- കെ.എ സൈനുദ്ദീൻ
കോതമംഗലം: വായനാ ദിനത്തിന്റെ സവിശേഷതകളും വായനയിലൂടെ വിജയം വരിക്കാനുള്ള മുന്നറിയിപ്പുകളും വായന ദിനത്തിൽ പങ്കു വെച്ച് ഗൗരി നന്ദയും ശ്രീ നന്ദയും വായനയുടെ ലോകത്തേക്ക് കൂട്ടുകാരെയും നാട്ടുകാരെയും ക്ഷണിക്കുന്നു. വായിച്ചാൽ വളരും വായിച്ചില്ലേലും വളരും, വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും എന്ന കുഞ്ഞുണ്ണി മാഷിന്റെ ചെറുകവിതയും ഇവർ ഉദ്ധരിക്കുന്നു. 2 മിനിറ്റു മാത്രമുള്ള ഗൗരി നന്ദയുടെയും ശ്രീ നന്ദയുടെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ തരംഗമായിക്കുന്നത്.
ഗ്രന്ഥശാല പ്രസ്ഥാനത്തിനു തുടക്കം കുറിച്ച പി എൻ പണിക്കരുടെ ചരമദിനമാണ് വായന ദിനമായി ആചരിക്കുന്നതെന്നും ഒരാഴ്ചക്കാലം വായന വാരമായി വിദ്യാഭ്യാസ വകുപ്പ് വായനാവാരമായി ആചരിക്കുന്നതിന്റെ ലക്ഷ്യവും കോതമംഗലം ശോഭന പബ്ലിക് സ്കൂളിലെ 6-ാം ക്ലാസുകാരിയായ ഗൗരി നന്ദയും സഹോദരി മൂന്നാം ക്ലാസുകാരിയായ ശ്രീ നന്ദയും വിവരിക്കുന്നു. കീരംപാറ പഞ്ചായത്തിലെ പാലമറ്റം കുന്നത്ത് അഡ്വ. കെ എസ് ജ്യോതികുമാറിന്റെയും സൗ മൃ യുടെയും മക്കളാണ് ഗൗരി നന്ദയും ശ്രീ നന്ദയും. എം പി ജെ അബ്ദുൾ കലാമിന്റെ മഹത് സന്ദേശങ്ങൾ ഉൾകൊണ്ട് ജീവിത വിജയം നേടാൻ കഴിയണമെന്നും ഇവർ ആഹ്വാനം ചെയ്യുന്നു.
വായനയെ സമീപിക്കുന്ന രീതിയാണ് സ്വപ്നങ്ങളും ചിന്തകളും ആ ശയങ്ങളും രൂപം കൊള്ളാൻ കാരണമാകുന്നെതെന്നും വിജയത്തിലെത്താൻ വായനയും അതിലൂടെയുള്ള അറിവും പ്രധാന പങ്കു വഹിക്കുമെന്നും സഹോദരിമാർ ഓർമ്മപ്പെടുത്തുന്നു. വായന മരിക്കുന്നുവെന്നു ചിലർ ആശങ്കപ്പെടു ബോൾ അതിനു മറുപടിയായി ഗൗരി നന്ദയും ശ്രീ നന്ദയും വായനയിലൂടെ ശ്രദ്ധേയരാകുന്നു . ജനയുഗം ദിനപത്രവും മറ്റൊരു മലയാള പത്രവും ദിവസവും വായിച്ച് വായനയുടെ ലോകത്തു നിന്നു മാണ് ഇവരുടെ ഒരു ദിനം ആരംഭിക്കുന്നത്. അക്ഷരം പഠിച്ച നാൾ മുതൽ വായനയെ സ്നേഹിക്കുന്ന ഈ സഹോദരിമാർ വായിച്ചു വളരുമെന്ന ഉറച്ച വിശ്വാസത്തിലാണ്.