആരക്കുഴ, ആവോലി, ഐക്കാരനാട്, കരുമാലൂർ, കവളങ്ങാട്, കൂവപ്പടി, ഞാറക്കൽ, പച്ചാളം, പനമ്പള്ളി നഗർ, പാലക്കുഴ, പൈങ്ങോട്ടൂർ, പോണേക്കര, മണീട്, മലയാറ്റൂർ നീലീശ്വരം, മുടക്കുഴ, മുളന്തുരുത്തി.
• ഇന്ന് 1078 പേർ രോഗ മുക്തി നേടി.
• ഇന്ന് 2228 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2149 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 30603 ആണ്. ഇതിൽ 29395 പേർ വീടുകളിലും 43 പേർ കോവിഡ് കെയർ സെന്ററുകളിലും 1165 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 194 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 244 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9733 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 207
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 19
• പി വി എസ് – 46
• ജി എച്ച് മൂവാറ്റുപുഴ-9
• ഡി എച്ച് ആലുവ-8
• പറവൂർ താലൂക്ക് ആശുപത്രി- 3
• സഞ്ജീവനി – 44
• സ്വകാര്യ ആശുപത്രികൾ – 647
• എഫ് എൽ റ്റി സികൾ – 952
• എസ് എൽ റ്റി സി കൾ-115
• വീടുകൾ- 7683
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10316 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 4792 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 480 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 263 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• എറണാകുളം റെസിഡന്റ്സ് അസോസിയേഷൻ അപെക്സ് കൗൺസിൽ ഭാരവാഹികൾക്ക് കോവിഡ് പ്രതിരോധമാർഗങ്ങളിൽ പരിശീലനം നൽകി.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ ഏഴു ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. എട്ടാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• വാർഡ് തലത്തിൽ 4758 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
NEWS
പന്ത്രപ്രയിലെ ആദിവാസികളുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നിർവഹിച്ചു കൊടുക്കണമെന്ന് ഡീൻ കുര്യാക്കോസ് എം പി

കുട്ടമ്പുഴ : വനാന്തർഭാഗത്തുള്ള ആദിവാസികുടികളിൽ നിന്നും ഇറങ്ങി വന്ന പന്തപ്രയിൽ താമസിക്കുന്നവരെ എംപി ഡീൻ കുര്യാക്കോസ് സന്ദർശിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഏറ്റവും ദൂരത്ത് സ്ഥിതി ചെയ്യുന്ന ആദിവാസി കുടികളായ മാപ്പിളപ്പാറ മീൻകുളം ഉറിയം പെട്ടി വാരിയം എന്നിവിടങ്ങളിൽ നിന്നാണ് ആദിവാസി കുടുംബങ്ങൾ അവരുടെ വീടുകളും കൃഷിസ്ഥലങ്ങളും ഉപേക്ഷിച്ച് പന്തപ്രയിൽ വന്ന് താമസിക്കുന്നത്. വന്യമൃഗങ്ങളുടെ ശല്യം മൂലം ഉൾവനങ്ങളിലെ കുടികളിൽ ജീവിക്കാൻ സാധിക്കാത്തതുകൊണ്ടാണ് ഉരുളൻതണ്ണിക്ക് സമീപമുള്ള പന്തപ്ര കുടിയിൽ കുടിയേറുന്നത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 218 കുടുംബങ്ങൾക്കുള്ള സ്ഥലം അളന്ന് തിരിച്ചിട്ടുള്ളതാണ്. 68 കുടുംബങ്ങളാണ് ഇപ്പോൾ പന്തപ്രയിൽ താമസിക്കുന്നത്. ബാക്കിയുള്ള സ്ഥലം അളന്നുതിരിച്ച് തരണം എന്നാണ് ആദിവാസികൾ വനം വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആദിവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ സഹായവും ചെയ്യാമെന്ന്എംപി ആദിവാസികളോട് പറഞ്ഞു. യാതൊരു സുരക്ഷയും ഇല്ലാത്ത പ്ലാസ്റ്റിക് ഷെഡ്ഡുകളിൽ ആണ് ആദിവാസികൾ ഇപ്പോൾ താമസിക്കുന്നത്. ആദിവാസികളുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നിർവഹിച്ചു കൊടുക്കണമെന്ന് എം പി ഡീൻ കുര്യാക്കോസ് സർക്കാരിനോട് ആവശ്യപ്പെട്ടു.
NEWS
ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചു : ആന്റണി ജോൺ എം എൽ എ.

