×
Connect with us

TOURIST PLACES

കൊളുക്കുമലയിൽ തങ്ക സൂര്യോദയം; സഞ്ചാരികളെ ഇതിലെ ഇതിലെ, കൊളുക്കുമല മാടി വിളിക്കുന്നു.

Published

on

കോതമംഗലം :അങ്ങനെ നീണ്ട 8മാസത്തെ ഇടവേളക്കു ശേഷം കൊളുക്കുമലയുടെ ലോക്ക് അഴിച്ചു. പുതിയ പുലരികളെ വരവേൽക്കാൻ കൊളുക്കുമലയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിച്ചുതുടങ്ങി.കോവിഡ്ക്കാലത്തെ ഈ അതിജീവനത്തിന്റെ കാലത്തിൽ മറക്കാൻ ആകാത്ത സൂര്യോദയം കാണുവാൻ സാധിച്ച സന്തോഷത്തിലാണ് ചലച്ചിത്ര നടിയും, നിർമാതാവുമായ സാന്ദ്ര തോമസ്.കൊളുക്കുമലയിലെ ഈ നയനമനോഹര കാഴ്ചകൾ കാണുവാൻ അവസരം ഒരുക്കിയ അഡ്വ. ആശിഷ് വര്ഗീസിനാണ് സാന്ദ്രയും കുടുംബവും നന്ദി പറയുന്നത്. കോവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞ മാർച്ച് 30നാണ് കൊളുക്കുമലയിലെ ട്രക്കിങ്ങിന്‌ ജില്ലാ ഭരണകൂടം വിലക്കേർപ്പെടുത്തിയത്.

ODIVA

ഒരു മാസംമുമ്പ്‌ ജില്ലയിലെ മറ്റെല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും തുറക്കാൻ നടപടിയായെങ്കിലും കൊളുക്കുമലയിൽ മാത്രം സഞ്ചാരികൾക്ക്‌ പ്രവേശനമുണ്ടായിരുന്നില്ല. ഇടുക്കി ജില്ലയിലെ ദേവികുളം, സൂര്യനെല്ലിയിൽനിന്ന്‌ 12 കിലോമീറ്ററോളം ദുർഘടപാത താണ്ടിയാണ് കൊളുക്കുമലയിൽ എത്തുന്നത്. ജീപ്പ് മാത്രമാണ് ഈ വഴിയിലൂടെ പോവുക. സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയതോടെ സർവീസ് നടത്തിയിരുന്ന നൂറിലധികം ജീപ്പ് ഡ്രൈവർമാർ ജോലിയും വരുമാനവും ഇല്ലാതെ ബുദ്ധിമുട്ടിലായിരുന്നു.

കൊളുക്കുമലയിൽ സഞ്ചാരികൾക്ക് പ്രവേശനാനുമതി നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഡ്രൈവർമാരും വ്യാപാരികളും ചിന്നക്കനാൽ പഞ്ചായത്ത് ഓഫീസിന്‌ മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. വിവിധ ഡ്രൈവേഴ്സ് യൂണിയൻ നേതാക്കൾ ദേവികുളം ആർഡിഒ ഓഫീസിലെത്തി സബ് കലക്ടറെ നേരിൽകണ്ട് പരാതി നൽകി. തുടർന്നാണ് കൊളുക്കുമലയിൽ സന്ദർശകർക്ക് പ്രവേശനാനുമതി ലഭിച്ചത്.


കർശന നിയന്ത്രണങ്ങളോടെയാണ് കൊളുക്കുമലയിൽ സന്ദർശകരെ അനുവദിച്ചിട്ടുള്ളത്. ഒരു വാഹനത്തിൽ അഞ്ചുപേർ മാത്രമേ പാടുള്ളൂ. എല്ലാവരും മാസ്‌ക്‌ ധരിക്കണം. വാഹനത്തിലും യാത്രക്കാരുടെ കൈവശവും സാനിറ്റെെസർ നിർബന്ധമാണ്. സൂര്യോദയ കാഴ്ചയ്‌ക്ക് കേരളത്തിൽ പ്രശസ്തമായ പത്തു സ്ഥലങ്ങളിൽ ആദ്യസ്ഥാനമാണ് കൊളുക്കുമലയ്‌ക്കുള്ളത്.
എട്ട്‌ മാസത്തിനുശേഷം ഇവിടെ സന്ദർശകരെ അനുവദിച്ചപ്പോൾ ആദ്യമായി കൊളുക്കുമലയിൽ സൂര്യോദയം കണ്ടത് നടിയും നിർമാതാവുമായ സാന്ദ്ര തോമസും കുടുംബവുമാണ്. ഭർത്താവ് വിൽസൺ തോമസ്, മക്കളായ ഉമ്മിണിതങ്ക, ഉമ്മുക്കുൽസു എന്നിവരും സാന്ദ്രയോടൊപ്പമുണ്ടായിരുന്നു.

