Connect with us

Hi, what are you looking for?

CRIME

കോതമംഗലത്തെ ജ്വല്ലറിയിൽ മുക്ക് പണ്ടം നൽകി തട്ടിപ്പ് നടത്തിയയാളെ പിടികൂടി

 

കോതമംഗലം : സ്വർണ്ണാഭരണങ്ങൾ മാറ്റിയെടുക്കാനെന്ന വ്യാജേന മുക്ക് പണ്ടം നൽകി തട്ടിപ്പ് നടത്തിയ ഉത്തർപ്രദേശ് സ്വദേശിയായ നിമീഷ് കുമാർ വർമ്മയെ (31) കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം മൂവാറ്റുപുഴ റോഡിലുള്ള ജ്വല്ലറിയിലാണ് തട്ടിപ്പ് നടത്തിയത്. രണ്ട് വളകൾ സ്വർണ്ണമാണെന്ന് ജീവനക്കാരെ വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു. ഇയാളുടെ കൂടെ മറ്റ് ആളുകൾ ഉണ്ടോയെന്നും വേറെ സ്ഥലങ്ങളിൽ സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പി.ടി.ബിജോയി, സബ് ഇൻസ്പെക്ടർ അൽബിൻ സണ്ണി, എ.എസ്.ഐമാരായ രഘുനാഥ്, സലിം, സി.പി.ഒ മാരായ നിജാസ്, കുഞ്ഞുമോൻ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇

https://chat.whatsapp.com/DcL8RgJp47d7R9L2iom1zx

 

 

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...