Connect with us

Hi, what are you looking for?

CHUTTUVATTOM

കോവിഡ് പ്രതിരോധ സൗജന്യ ഹോമിയോ മരുന്ന് വിതരണം നടത്തി.

പല്ലാരിമംഗലം: കോവിഡെന്ന മഹാമാരി ലോകമാകെ പിടിമുറുക്കുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പല്ലാരിമംഗലത്ത് സൗജന്യ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം സംഘടിപ്പിച്ചു. പല്ലാരിമംഗലം വെയിറ്റിംഗ് ഷെഡ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സി.എം ഹെൽത്ത് കെയർ മെഡിക്കൽ ലബോറട്ടറിയുടെ നേതൃത്വത്തിൽ നടന്ന പ്രതിരോധ മരുന്ന് വിതരണം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു, ബ്ലോക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ്, വാർഡ്‌ മെമ്പർ ടി എം അമീൻ, ഡോ.വിജയലക്ഷ്മി, പി എസ് ജാസ്, വി എസ് ജലീൽ, വി എസ് സലാം, എന്നിവർ പങ്കെടുത്തു.

You May Also Like