CHUTTUVATTOM
മരുന്ന് ലഭിക്കാതെ യാതന അനുഭവിക്കുന്നവർക്ക് താങ്ങും തണലുമായി ജോസഫ് വാഴയ്ക്കൻ

കോതമംഗലം: കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ലോക്ക്ഡൗണിൽ ദുരിതം അനുഭവിക്കുന്ന രോഗികൾക്ക് കെ പി സി സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ മരുന്നു വിതരണം ചെയ്യുന്ന പരിപാടി അദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത് . ആ പോസ്റ്റ് കണ്ടപ്പോഴാണ് വാടാട്ടുപറ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് റോയ് ഇ സി, നാട്ടുക്കാരി കൂടിയായ കോതമംഗലം സ്വദേശിയായ കിഡ്നി രോഗിയുടെ കാര്യം പോസ്റ്റിനടിയിൽ കമന്റ് ചെയ്യുന്നത്. ബധിരരും മൂകരുമായ അവർക്ക് രണ്ട് പെൺകുട്ടികളാണെന്ന സാഹചര്യം കൂടി അറിയിക്കുകയുണ്ടായി. കമന്റ് കണ്ട പ്രിയ വാഴക്കൻ അദേഹത്തെ വിളിക്കുകയും കാര്യങ്ങൾ തിരക്കുകയും ചെയ്തു. മൂവാറ്റുപുഴയിലും, കോതമംഗലത്തും ലഭിക്കാത്ത മരുന്നു കോട്ടയത്ത് നിന്നും വാങ്ങി എത്തിച്ചു നൽകി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി എബ്രഹാം വഴി രോഗിക്ക് മരുന്നു കൈമാറാൻ സാധിച്ചു.
അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം മരുന്നും പച്ചക്കറി ഭക്ഷ്യധന്യ കിറ്റുകളും വടാട്ടുപാറ ചക്കിമേട് കുടുംബത്തിന്റെ വസതിയിൽ വച്ച് കൈമാറി കോൺഗ്രസ് കവളങ്ങാട് ബ്ലോക്ക് കോൺഗ്രസ് എബി എബ്രഹാം, വടാട്ടുപാറ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി സി റോയ് യൂത്ത് കോൺഗ്രസ് നേതാക്കൾ ആയ കെ എ സിബി, റഫീക്ക് വെണ്ടുവഴി, എൽദോസ് വടാട്ടുപാറ, ബേസിൽ തണ്ണിക്കോട്, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പി വി കുഞ്ഞച്ചൻ എന്നിവർ പങ്കെടുത്തു.
CHUTTUVATTOM
നിയമപരമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കണം ; ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

അങ്കമാലി : നിയമപരമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കണമെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കണമെന്നും ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ആവശ്യപ്പെട്ടു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടും പുതിയ ഐ.ടി നിയമം അനുസരിച്ചുമാണ് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ ചാനലുകളെ അകറ്റിനിര്‍ത്തുന്ന നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. വാര്‍ത്തകള്‍ അതിവേഗം ജനങ്ങളിലേക്ക് എത്തിക്കുന്ന ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് അംഗീകാരം നല്‍കുന്ന നടപടി സംസ്ഥാന സര്‍ക്കാര്‍ ത്വരിതപ്പെടുത്തണം. നിയമപരമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ചാനലുകളിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കണമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനായ ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ആവശ്യപ്പെട്ടു.
ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിന്റെ ദ്വൈവാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും അങ്കമാലി ജീബീ പാലസ് ഹോട്ടലില്‍ നടന്നു. പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോസ് എം.ജോര്‍ജ്ജ് റിപ്പോര്‍ട്ടും ട്രഷറര്‍ വിനോദ് അലക്സാണ്ടര്‍ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിന്റ പുതിയ ഭാരവാഹികളായി പ്രസിഡന്റ് – പ്രകാശ് ഇഞ്ചത്താനം (പത്തനംതിട്ട മീഡിയാ), ജനറല്‍ സെക്രട്ടറി – ജോസ് എം.ജോര്‍ജ്ജ് (കേരളാ ന്യൂസ്), ട്രഷറര്‍ – വിനോദ് അലക്സാണ്ടര്‍ (വി.സ്ക്വയര്‍ ടി.വി), വൈസ് പ്രസിഡന്റ്മാര്‍ – അഡ്വ.സിബി സെബാസ്റ്റ്യന്‍ (ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്), എമില്‍ ജോണ്‍ (കേരളാ പൊളിറ്റിക്സ്), സെക്രട്ടറിമാര്‍ – ശ്രീജിത്ത് എസ് (റൌണ്ടപ്പ് കേരള), രവീന്ദ്രന്‍ ബി.വി (കവര്‍ സ്റ്റോറി), കമ്മിറ്റി അംഗങ്ങള്‍ – സജിത്ത് ഹിലാരി (ന്യൂസ് ലൈന്‍ കേരളാ 24), അജിതാ ജെയ് ഷോര്‍ (മിഷന്‍ ന്യൂസ്) എന്നിവരെ തെരഞ്ഞെടുത്തു. ഷമീര്‍ ഇ.കെ (കേരളാ ടൈംസ്), ഷഫ്ന പി.എ (കേളി ന്യൂസ്) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളില്‍ മെമ്പര്‍ഷിപ്പ് കാംപെയില്‍ നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. കേന്ദ്ര നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് ഈ കാലയളവില്‍ അംഗത്വം നല്‍കും. ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിന്റെ വെബ് സൈറ്റില്‍ (www.chiefeditorsguild.com) ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വാര്‍ത്തകള്‍ നല്‍കിയതിന്റെ പേരിലുള്ള ഭീഷണികള്‍ ഒറ്റക്കെട്ടായി നേരിടുമെന്നും അംഗങ്ങള്‍ക്ക് നിയമസഹായം ഉറപ്പാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
CHUTTUVATTOM
ഫാ. ഡോ. ജോസ് തെക്കൻ അവാർഡ് ഡോ. മഞ്ജു കുര്യന്