വെസ്റ്റേൺ ഘട്ട് ടൂറിസം പ്രമോഷൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി ചീഫ് പ്രൊമോട്ടർ അഡ്വ. ആശിഷ് വർഗീസാണ് സാന്ദ്രയെയും കുടുംബത്തെയും കൊളുക്കുമലയിൽ എത്തിക്കുന്നതിന് സൗകര്യമൊരുക്കിയത്. കൊളുക്കുമലയിലെ തങ്ക സൂര്യോദയവും, മനോഹാരിതയും കണ്ട സന്തോഷത്തിലാണ് സാന്ദ്രയും കുടുംബവും.

EDITORS CHOICE

ദേശാടന പക്ഷികളെപ്പോലെ വിരുന്നെത്തി സഞ്ചാരികൾ; പുതുകാഴ്ചകൾ ഒരുക്കി തട്ടേക്കാട് പക്ഷിതാവളവും

Published

on

thattekkadu

കോതമംഗലം : പക്ഷിനിരീക്ഷണത്തിനപ്പുറം പുതുമയാർന്ന കൗതുകക്കാഴ്ചകൾ ഒരുക്കി പ്രൗഢിയോടുകൂടി സഞ്ചാരികളെ വരവേൽക്കുകയാണ് തട്ടേക്കാട് പക്ഷിസങ്കേതം. കോതമംഗലം ടൗണിൽ നിന്ന് 17 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന തട്ടേക്കാട് ഒരു മനോഹരമായ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്. പക്ഷിസങ്കേതം സഞ്ചാരികളെ വരവേൽക്കുന്നത് പ്രവേശനവഴിയുടെ ഇരുവശത്തേയും ഭിത്തിയിൽ തട്ടേക്കാട് കാണുന്നതും, അപൂർവമായി വിരുന്നെത്തുന്നതുമായ പക്ഷികളുടെ ചിത്രങ്ങളും പേരുകളും ആലേഖനം ചെയ്തുകൊണ്ടാണ്.

കിളി കൊഞ്ചലുകളുടെ അകമ്പടിയോടുകൂടി ശലഭോദ്യാനം, നക്ഷത്രവനം, ഔഷധസസ്യോദ്യാനം, അനിമൽ റീഹാബിലിേറ്റഷൻ സെന്റർ, െട്രക്കിങ്, ബോട്ടിങ്, പക്ഷിനിരീക്ഷണ പാതയിലേക്കായി ബഗ്ഗീസ് കാർ, ഇല്ലിനാമ്പുകൾകൊണ്ട് തൂക്കണാംകുരുവിയുടെ കൂടിന്റെ മാതൃകയിൽ തീർത്ത വിശ്രമസ്ഥലം, കുട്ടികളുടെ പാർക്ക്, താമസത്തിന് ട്രീ ഹട്ടുകളും വാച്ച് ടവറുകളും എല്ലാം ഒരുക്കിയിയാണ് സഞ്ചാരികളെ തട്ടേക്കാട് ഭ്രമിപ്പിക്കുന്നത്. തട്ടേക്കാട് പക്ഷി സങ്കേതം മൃഗശാലയാണെന്ന ധാരണയിൽ ഇവിടെയെത്തുന്നവർ പോലും തിരിച്ചു പോകുന്നത് ഒരുപിടി മറക്കാനാവാത്ത പക്ഷികളുടെ ഓർമ്മകളുമായാണ്. പക്ഷി നീരീക്ഷണത്തിനൊപ്പം വനം വന്യജീവികളുടെ ആവാസവ്യവസ്ഥ അടുത്തറിയുവാനുള്ള ഇടം കൂടിയാണ് തട്ടേക്കാട്.

