Connect with us

Hi, what are you looking for?

CHUTTUVATTOM

ഇടുക്കി-ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ അനുമതി.

ഇടുക്കി:  ഇടുക്കി-ചെറുതോണി ഡാമുകൾ സന്ദർശിക്കാം ഇന്നു 8 – 5 – 2022 മുതൽ 31 വരെ. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷി കത്തോടനുബന്ധിച്ച് ഇന്നു മുതൽ 31 വരെ എല്ലാ ദിവസ വും ഇടുക്കി ചെറുതോണി ഡാമുകളിൽ സന്ദർശനാനുമതി നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

ഡാമുകളിലെ സന്ദർശനസമയം രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ മാത്രം. നാളെ മുതൽ 15 വരെ ജില്ലാതല പ്രദർശന വിപണനമേള
വാഴത്തോപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുകയാണ്. ഇതിന്റെ ഭാഗമായി വിവിധ മേഖലകളിലേക്കു ട്രെക്കി ങ്, ഇടുക്കി ജലാശയത്തിൽ ബോട്ടിങ് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെയാണു ഡാമുകളിലെ സന്ദർശനസമയം. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂ പയുമാണു ടിക്കറ്റ് നിരക്ക്. ഡാമിനു മുകളിലൂടെ ബഗ്ഗി കാറിൽ സഞ്ചരിക്കുന്നതിന് 8 പേർക്ക് 600 രൂപയാണു നിരക്ക്.

കാൽവരി മലനിരകളും ഹിൽവ്യൂ പാർക്കും അഞ്ചുരുളിയും പാൽക്കുളംമേടും മൈക്രോവേവ് വ്യൂ പോയിന്റും മേളയോടനു ബന്ധിച്ചു സന്ദർശിക്കാൻ അവസരം ഒരുക്കിയതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

You May Also Like