കോതമംഗലം: സർവ്വമത തീർത്ഥാടന കേന്ദ്രമായ മാർതോമാ ചെറിയ പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാർ ബസേലിയോസ് മെഡിക്കൽ മിഷൻ്റെ ആഭിമുഖ്യത്തിൽ കാരുണ്യ ഹെൽത്ത് കാർഡ് പദ്ധതിക്ക് തുടക്കം കുറിച്ചു.
ആൻ്റണി ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എം.ബി. എം.എം. അസ്സോസിയേഷൻ സെക്രട്ടറി ബിനോയ് തോമസ് മണ്ണഞ്ചേരിൽ പദ്ധതി വിശദീകരിച്ചു. അസ്സോസിയേഷൻ വൈസ് പ്രസിഡൻ്റ് ബാബു മാത്യൂ കൈപ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു. മാർ തോമ ചെറിയപള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ അനുഗ്രഹ പ്രഭാഷണം നടത്തി. മുനിസിപ്പൽ ചെയർമാൻ കെ.കെ.ടോമി, ട്രസ്റ്റ് ചെയർമാൻ എം.എസ്. എൽദോസ്, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് എ.ജി.ജോർജ്ജ്, മതമൈത്രി സംരക്ഷണ സമിതി കൺവീനർ കെ.എ.നൗഷാദ്, ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേറ്റർ ഡോ. തോമസ് മാത്യൂസ്, ബിർലാ ഹെൽത്ത് ഇൻഷൂറൻസ് മാനേ ജർ റോബിസൺ, പഞ്ചായത്ത് പ്രസിഡൻ്റ് മാരായ മിനി ഗോപി, മാമച്ചൻ ജോസഫ്, പി.എ. മജീദ്, ഒ.ഇ.അബ്ബാസ് എം.ബി.എം.എം. അസോസിയേഷൻ ട്രഷറർ ഡോ.റോയി മാലിയിൽ എന്നിവർ പ്രസംഗിച്ചു.
കോതമംഗലത്തെയും സമീപ പ്രദേശങ്ങളി ലെയും വിവിധ പഞ്ചായത്തുകളിലെ ആശാവർക്കേഴ്‌സ്, അംഗൻവാടി ടീച്ചേഴ്‌സ്, ഹരിത കർമ്മ സേനാം ഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവരെയാണ് ആദ്യഘട്ടത്തിൽ മാർ ബസേലിയോസ് കാരുണ്യ ഹെൽത്ത് കാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്‌പി റ്റൽ, മാർ ബസേലിയോസ് ഡെൻ്റൽ കോളേജ്, മാർ ബസേലിയോസ് മെഡിക്കൽ സ്റ്റോർ എന്നിവിട ങ്ങളിൽ നിന്നും ചികിത്സാ ഇളവും അപകട ഇൻഷുറൻസും പദ്ധതി വഴി ലഭിക്കും.