25.16 ച.കി.മി വിസ്തീർണ്ണമുള്ള ഈ പ്രദേശം പലവംശത്തിലുള്ള നാട്ടുപക്ഷികളും വ്യത്യസ്‍ത ദേശങ്ങളിൽനിന്നുമുള്ള ദേശാടനപക്ഷികളും കാലാകാലങ്ങളിൽ ഇവിടെ എത്തുന്നു. തട്ടേക്കാട് ഡോ. സാലിം അലി പക്ഷിസങ്കേത്തിൽ ദേശാടകരടക്കം 330 ഇനം പക്ഷികൾ ഉണ്ടെന്നാണ്‌ കരുതുന്നത്‌. പക്ഷിനിരീക്ഷണത്തിൽ താത്പര്യമുള്ളവർക്ക് രാവിലെ മുതൽ വൈകുന്നേരം നാലുമണിവരെയുള്ള സമയത്തിനിടയിൽ സങ്കേതത്തിൽ പ്രവേശിച്ച് പഠനം നടത്താൻ വനംവകുപ്പ് അനുമതി നെൽകുന്നുണ്ട്. ആവശ്യമുള്ളവർക്ക് പരിചയ സമ്പന്നരായ പക്ഷി നിരീക്ഷകരുടെ സേവനം ലഭ്യമാണ്. കുടുംബത്തോടൊപ്പം ഇവിടെ താമസിച്ചു കാടിന്റെ സ്പന്ദനം അടുത്തറിയുവാനുള്ള സജ്ജീകരണങ്ങളും വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്.

പക്ഷിതാവളത്തിലെ താമസത്തിന് വനംവകുപ്പിന്റെ ട്രീ ഹട്ട്, നാലുനില വാച്ച് ടവർ എന്നിവ ലഭ്യമാണ്. രണ്ട് കുട്ടികളടക്കം ഫാമിലിക്ക് 2,500 രൂപയാണ് ചാർജ് ഈടാക്കുന്നത്. പക്ഷിസങ്കേതത്തിലേക്ക് പ്രവേശന ഫീസ് മുതിർന്നവർക്ക് അമ്പത് രൂപയും കുട്ടികൾക്ക് 45 രൂപയുമാണ്. പക്ഷിനിരീക്ഷണ പാതയിലൂടെ ഒന്നര കിലോമീറ്റർ െട്രക്കിങ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ബോട്ട് സവാരിക്ക് ഒരാൾക്ക് 150 രൂപയാണ് ചാർജ്. ബോട്ട് സവാരിയിൽ തട്ടേക്കാട് മാത്രം വിരുന്നെത്തുന്ന ചില ദേശാടന പക്ഷികളെ കാണുവാനും നീർപക്ഷികളുടെ ജലകേളികൾ കണ്ട് ആസ്വദിക്കുവാനുമുള്ള അസുലഭ അവസരമാണെന്ന് തട്ടേക്കാട് ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ് ഓഫീസർ ബിജുമോൻ എസ് മണ്ണൂർ വെളിപ്പെടുത്തുന്നു.

Continue Reading

NEWS

കെട്ട് കണക്കിന് മായിക കാഴ്ചകൾ സമ്മാനിക്കാൻ ഭൂതത്താൻകെട്ടിൽ ബോട്ട് സവാരി ആരംഭിച്ചു.

Published

on

കോതമംഗലം : പെരിയാറിന്റെ മടിത്തട്ടിലൂടെ കെട്ട് കണക്കിന് മായിക കാഴ്ചകൾ വിനോദ സഞ്ചാരികൾക്ക് കണ്ടാസ്വാദിക്കുവാൻ ഭൂതത്താൻകെട്ടിൽ ജല യാത്ര ആരംഭിച്ചു. മാസങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ അടച്ചതിനെ തുടർന്ന് ജലനിരപ്പുയർന്നതോടെ ഞായറാഴ്ച ബോട്ടിങ്‌ ആരംഭിച്ചത്. ജലയാത്രയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. പിണ്ടിമന ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ജെസ്സി സാജു അധ്യക്ഷത വഹിച്ചു. കീരംപാറ  സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. അരുൺ വലിയതാഴത്ത്,ജോൺസൺ കറുകപ്പിള്ളിൽ,നോബിൾ ജോസഫ്,കോതമംഗലം പ്രസ് ക്ലബ്‌ പ്രസിഡന്റ് സോണി നെല്ലിയാനി എന്നിവർ സംസാരിച്ചു.

