കോതമംഗലം : മാമലക്കണ്ടം കൊയ്നിപ്പാറ പ്രദേശത്തേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം വന വകുപ്പ് തടഞ്ഞതിനെ തുടർന്ന് പ്രദേശത്ത് വൻ സംഘർഷാവസ്ഥ.പതിറ്റാണ്ടുകളായി ഈ പ്രദേശത്തെ ജനങ്ങൾ താമസിച്ച് വരുന്നതാണ് .മാത്രമല്ല, കഴിഞ്ഞ കുറെ വർഷങ്ങളായി ഈ പ്രദേശം കാണുന്നതിനായി നിരവധി ടൂറിസ്റ്റുകളും മേഖലയിലേക്കെത്തുന്നുണ്ട്.ഈ പ്രദേശത്തേക്കുള്ള സഞ്ചാരമാണ് ഇന്ന് രാവിലെ മുതൽ വനം വകുപ്പ് സംഘം എത്തി തടഞ്ഞത് .തുടർന്ന് നാട്ടുകാർ വലിയ പ്രതിക്ഷേധം ഉയർത്തി .സംഭവ സ്ഥലത്ത് എത്തിയ ആന്റണി ജോൺ എം എൽ എ വനം വകുപ്പിന്റെ നടപടികളിൽ ശക്തമായ പ്രതിക്ഷേധം അറിയിച്ചു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാൻ അനുവദിക്കില്ലെന്നും വന്യ മൃഗ ശല്യം പൊറുതിമുട്ടിയ പ്രദേശത്തെ ജനങ്ങളുടെ പ്രധാന വരുമാനമാർഗ്ഗം ഈ പ്രദേശത്തെ ടൂറിസമാണ് . അത് തടയാൻ ആര് ശ്രമിച്ചാലും അംഗീകരിച്ചുകൊടുക്കില്ലെന്നും എം എൽ എ പറഞ്ഞു.
പഞ്ചായത്ത് റോഡിലൂടെയുള്ള യാത്രയാണിപ്പോൾ വനം വകുപ്പ് തടഞ്ഞിട്ടുള്ളത് . എം എൽ എ യുടെ നേതൃത്വത്തിൽ നാട്ടുകാർ ശക്തമായ പ്രതിക്ഷേധം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് സംഘം മടങ്ങുകയായിരുന്നു . വൻ സംഘർഘം മുന്നിൽ കണ്ട് പോലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു .