Connect with us

Hi, what are you looking for?

CHUTTUVATTOM

കാലടി സമാന്തര പാലം; പദ്ധതി പ്രദേശത്തെ മുഴുവന്‍ ഭൂമിയും ഏറ്റെടുക്കുന്നതിന് സര്‍ക്കാരിന് കത്ത് നല്‍കും : എംഎല്‍എമാര്‍

പെരുമ്പാവൂര്‍ : കാലടി സമാന്തര പാലം നിര്‍മ്മാണത്തിനായി പദ്ധതി പ്രദേശത്തിനോട് ചേര്‍ന്ന് കിടക്കുന്ന മുഴുവന്‍ ഭൂമിയും ഏറ്റെടുക്കുമെന്ന് എംഎല്‍എമാരായ എല്‍ദോസ് കുന്നപ്പിള്ളിയും റോജി എം ജോണും അറിയിച്ചു. ഈ വിഷയം ചൂണ്ടിക്കാട്ടി കളക്ടര്‍ മുഖേനെ സര്‍ക്കാരിന് കത്ത് നല്‍കും. പാലത്തിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ വീടും സ്ഥലവും നഷ്ടപ്പെടുന്ന പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട എംവി ജയപ്രകാശിന്റെ മിച്ചമുള്ള രണ്ടു സെന്റ് ഭൂമി കൂടി ഏറ്റെടുക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. ഭുമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ പദ്ധതിയുമായി സഹകരിക്കു എന്ന് സ്ഥല ഉടമകള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കളക്ട്രേറ്റില്‍ എംഎല്‍എമാരുടെ നിര്‍ദ്ദേശ പ്രകാരം യോഗം വിളിച്ചു ചേര്‍ത്തത്. സ്ഥലം ഏറ്റെടുത്ത ശേഷവും ബാക്കി വരുന്ന രണ്ട് സെന്റ് ഭൂമി ഭാവിയില്‍ ഉപയോഗ ശൂന്യമായി കിടക്കുമെന്നതിനാല്‍ അത് കൂടി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാരിന് കത്ത് നല്‍കുന്നത്. കഴിഞ്ഞ ഏപ്രില്‍ പത്തിന് നിര്‍മ്മാണം ആരംഭിച്ച പാലത്തിന്റെ കാലടി ഭാഗത്തെ പൈലിങ് ജോലികള്‍ ഭാഗീകമായി പൂര്‍ത്തിയായി. കാലാവര്‍ഷം കനത്ത സാഹചര്യത്തില്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ നിര്‍മ്മാണപ്രവര്‍ത്തികള്‍ തടസപ്പെട്ടിരിക്കുകയാണ്. നിലവിലുള്ള പാലത്തിന്റെ അപ്രോച് റോഡ് തുടങ്ങുന്ന ഭാഗത്ത് കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞിരുന്നു. ഈ ഭാഗത്തെ നിര്‍മ്മാണം ഇതിനോടകം പുനരാരംഭിച്ചിട്ടുണ്ട്. ഷീറ്റ് പൈലിങ് പൂര്‍ത്തിയാക്കി വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്തു ഇവിടം പൂര്‍വ്വ സ്ഥിതിയിലാക്കും. നിലവിലുള്ള പാലത്തില്‍ നിന്ന് 5 മീറ്റര്‍ മാറിയാണ് പുതിയ പാലം നിര്‍മ്മാണം പുരോഗമിക്കുന്നത്. 455.4 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമാണ് പുതിയ പാലത്തിന്റെ നിര്‍മ്മാണം. ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതിയില്‍ നടപാത ഉള്‍പ്പെടെ ആകെ 14 മീറ്റര്‍ വീതിയിലാണ് പാലം നിര്‍മ്മിക്കുന്നത്. പൈല്‍ ഫൗണ്ടേഷന്റെ മുകളില്‍ തൂണുകള്‍ നിര്‍മ്മിച്ചു പ്രസ്ട്രസ്ഡ് ബീമും ആര്‍സിസി ബീമും സ്ലാബുകളുമയിട്ടാണ് പാലം നിര്‍മ്മിക്കുന്നത്. പുതിയ പാലത്തിന്റെ നിര്‍മ്മാണത്തോടൊപ്പം തന്നെ അപ്രോച്ച് റോഡിനാവശ്യമായിട്ടുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളും പുരോഗമിക്കുകയാണ്. അപ്രോച്ച് റോഡിനായി പെരുമ്പാവൂര്‍, കാലടി ഭാഗങ്ങളില്‍ 50 മീറ്റര്‍ നീളത്തില്‍ ബിഎംബിസി നിലവാരത്തില്‍ ടാര്‍ ചെയ്യും. ഇരു വശങ്ങളിലും ടൈല്‍ വിരിച്ചു അപ്രോച്ച് റോഡ് മനോഹരമാക്കുന്നതിനും എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. പുതിയ പാലം നിര്‍മ്മാണം എംസി റോഡിലെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നണ് പ്രതീക്ഷിക്കുന്നത്. മധ്യ കേരളത്തിലെ എറ്റവും തിരക്കേറിയ പാതയാണ് എംസി റോഡ് എന്നതിനാല്‍ കാലടി സമാന്തര പാലം യാത്രികര്‍ക്ക് ഏറെ ഗുണകരമാകും. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുളള യാത്രക്കാര്‍ക്കും പാലം പ്രയോജനം ചെയ്യും. മൂവാറ്റുപുഴ ആസ്ഥാനമായ അക്ഷയ ബില്‍ഡേഴ്‌സ് ആണ് കാലടി സമാന്തര പാലത്തിന്റെ കരാര്‍ ഏറ്റെടുത്ത് നിര്‍മ്മാണം ആരംഭിച്ചിട്ടുള്ളത്. ഇന്നലെ കളക്ട്രേറ്റില്‍ ഉന്നതതല യോഗം ചേര്‍ന്ന് പുതിയ പാലത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി. കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഭൂമി ഏറ്റെടുക്കല്‍ വിഭാഗം തഹല്‍സിദാര്‍ ടോമി സെബാസ്റ്റ്യന്‍, കുന്നത്തുനാട് തഹല്‍സിദാര്‍ ജോര്‍ജ് ജോസഫ്, പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം അസി. എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ സജ്‌ന എസ്.ജെ, എന്നിവര്‍ പങ്കെടുത്തു.

 

You May Also Like