എം എൽ എ ഉൾപ്പെടെയുള്ള ജനപ്രതി നിധികളും,ആനവണ്ടിയുടെ ജംഗിൾ സഫാരി യാത്രികരും ബോട്ട് യാത്രയിൽ പങ്കാളികളായി. പക്ഷി മൃഗാദികളെയെല്ലാം കണ്ട് കാനന ഭംഗി ആസ്വദിച്ച് പെരിയാറിലൂടെയുള്ള ബോട്ട് യാത്ര സഞ്ചാരികൾക്ക് നവ്യനുഭൂതിയാണ് പകർന്ന് നൽകുന്നതെന്നും,തേക്കടിക്ക്‌ സമാനമായ ഒരു അനുഭവമാണ് ഇത് സമ്മാനിക്കുന്നതെന്നും എം എൽ എ പറഞ്ഞു. 50 മുതൽ 100 പേർക്കു ഇരിക്കാവുന്ന ഹൗസ്ബോട്ടും,10 പേർക്കിരിക്കാവുന്ന ചെറിയ ബോട്ടുകളുമാണിവിടെയുള്ളത്. ഭൂതത്താൻകെട്ടിൽ എത്തുന്ന സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് പെരിയാറിലൂടെയുള്ള ബോട്ടുസവാരി. തട്ടേക്കാട്,കുട്ടമ്പുഴ,ഇഞ്ചത്തൊട്ടി,നേര്യമംഗലം വരെ ബോട്ടിലൂടെ കാടിന്റെ ഭംഗി ആസ്വദിച്ച് സവാരി നടത്താം. പഴയ ഭൂതത്താൻകെട്ടിലേക്ക് കാനന വീഥിയിലൂടെയുള്ള യാത്രയും രസകരമാണ്. ബാരിയേജിന്റെ ഷട്ടർ വീണതോടെ പെരിയാർ വിനോദ സഞ്ചാരത്തിനൊപ്പം കുടിവെള്ളത്തിനും കാർഷിക മേഖലയിലെ ജലസേചനത്തിനും തുടിപ്പേകും.

200 രൂപ നിരക്കിൽ ഒരു മണിക്കൂറോളം ബോട്ട് സവാരി യിലൂടെ പ്രകൃതി ഭംഗി ആസ്വദിക്കാം എന്നുള്ളതാണ് ഇവിടുത്തെ പ്രത്യേകത. ക്രിസ്തുമസ്,പുതുവത്സര ദിനങ്ങളിൽ നിരവധി വിനോദ സഞ്ചരികളെത്തുമെന്ന പ്രതീക്ഷയിലാണ് ഭൂതത്താൻകെട്ടിലെ ബോട്ടുടമകൾ.

Continue Reading

TOURIST PLACES

ചരിത്രത്തിലാദ്യമായി കോതമംഗലത്ത് നിന്നും ആനവണ്ടി മീറ്റിനോടൊപ്പം കാട്ടിലൊരു താമസവും.

Published

on

കോതമംഗലം : ചരിത്രത്തിലാദ്യമായി ആനവണ്ടി മീറ്റിനോടൊപ്പം കാട്ടിലൊരു താമസവും സംഘടിപ്പിക്കുന്നു.  ഡിസംബർ 10, 11 തീയതികളിൽ ചിന്നാർ വന്യ ജീവി സങ്കേതത്തിൽ വെച്ചാണ് ആനവണ്ടി മീറ്റും നേച്ചർ ക്യാമ്പും നടത്തുന്നത്. ഡിസംബർ പത്തിന് രാവിലെ കൃത്യം എട്ടു മണിക്ക് കോതമംഗലം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട് പൂപ്പാറ,ആനയിറങ്കൽ , ഗ്യാപ് റോഡ്, മൂന്നാർ, മറയൂർ വഴി ചിന്നാർ വന്യ ജീവി സങ്കേതം. കാടിനെ അറിഞ്ഞു കാടിനുള്ളിൽ ഒരു കിടിലൻ താമസവും അടുത്ത ദിവസം രാവിലെ ചെറിയ ട്രെക്കിംഗും ഒക്കെയായി ഇത് വരെയില്ലാത്ത ഒരു കിടിലം ആനവണ്ടി മീറ്റ്.

ഡിസംബർ മാസത്തിൻ്റെ കുളിരിൽ ധനുമാസത്തിൻ്റെ നിലാവിൽ രണ്ടു പകലും ഒരു രാവും നമുക്ക് ആനവണ്ടിയിലേറി യാത്ര ചെയ്യാം. മൂന്നാറും മറയൂരും ചുറ്റി ചിന്നാർ കാടുകളിൽ ചേക്കേറാം. മഴയും,പുഴയും,കടന്ന് കാടകങ്ങളിൽ സ്വച്ഛമായി വിഹരിക്കാം. ആനവണ്ടിയിലെ ഹൈറേഞ്ച് യാത്രയുടെ ഗരിമ മതിവരുവോളം ആസ്വദിക്കാം ആഘോഷിക്കാം. താമസം, ഭക്ഷണം യാത്ര ഉൾപ്പെടെ ഒരാൾക്ക് 1800 രൂപയാണ് അടക്കേണ്ടത്.
ആദ്യം പണം അടക്കുന്ന 50 പേർക്ക് മാത്രമായിരിക്കും പ്രവേശനം ഉള്ളത്. യാതൊരു കാരണവശാലും അൻപതിൽ കൂടുതൽ പേരെ ഉൾപെടുത്താൻ സാധിക്കുന്നതല്ല.

