Connect with us

Hi, what are you looking for?

NEWS

കേരള പോലീസ് അസോസിയേഷൻ: ‘ഉണർച്ച് 2024’ സംഘടിപ്പിച്ചു

കോതമംഗലം: കേരള പോലീസ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സംഘടനാ പാഠശാല’ ഉണർച്ച് 2024′ കോതമംഗലം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനകീയ മുഖമാണ് സമകാലീന കേരളാ പോലീസിനുള്ളതെന്ന് എം.എൽ.എ പറഞ്ഞു. കേരളത്തിന്റെ പ്രതിസന്ധ ഘട്ടങ്ങളിൽ ക്രമസമാധാനപാലനത്തിലുപരിയായി ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളിലേക്കും ഇറങ്ങി ചെന്ന് സ്തുത്യർഹ സേവനം കാഴ്ചവയ്ക്കാൻ പോലീസിന് കഴിയുന്നുവെന്നത് മാതൃകാ പരമാണെന്നും എം.എൽ.എ കൂട്ടിചേർത്തു. ഭൂതത്താൻകെട്ട് പെനിസുലാർ വുഡ്സ് റിസോർട്ടിൽ നടന്ന പരിപാടിയിൽ ജില്ലാപ്രസിഡന്റ് പി.എ ഷിയാസ് അധ്യക്ഷത വഹിച്ചു.

അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എസ്.ആർ ഷിനോ ദാസ് മുഖ്യപ്രഭാഷണം നടത്തി. ഡി.വൈ.എസ്.പി എ.ജെ തോമസ്, ഇൻസ്പെക്ടർ പി.ടി ബിജോയി, ടി.ടി.ജയകുമാർ , എം.വി. സനിൽ, കെ.പി. പ്രവീൺ, സഞ്ജു വി. കൃഷ്ണൻ , കെ.എൻ. ബിജി, ബിബിൽ മോഹൻ, കെ.കെ. സാബു, അബു നൗഫൽ, അഭിലാഷ് കുമാർ, പി.സി. സൂരജ് , എച്ച്. ഹാരിസ്, പി.ആർ രതിരാജ് , ഇ.ആർ ആത്മൻ, സി.ജെ സെബി തുടങ്ങിയവർ പ്രസംഗിച്ചു. നേതൃപാടവം എന്ന വിഷയത്തിൽ വി കെ പൗലോസ്, സംഘടനാ ചരിത്രം രൂപീകരണം നാൾവഴികൾ എന്ന വിഷയത്തിൽ കെ.പി പ്രവീൺ, സമകാലിക വെല്ലുവിളികൾ പരിധിയും , പരിമിതിയും എന്ന വിഷയത്തിൽ സി.ആർ ഷിനോദ് തുടങ്ങിയവർ ക്ലാസെടുത്തു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...