കോതമംഗലം: കോണ്‍ഗ്രസ് കോതമംഗലം ബ്‌ളോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 136 ാം ജന്മവാര്‍ഷീക ദിനാചരണം കെ.പി.സി.സി നിര്‍വാഹക സമതിയംഗം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് എം.എസ്. എല്‍ദോസ് അധ്യക്ഷനായി. റോയി കെ. പോള്‍, കെ.ഐ. ജേക്കബ്ബ്, പി.എ. പാദുഷ, സലിം മംഗലപ്പാറ, അനൂപ് ഇട്ടന്‍, നോബി എ. കൊറ്റം, ശശി കുഞ്ഞുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.