മനസ്സ് ത്രസിപ്പിക്കുന്ന യാത്രയ്ക്കായി ഇന്നു തന്നെ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്തു പേയ്മെന്റ് അടച്ചു നിങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുക.

പേയ്മെന്റ് അടക്കേണ്ട ഗൂഗിൾ പേ/ ഫോൺ പേ നമ്പർ – 95445 28143 ( Rahul R )

Aanavandi Meet with Nature Camp @ Chinnar Wild Life Sanctuary

Google Form Link
https://forms.gle/YSyNmyDbSmkkYQtt6
Contact Numbers
Soni : 86069 16540
Rahul : 95445 28143
Abin : 97477 53818
Sreeraj : 99804 79073

Continue Reading

Recent Updates

NEWS17 hours ago

ഇ.എസ്.എ. അന്തിമ വിജ്ഞാപനം കേരളത്തിന് പ്രത്യേകമായി പുറപ്പെടുവിക്കണം: – ഡീൻ കുര്യാക്കോസ് എം.പി.

തൊടുപുഴ: കേരളത്തിനു വേണ്ടി ജനവാസ കേന്ദ്രങ്ങളും , കൃഷിസ്ഥലങ്ങളും ,തോട്ടങ്ങളും ഒഴിവാക്കി ഇ.എസ്.എ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. വനം പരിസ്ഥിതി മന്ത്രി...

NEWS19 hours ago

ശ്രീനാരായണ ഗുരുദേവൻ്റെ മഹാസമാധി ആചരണം നടന്നു

കോതമംഗലം: ശ്രീനാരായണ ഗുരുദേവൻ്റെ 96 -ാ മത് മഹാസമാധി ദിനം 1199 കന്നി 5 (2023 സെപ്റ്റംബർ 22) വെളളിയാഴ്ച ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിൽ ക്ഷേത്ര...

NEWS21 hours ago

കുട്ടമ്പുഴയിലെ കാട്ടാന ശല്യം നാട്ടുകാർ വനപാലകരെ തടഞ്ഞു

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടി പുറമല കോളനി ഭാഗത്ത് കാട്ടാനക്കൂട്ടമിറങ്ങിയ സ്ഥലത്തെത്തിയ വനപാലകരെ നാട്ടുകാര്‍ തടഞ്ഞു. വനപാലകരുടെ വാഹനങ്ങള്‍ തടഞ്ഞാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം രാത്രി...

NEWS2 days ago

ആലുവ – കോതമംഗലം നാല് വരിപ്പാത: റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി.

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട...

NEWS2 days ago

ഇരമല്ലൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു

കോതമംഗലം: ഇരമല്ലൂർ വില്ലേജിലെ ന്യായ വില സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. കോതമംഗലം താലൂക്കിലെ ഇരമല്ലൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ...

NEWS2 days ago

കോട്ടപ്പടിയിൽ ക്ഷേത്ര ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിത്തുറന്നത് നാല് തവണ; പോലീസിന്റെ അലംഭാവത്തിൽ പരക്കെ വിമർശനവും

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര...

NEWS3 days ago

നെല്ലിക്കുഴി പഞ്ചായത്തില്‍ സെക്രട്ടറിയും വാര്‍ഡ് മെമ്പറും തമ്മില്‍ അസഭ്യവര്‍ഷം

കോതമംഗലം: പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് മെമ്പറെ അസഭ്യം പറഞ്ഞെന്ന് പരാതി. നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസില്‍ ഇന്ന് രാവിലെ 11.30ഓടെ സെക്രട്ടറി സാബു സി.ജെയും വാര്‍ഡ് മെമ്പര്‍ എംവി...

