Connect with us

Hi, what are you looking for?

NEWS

പ്രഥമ ഫ്രീഡം ക്വിസ് എവറോളിംഗ് ട്രോഫി: കോതമംഗലം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ജേതാക്കള്‍

കോതമംഗലം: ഇന്ത്യന്‍ സ്വാതന്ത്ര്യദിന വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ റോട്ടറി കരാട്ടെ ക്ലബ്ബുമായി സഹകരിച്ച് റോട്ടറി ഭവനില്‍ നടത്തിയ സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കനേഡിയന്‍ സെന്‍ട്രല്‍ സ്‌കൂള്‍, കാരക്കുന്നം ഒന്നാം സ്ഥാനവും ഊന്നുകല്‍ ലിറ്റില്‍ ഫ്‌ലവര്‍ ഹൈസ്‌കൂള്‍, കോതമംഗലം സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോതമംഗലം ഒന്നാം സ്ഥാനവും ഫാ. ജോസഫ് മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പുതുപ്പാടി, മാര്‍ ബേസില്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കോതമംഗലം എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. ഇരു വിഭാഗങ്ങളിലുമായി 25 സ്‌കൂളുകള്‍ പങ്കെടുത്തു. റോട്ടറി ഏര്‍പ്പെടുത്തിയ ഫ്രീഡം ക്വിസ് എവറോളിംഗ് ട്രോഫിക്ക് കൂടുതല്‍ പോയിന്റുകള്‍ നേടി കോതമംഗലംസെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കരസ്ഥമാക്കി. ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് 5000/3000/2000/ രൂപ വീതമുള്ള ക്യാഷ് അവാര്‍ഡും ട്രോഫിയും, മെഡലുകളും സര്‍ട്ടിഫിക്കറ്റും നല്‍കി.ഹൈ സ്‌കൂള്‍ ,ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ള സമ്മാനദാനം മുഖ്യ അതിഥിയായി സമാപന സമ്മേളനത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനി ഷെവലിയര്‍ എം.ഐ വര്‍ഗീസ് പണിക്കര്‍ വിതരണം ചെയ്തു. പ്രഥമ ഫ്രീഡം ക്വിസ് എവറോളിംഗ് ട്രോഫി ക്ലബ് പ്രസിഡന്റ് സോണി തോമസ് നല്‍കി. ക്ലബ് പ്രസിഡന്റ് സോണി തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്വാതന്ത്ര്യസമര സേനാനി ഷെവലിയര്‍ എം ഐ വര്‍ഗീസ് പണിക്കരെ പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു.തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യ സമര കാലത്തെ സ്മരണകള്‍ കുട്ടികളുമായി പങ്കുവെക്കുകയും ചെയ്തു. ക്ലബ് സെക്രട്ടറി സുനില്‍ സജീവ്, പ്രൊഫ.ഡോ. വിനോദ് കുമാര്‍ ജേക്കബ്, കരാട്ടെ ക്ലബ് സെക്രട്ടറി ഹാന്‍ഷി ജോയി പോള്‍,  അഡ്വ. കെ. ഐ ജേക്കബ്, ബേസില്‍ എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം:  കാട്ടാനയെ കണ്ട് ഭയന്നോടിയ കർഷകൻ കുഴഞ്ഞ് വീണ് മരിച്ചു; ചക്കനാനിക്കൽ സിഎം പ്രകാശാണ് മരിച്ചത്. കോതമം​ഗലം കുട്ടമ്പുഴ പിണവൂർകുടി ആദിവാസി കോളനിയിലാണ് സംഭവം. ഇന്ന് പുലർച്ചെ 2 മണിയോടെ വീടിന് സമീപം...

ACCIDENT

കോതമംഗലം: ദേശീയ പാതയില്‍ നെല്ലിമറ്റം മില്ലുംപടിയില്‍ കാറും ലോറിയുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷ തകര്‍ന്നു. ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരായ രണ്ട് കുട്ടികള്‍ക്കും പരിക്കേറ്റു. ഓട്ടോയില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്‌നിരക്ഷാസേന എത്തിയാണ് രക്ഷപ്പെടുത്തിയത്. ഓട്ടോഡ്രൈവര്‍ ഷിഹാബുദീന്‍,...

NEWS

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി കെഎസ്ഇബി സബ് സ്റ്റേഷനിലെ ചെമ്പ് കമ്പി ഉള്‍പ്പെടുന്ന കേബിളുകള്‍ മോഷ്ടിച്ച കേസില്‍ അഞ്ച് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍. ആസ്സാം നൗഗോണ്‍ ബോഗമുഖ് സ്വദേശി സമിദുല്‍ ഹഖ് (31), മൊരിഗോണ്‍ കുപ്പറ്റിമാരി...

NEWS

പോത്താനിക്കാട്: വേനല്‍മഴയോടൊപ്പമുണ്ടായ കാറ്റ് പൈങ്ങോട്ടൂരില്‍ നാശം വിതച്ചു. ഒന്നാം വാര്‍ഡില്‍ കിഴക്കേ ഭാഗത്ത് ലാലു ജോര്‍ജിന്റെ പുരയിടത്തിലാണ് ഇന്നലെ വൈകുന്നേരം നാലുമണിയോടെയുണ്ടായ കാറ്റില്‍ നാശം സംഭവിച്ചത്. 50 വര്‍ഷം മുതല്‍ 120 വര്‍ഷം...

NEWS

കോതമംഗലം: വന്യജീവി ആക്രമണം നഷ്ടപരിഹാരം 24 ലക്ഷമെന്ന് ഹൈക്കോടതിയിൽ അമിക്കസ് ക്യൂറി റിപ്പോർട്ട് സമർപ്പിച്ചു. FARM- ആദിവാസി വിഭാഗം എറണാകുളം ജില്ലാ സെക്രട്ടറി സന്ദീപ് എസ് കേരളാ ഹൈ കോടതിയിൽ കൊടുത്ത കേസിൽ...

NEWS

കോതമംഗലം: നേര്യമംഗലം-ഇടുക്കി റോഡില്‍ വാഹനയാത്രക്കാര്‍ക്ക് അപകടഭീഷണിഉയര്‍ത്തി ഈറ്റക്കൂട്ടം. റോഡിന്റെ വശങ്ങളിലായി നില്‍ക്കുന്ന ഈറ്റക്കാടുകളും മരച്ചില്ലകളും റോഡിന്റെ പകുതിയോളം വളര്‍ന്നിറങ്ങിയതാണ് വാഹനയാത്രക്കാര്‍ക്ക് അപകടഭീക്ഷണി ഉയര്‍ത്തുന്നത്. ഇതുമൂലം അകലെനിന്നുവരുന്ന വാഹനങ്ങളും വളവും ഡ്രൈവര്‍മാരുടെ ദൂരക്കാഴ്ച മറയ്ക്കുന്നതില്‍...

CRIME

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട, 30 കിലോയോളം കഞ്ചാവുമായി യുവതിയുൾപ്പടെ 3 ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് ഗോഷ്പാറ സ്വദേശി സുഹേൽ റാണ മണ്ഡൽ (40), മൂർഷിദാബാദ് ജാലംഗി...

CRIME

പെരുമ്പാവൂർ: രാസലഹരിയുമായി നാല് യുവാക്കൾ പിടിയിൽ. വെങ്ങോല തണ്ടേക്കാട് പുത്തൻപുര വീട്ടിൽ ഷിഹാബ് (34, കൂവപ്പടി ഓണംപിള്ളി മുണ്ടേത്ത് വീട്ടിൽ ശിഹാബ് (42), വാഴക്കുളം ചെമ്പറക്കി പറക്കാടൻ വീട്ടിൽ അനസ് ‘(39), വെങ്ങോല...

NEWS

കോതമംഗലം :കവളങ്ങാട് പഞ്ചായത്തിൽ പൊതുരംഗത്തും ജീവകാരുണ്യ പ്രവർത്തന രംഗത്തും സജീവമായി നിലകൊള്ളുന്ന സംഘടനയായ കവളങ്ങാട് പഞ്ചായത്ത് പൗരസമിതിയുടെ വാർഷിക പൊതുയോഗവും, ചികിത്സാ ധനസഹായ വിതരണവും, സൗജന്യ ഭക്ഷ്യ കിറ്റ് വിതരണവും സംഘടിപ്പിച്ചു. വാർഷിക...

NEWS

കോതമംഗലം : ചിറക്കൽ കുടുംബയോഗത്തിന്റെ വാർഷിക പൊതുയോഗം നെല്ലിമറ്റം കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. കുടുംബയോഗം പ്രസിഡന്റ് പി എ പ്രഭാകരൻ...

NEWS

കോതമംഗലം : സന്നദ്ധ സേവന രംഗത്ത് നിറസാന്നിധ്യമായി മാറിയ ഡി വൈ എഫ് ഐ നാട്ടുകാർക്കും അശരണർക്കും ആശ്വാസമാകുന്ന വിധത്തിൽ പൊതുജനസഹകരണത്തോടെ വാങ്ങിയ പുതിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് ആന്റണി ജോൺ എം...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ കുത്തുകുഴിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചു ഒഴിവായത് വൻ ദുരന്തം. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് കുത്തു കുഴി ബിവറേജിന്...

error: Content is protected !!