NEWS
എറണാകുളം ജില്ലയിൽ 977 പേർക്ക് രോഗം; കോട്ടപ്പടിയിലും വാരപ്പെട്ടിയിലും കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു.

എറണാകുളം : കേരളത്തില്‍ ഇന്ന് 7007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,192 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.91 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 52,49,865 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 29 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 6152 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 717 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
എറണാകുളം ജില്ലയിൽ ഇന്ന് 977 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -3
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ -684
• ഉറവിടമറിയാത്തവർ -282
• ആരോഗ്യ പ്രവർത്തകർ- 8
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• കുമ്പളങ്ങി – 40
• എടവനക്കാട് – 29
• കിഴക്കമ്പലം – 28
• ചെല്ലാനം – 24
• വാഴക്കുളം – 20
• ചെങ്ങമനാട് – 23
• രായമംഗലം – 23
• കറുകുറ്റി – 22
• ചേരാനല്ലൂർ – 22
• വരാപ്പുഴ – 19
• ശ്രീമൂലനഗരം – 19
• കാഞ്ഞൂർ – 18
• പള്ളിപ്പുറം – 18
• വൈറ്റില – 18
• തൃക്കാക്കര – 17
• പള്ളുരുത്തി – 17
• നെടുമ്പാശ്ശേരി – 16
• വാരപ്പെട്ടി – 16
• ഏലൂർ – 15
• കളമശ്ശേരി – 15
• കൂവപ്പടി – 15
• മരട് – 15
• മൂക്കന്നൂർ – 15
• ഉദയംപേരൂർ – 14
• വടവുകോട് – 14
• കടവന്ത്ര – 13
• കോട്ടുവള്ളി – 13
• തൃപ്പൂണിത്തുറ – 13
• അങ്കമാലി – 12
• കുമ്പളം – 12
• കോട്ടപ്പടി – 12
• ആമ്പല്ലൂർ – 10
• ഇടപ്പള്ളി – 10
• എളംകുന്നപ്പുഴ – 10
• കാലടി – 10
• ഞാറക്കൽ – 10
• പിറവം – 10
• മഞ്ഞള്ളൂർ – 10
• മട്ടാഞ്ചേരി – 10
• ആലങ്ങാട് – 9
• കടുങ്ങല്ലൂർ – 9
• കുന്നത്തുനാട് – 9
• നെല്ലിക്കുഴി – 9
• നോർത്തുപറവൂർ – 9
• പാലാരിവട്ടം – 9
• പെരുമ്പാവൂർ – 9
• കരുമാലൂർ – 8
• കലൂർ – 8
• കോതമംഗലം – 8
• തുറവൂർ – 8
• പാറക്കടവ് – 8
• മൂവാറ്റുപുഴ – 8
• അശമന്നൂർ – 7
• ഇടക്കൊച്ചി – 7
• കടമക്കുടി – 7
• ചേന്ദമംഗലം – 7
• പായിപ്ര – 7
• ഫോർട്ട് കൊച്ചി – 7
• ആലുവ – 6
• പിണ്ടിമന – 6
• മലയാറ്റൂർ നീലീശ്വരം – 6
• മുണ്ടംവേലി – 6
• എടത്തല – 5
• ഏഴിക്കര – 5
• ഒക്കൽ – 5
• കീരംപാറ – 5
• കീഴ്മാട് – 5
• തോപ്പുംപട- 5
• മഞ്ഞപ്ര – 5
• അതിഥി തൊഴിലാളി – 9
• ഐ എൻ എച്ച് എസ് – 3
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
എറണാകുളം സൗത്ത്, ചിറ്റാറ്റുകര, തേവര, നായരമ്പലം, പല്ലാരിമംഗലം, പുത്തൻവേലിക്കര, വടുതല, ആവോലി, എളമക്കര, കുഴിപ്പള്ളി, ചോറ്റാനിക്കര, പനമ്പള്ളി നഗർ, പെരുമ്പടപ്പ്, മുടക്കുഴ, മുളവുകാട്, വെണ്ണല, അയ്യമ്പുഴ, എറണാകുളം നോർത്ത്, കവളങ്ങാ,ട് കൂത്താട്ടുകുളം, ചൂർണ്ണിക്കര, തമ്മനം, പച്ചാളം, പൈങ്ങോട്ടൂർ, പോണേക്കര, പോത്താനിക്കാട്, മഴുവന്നൂർ, മുളന്തുരുത്തി, വടക്കേക്കര, വെങ്ങോല, വേങ്ങൂർ, ആയവന, എടക്കാട്ടുവയൽ, ഐക്കാരനാട്, കുട്ടമ്പുഴ, കുന്നുകര, പൂതൃക്ക, വാളകം.