NEWS3 days ago

കോതമംഗലം മണ്ഡലത്തിലെ രണ്ട് തോടുകളുടെ സംരക്ഷണത്തിന് 46 ലക്ഷം രൂപ അനുവദിച്ചു

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ രണ്ട് തോടുകളുടെ സംരക്ഷണത്തിനായി 46 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു .കുട്ടമ്പുഴ പഞ്ചായത്തിലെ(അമ്പലപ്പാറ ) ക്ണാച്ചേരി...

NEWS3 days ago

മെന്റർ അക്കാഡമി ഡയറക്ടർ ആശാ ലില്ലി തോമസിനെ കോതമംഗലം പ്രസ് ക്ലബ് ആദരിച്ചു.

കോതമംഗലം : കോതമംഗലം മെന്റർ അക്കാഡമി ഡയറക്ടർ ആശാ ലില്ലി തോമസിന് പ്രസ് ക്ലബ്ബിന്റെ അനുമോദനം. രണ്ട് പതിറ്റാണ്ട് കാലം പ്രവാസ വാസത്തിന് ശേഷം നാട്ടിലെത്തി കോതമംഗലത്ത്...

NEWS3 days ago

കീരംപാറ പഞ്ചായത്ത്‌ 611 മല സംരക്ഷണ സമിതി രൂപീകരിച്ചു

കോതമംഗലം : കീരമ്പാറ പഞ്ചായത്തിലെ 611 മലയിൽ പാറമട ആരംഭിക്കുവാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ ചേർന്ന് 611 മല സംരക്ഷണ സമിതി രൂപീകരിച്ചു. കൊണ്ടിമറ്റത്ത്‌ ചേർന്ന യോഗത്തിൽ ജോയി...

NEWS3 days ago

പെരിയാര്‍വാലി കനാലുകളില്‍ അറ്റകുറ്റപണികള്‍ക്കായി ജലവിതരണം നിര്‍ത്തി

കോതമംഗലം: പെരിയാര്‍വാലി കനാലുകളില്‍ അറ്റകുറ്റപണികള്‍ക്കായി ജലവിതരണം നിര്‍ത്തിവച്ചു.ജൂണ്‍ മാസം അടച്ച കനാല്‍ മഴ കുറഞ്ഞതിനേതുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് വീണ്ടും തുറന്നത്.മഴ ശക്തമായി ജലദൗര്‍ലഭ്യം പരിഹരിക്കപ്പെട്ട സാഹചര്യംകൂടി കണക്കിലെടുത്താണ്...

NEWS3 days ago

പോഷന്‍ മാ- 2023 ബ്ലോക്ക് തല ഉദ്ഘാടനം നടത്തി

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തില്‍ പോഷന്‍ മാ- 2023 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീര്‍ നിര്‍വഹിച്ചു.വനിത ശിശു വികസന വകുപ്പ് കോതമംഗലം ഐസിഡിഎസ്...

CRIME3 days ago

യുവതിയെ എയർ പിസ്റ്റൽ ഉപയോഗിച്ച് നിറയൊഴിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കോതമംഗലം പോലീസ് പിടികൂടി.

കോതമംഗലം – യുവതിയെ എയർ പിസ്റ്റൽ ഉപയോഗിച്ച് നിറയൊഴിച്ച് പരിക്കേൽപ്പിച്ച യുവാവിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. മുവാറ്റുപുഴ രണ്ടാർകര സ്വദേശി ജൗഹർ കരിം (32) ആണ്...

NEWS4 days ago

ഭീമൻ ആഫ്രിക്കൻ ഒച്ചുകളെക്കൊണ്ട് പൊറുതിമുട്ടി നാട്ടുകാർ.

കോതമംഗലം : – പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന ഭീമൻ ആഫ്രിക്കൻ ഒച്ചുകളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി, ക്ണാച്ചേരി പ്രദേശങ്ങൾ. അക്കാറ്റിന ഫൂലിക്ക എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന...

CRIME4 days ago

വിൽപ്പനയ്ക്കായി സൂക്ഷിച്ച ഒമ്പത് ഗ്രാം ഹെറോയിനുമായി രണ്ട് ഇതരസംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

പെരുമ്പാവൂർ: വിൽപ്പനയ്ക്കായി സൂക്ഷിച്ച ഒമ്പത് ഗ്രാം ഹെറോയിനുമായി രണ്ട് ഇതരസംസ്ഥാനത്തൊഴിലാളികൾ പിടിയിൽ . ആസാം മാരിഗൗൻ സ്വദേശി റബുൾ ഇസ്‌ലാം (37), ദുപാരിത്തുർ സ്വദേശി മക്സിദുൾ ഹഖ്...

Trending