കോതമംഗലം : ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 16 കോടി രൂപ മുടക്കിയാണ് ആധുനിക രീതിയിൽ റോഡ് നവീകരിക്കുന്നത്. ആയക്കാട് ജംങ്ഷനിൽ നിന്ന് ആരംഭിച്ച് മുത്തംകുഴി-കുളങ്ങാട്ടുകുഴി വഴി- വേട്ടാമ്പാറ വരെയുള്ള 11 കിമി ദൂരമാണ് നവീകരിക്കുന്നത്.
തണ്ണിക്കോട്ട് പാലം, വേട്ടാമ്പാറ പഠിപ്പാറ പാലം എന്നീ രണ്ടു പാലങ്ങളും പുനർ നിർമ്മിക്കും. കൂടാതെ 10 കൾവർട്ടുകൾ ആവശ്യമായ ഇടങ്ങളിൽ ഡ്രൈനേജ് സംവിധാനങ്ങളും നിർമ്മിക്കും. 5.5 മീറ്ററിൽ വീതി കൂട്ടിയാണ് റോഡ് നിർമ്മിക്കുന്നത്. റോഡ് സേഫ്റ്റിയുടെ ഭാഗമായി സ്റ്റഡ്,സൈൻ ബോർഡുകൾ,സീബ്രാ ലൈൻ,റോഡ് മാർക്കിങ്ങ് അടക്കമുള്ള പ്രവർത്തികളും ഉൾപ്പെടുത്തിയിട്ടുണ്ട്. വേട്ടാമ്പാറയിൽ നിന്നും മാലിപ്പാറയ്ക്കുള്ള 500 മീറ്റർ ദൂരവും കുളങ്ങാട്ടുകുഴിയിൽ നിന്നും മാലിപ്പാറയ്ക്കുള്ള 250 മീറ്റർ ദൂരവും പ്രസ്തുത പദ്ധതിയുടെ ഭാഗമായി നവീകരിക്കും.
സംസ്ഥാന സർക്കാരിന്റെ ശുപാർശ പ്രകാരം സി ആർ ഐ എഫ് സ്കീമിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരിക്കുന്നതിന് വേണ്ടി 16 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ഗ്രാമീണമേഖലയിലൂടെ കടന്നുപോകുന്ന ഈ റോഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനമാണ് ഇപ്പോൾ സാധ്യമായിട്ടുള്ളതെന്നും,സി ഡി വർക്കുകൾ വേഗത്തിൽ ആരംഭിക്കുമെന്നും, തുടർച്ചയിൽ കാലവർഷതിന് ശേഷം അവസാന ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും എം എൽ എ പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായി ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ദേശീയ പാത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു
NEWS
വീടിനു നേരെ കാട്ടു കൊമ്പന്റെ ആക്രമണം: ഭയന്ന് വിറച്ചു വീട്ടുകാർ

കോതമംഗലം :- കോട്ടപ്പടി വടക്കുംഭാഗത്ത് വീടിനു നേരെ കാട്ടാനയാക്രമണം; ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ആക്രമണം നടന്നത്. വടക്കുംഭാഗം, തൂപ്പനാട്ട് വേലായുധൻ്റെ വീടിനു നേരെയാണ് കാട്ടാനയാക്രമണം ഉണ്ടായത്. വേലായുധൻ്റ ഭാര്യ ഷിജിയും രണ്ട് മക്കളും വീടിനുള്ളിൽ ഉറങ്ങുമ്പോഴാണ് വീടിനു നേരെ കാട്ടു കൊമ്പൻ്റെ അതിക്രമം നടന്നത്.
വീടിൻ്റെ പുറകുവശത്ത് എത്തിയ ആന വാഴ മറിച്ചിടുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. വാഴ തീറ്റ കഴിച്ച ശേഷം വീടിൻ്റെ മുൻവശത്തെത്തിയ ആന ജനാലച്ചില്ലുകൾ തകർക്കുകയും വീടിൻ്റെ ഭിത്തി കൊമ്പു കൊണ്ട് കുത്തുകയുമായിരുന്നു. ഭിത്തിയിൽ തുള വീണിട്ടുണ്ട്.തുടർന്ന് വീടിനോട് ചേർന്നുള്ള കയ്യാലയും തകർത്ത് ആന കോട്ടപ്പാറ വനമേഖലയിലേക്ക് മടങ്ങി. കോട്ടപ്പാറ വനമേഖലയോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. ആനയെത്തുമ്പോൾ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നുവെന്നും വല്ലാതെ പേടിച്ചു പോയെന്നും വീട്ടമ്മ ഷിജി പറഞ്ഞു.
-
ACCIDENT1 week ago
ഇരുമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാട്ടുകാരൻ മരണപ്പെട്ടു.
-
AGRICULTURE6 days ago
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം
-
CRIME4 days ago
മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ.
-
NEWS7 days ago
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി
-
NEWS1 week ago
ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പൊളിച്ച് നീക്കി യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുക: എച്ച്.എം.എസ്
-
NEWS1 week ago
ഫാം പ്ലാൻ പദ്ധതി പ്രകാരം പ്രീമിയം ഔട്ട് ലെറ്റ് പ്രവർത്തനമാരംഭിച്ചു
-
CHUTTUVATTOM1 day ago
രാജ്യത്തെ മികച്ച കോളജുകളിൽ ഒന്നായി വീണ്ടും കോതമംഗലം മാർ അത്തനേഷ്യസ്
-
CRIME1 week ago
ഏഴു കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പോലീസ് പിടിയിൽ