• ഇന്ന് 758 പേർ രോഗ മുക്തി നേടി.
• ഇന്ന് 1601 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1871 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 30561 ആണ്. ഇതിൽ 29217 പേർ വീടുകളിലും 49 പേർ കോവിഡ് കെയർ സെന്ററുകളിലും 1295 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 162 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 228 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9555 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 177
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 21
• പി വി എസ് – 44
• ജി എച്ച് മൂവാറ്റുപുഴ-10
• ഡി എച്ച് ആലുവ-8
• പറവൂർ താലൂക്ക് ആശുപത്രി- 3
• സഞ്ജീവനി – 44
• സ്വകാര്യ ആശുപത്രികൾ – 623
• എഫ് എൽ റ്റി സികൾ – 956
• എസ് എൽ റ്റി സി കൾ-104
• വീടുകൾ- 7565
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10532 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6240 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 453 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 180 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ജില്ലയിലെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർക്ക് പോസ്റ്റ് കോവിഡ് അപായ സൂചനകളെ കുറിച്ചും, പോസ്റ്റ് കോവിഡ് ക്ലിനിക് സജ്ജീകരിക്കുന്നതിനെ കുറിച്ചും പരിശീലനം നടത്തി.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ ഏഴു ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. എട്ടാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• വാർഡ് തലത്തിൽ 4733 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
NEWS
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

കോതമംഗലം: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് “മാലിന്യമുക്ത നവകേരളം” ക്യാമ്പിന്റെ ഭാഗമായി കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.കന്നി ഇരുപത് പെരുന്നാൾ കൂടി നടക്കുന്ന സാഹചര്യത്തിൽ ഹരിത കർമ്മ സേനാംഗങ്ങൾ, എൻഎസ്എസ് വോളണ്ടിയർമാർ,നഗരസഭയുടെ ശുചീകരണ തൊഴിലാളികളടക്കം അടങ്ങുന്ന ഒരു വിപുലമായ ശുചീകരണ യജ്ഞമാണ് കോതമംഗലത്ത് സംഘടിപ്പിച്ചത്. ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു.മുനിസിപ്പൽ കൗൺസിലർ മാരായ കെ വി തോമസ്, ഭാനുമതി രാജു,ഷിബു കുര്യാക്കോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
NEWS
റോഡുവികസനത്തിന് രാഷ്രീയമില്ല: മന്ത്രി മുഹമ്മദ് റിയാസ്

പെരുമ്പാവൂർ : ഉയർന്ന നിലവാരത്തിൽ 2.57 കോടി രൂപാ ചിലവഴിച്ച് പുനർ നിർമ്മാണം പൂർത്തിയാക്കിയ റയോൺപുരം പാലത്തിന്റെയും , സംസ്ഥാന ബജറ്റിൽ ഈ വർഷം 5 കോടി രൂപാ വകയിരുത്തിയ പെരുമ്പാവൂർ -കൂവപ്പടി റോഡിന്റെ നിർമ്മാണത്തിന്റെയും , 1.4 കോടി ചിലവഴിച്ച് നിർമ്മിക്കുന്ന മൂവാറ്റുപുഴ പാണിയേലി റോഡിന്റെ നിർമ്മാണത്തിന്റേയും ഉദ്ഘാടനം ചേരാനല്ലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു. പത്തോളം പദ്ധതികളിലായി ഏകദേശം നാല്പതു കോടി രൂപയുടെ പൊതുമരാമത്ത് പണികളാണ് ഈ വർഷം പെരുമ്പാവൂരിൽ നടക്കുന്നത്
ഇതിനോടകം നിർമാണം പൂർത്തീയാക്കിയ റോഡുകളുടെ പരിപാലനത്തിനായി റണ്ണിങ് കോൺട്രാക്ട് വ്യവസ്ഥയിൽ പദ്ധതി രൂപീകരിച്ചിട്ടുണ്ടെന്നും പെരുമ്പാവൂർ മണ്ഡലത്തിലെ തോട്ടുവാ നമ്പിള്ളി റോഡ്, കുറിച്ചിലകോട് ജംഗ്ഷന്റെ നവീകരണം, കടുവാളിൽ നിന്ന് എയർപോർട്ടിലേക്കുള്ള റോഡ് എന്നിവക്ക് ആവശ്യമായ തുകയും അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നും , റോഡുകളുടെ വികസന കാര്യത്തിൽ രാഷ്ട്രീയം മറന്ന് ഒന്നിച്ചു നീങ്ങുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി യോഗത്തിൽ പറഞ്ഞു.