കോതമംഗലം : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പൽ ഫാ.ഡോ. ജോസ് തെക്കന്റെ സ്മരണാർഥം ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപകർക്കുള്ള ഡോ. ജോസ് തെക്കൻ പുരസ്‌കാരം കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യന്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അധ്യാപന, ഗവേഷണ രംഗത്തെ മികവും, സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ നിന്നു ലഭിച്ച നാമനിര്‍ദേശങ്ങളില്‍ നിന്നാണ് ഡോ. മഞ്ജു കുര്യൻ തിരഞ്ഞെടുക്കപ്പെട്ടത്.ചങ്ങനാശ്ശേരിഎസ്.ബി. കോളേജ് പൂർവവിദ്യാർഥി സംഘടനയുടെ കുവൈറ്റ് ചാപ്റ്റർ, മികച്ച കോളേജ് അധ്യാപകർക്ക് നൽകുന്ന ബർക്കുമൻസ് അവാർഡിനും ഡോ. മഞ്ജു കുര്യൻ തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.
മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും , കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽനിന്ന് പിഎച്ച്.ഡിയും നേടിയ ഡോ. മഞ്ജു, 2005-ലാണ് മാർ അത്തനേഷ്യസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി രസതന്ത്ര വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കുന്നത്. 2016-ൽ അസോസിയേറ്റ് പ്രൊഫസറും, 2019ൽ പ്രൊഫസറുമായി. നാനോ മെറ്റീരിയൽസ്, കറ്റാലിസിസ് മേഖലയിൽ സുപ്രധാന സംഭാവനകൾ നൽകിയിട്ടുള്ള ഗവേഷകയും, ഒരു പേറ്റന്റിനുടമയുമാണ് ഡോ. മഞ്ജു കുര്യൻ. ഗവേഷണ സംഭാവനകൾക്ക് പുറമേ, റിസർച്ച് ഡീൻ, എൻ ഐ ആർ എഫ് കോ-ഓർഡിനേറ്റർ, യുജിസി സെൽ കോ-ഓർഡിനേറ്റർ, ഡിഎസ്ടി കോ-ഓർഡിനേറ്റർ, ഗവേണിംഗ് & അക്കാദമിക് കൗൺസിൽ അംഗം തുടങ്ങി വിവിധ ചുമതലകൾ എം. എ. കോളേജിൽ വഹിച്ചിട്ടുണ്ട്.
CHUTTUVATTOM
സൗജന്യ സ്തനാർബുധ രോഗ നിർണ്ണയ തെർമ്മൽ സ്ക്രിനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

കോതമംഗലം : ലയൺസ് ക്ലബ്ബ് ഓഫ് കോതമംഗലം ടൗണും വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂണിറ്റ് വനിതാ വിംഗും റിനെയ്മെ ഡി സിറ്റി ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ സ്തനാർബുധ രോഗ നിർണ്ണയ തെർമ്മൽ സ്ക്രിനിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം ലയൺസ് ക്ലബ് പ്രസിഡന്റ് ശ്രീ. എൽദോ വർഗിസിന്റെ അദ്ധ്യക്ഷതയിൽ കുടിയ യോഗത്തിൽ കോതമംഗലം മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ ശ്രീമതി.സിന്ധു ഗണേശൻ നിർവ്വഹിച്ചു. ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ ഡോ.ജോസഫ് . കെ.മനോജ് മുഖ്യ പ്രഭാഷണം നടത്തി. വനിതാ വിംഗ് പ്രസിഡന്റ് ശ്രീമതി. ആഷ ലില്ലി തോമസ് സ്വാഗതവും സെക്രട്ടറി സൗമ്യ പ്രസാദ് നന്ദിയും പ്രകാശിപ്പിച്ചു. ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ സി ബി ഫ്രാൻസിസ് വാർഡ് കൗൺസിലർ ഏലിയാമ്മ ജോർജ് , ബോബി പോൾ , കെ.സി. മാത്യു സ് , ജോബി ജോസഫ് , ജേക്കബ്.എം.യു. ഫൗസിയാ ജമാൽ തുടങ്ങിയവർ സംസാരിച്ചു.
-
CRIME1 week ago
കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ
-
NEWS1 week ago
എഴുപത് ലക്ഷം ലോട്ടറിയടിച്ചത് നെല്ലിമറ്റത്തെ ഹോട്ടൽ തൊഴിലാളിക്ക്
-
CRIME1 week ago
പെൺകുട്ടിക്ക് നേരെ ആക്രമണം: അച്ഛനേയും മകനേയും ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തു
-
CHUTTUVATTOM1 week ago
ലോട്ടറി അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി: ഓടിയെത്തിയത് പോലീസ് സ്റ്റേഷനിലേക്ക്
-
ACCIDENT1 week ago
പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
-
ACCIDENT21 hours ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
NEWS5 days ago
കുട്ടമ്പുഴ – കീരംപാറ പഞ്ചായത്തുകളിൽ ബഫർ സോൺ പരിധികളിൽ 1031 നിർമ്മിതികൾ കണ്ടെത്തിയതായി വനം വകുപ്പ് മന്ത്രി
-
CRIME24 hours ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