ചാലക്കുടി എം.പി ബെന്നി ബഹന്നാൻ മുഖ്യാതിഥിയായി പങ്കെടുത്ത യോഗത്തിൽ മുൻ എംഎൽഎ സാജു പോൾ, ബാബു ജോസഫ്, കൂവപ്പടി ബ്ലോക്ക് പ്രസിഡന്റ് ബേസിൽ പോൾ, പഞ്ചായത്ത് പ്രസിഡന്റുമാരായ സിന്ധു അരവിന്ദ്, പി.പി. അവറാച്ചൻ , ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് മൂത്തേടൻ, തുടങ്ങിയവരും , ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും, രാഷ്ട്രീയ കക്ഷി പ്രതിനിധികളും, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ നീന സൂസൻ പുന്നൻ എന്നിവരും പങ്കെടുത്തു.
NEWS
കന്നി ഇരുപത് പെരുന്നാൾ: തീർത്ഥാടകർക്കായി നേർച്ച കഞ്ഞി വിതരണം നടത്തി

കോതമംഗലം : കന്നി ഇരുപത് പെരുന്നാൾ പ്രമാണിച്ച് തീർത്ഥാടകർക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ കോതമംഗലം ബേസിൽ സ്കൂളിന് സമീപത്ത് നേർച്ച കഞ്ഞി വിതരണം സംഘടിപ്പിച്ചു. 11 വർഷമായി മുടങ്ങാതെ പ്രദേശത്തെ ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തിലാണ് കന്നി പത്തൊമ്പതാം തീയതി എല്ലാ വർഷവും 10000 കണക്കിന് ഭക്തജനങ്ങൾക്ക് നേർച്ച കഞ്ഞി വിതരണം നടത്തിവരുന്നത്.ഈ പ്രാവശ്യവും മുടക്കം കൂടാതെ നേർച്ച കഞ്ഞി വിതരണം സംഘടിപ്പിച്ചു. ബേസിൽ സ്കൂളിന് സമീപത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ആന്റണി ജോൺ എംഎൽഎ നേർച്ച കഞ്ഞി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ കെ വി തോമസ്, എ ജി ജോർജ്, ഭാനുമതി രാജു,സജി ജോർജ്,അജി കാട്ടുചിറ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
-
CRIME7 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS4 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
NEWS1 week ago
അഭിമാന നേട്ടവുമായി കോതമംഗലം സ്വദേശി: ബ്രിട്ടനിൽ ഗവേഷണത്തിന് 1.5 കോടിയുടെ സ്കോളർഷിപ്പ്
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
CRIME1 week ago
ഏഴാന്തറ കാവിലെ ഭണ്ഡാരം മോഷ്ടിച്ച പ്രതി അറസ്റ്റിൽ
-
CRIME1 week ago
നിയമപരമല്ലാത്ത രീതിയില്‍ മദ്യവില്‍പ്പന: പുതുപ്പാടി സ്വദേശി എക്‌സൈസ് പിടിയില്‍
-
NEWS3 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു