NEWS
എറണാകുളം ജില്ലയിൽ ഇന്ന് 3517 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6612 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 150 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,921 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2157 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കൊറോണ കൺട്രോൾറൂം
എറണാകുളം 18/05/21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 3517 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 9
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 3377
• ഉറവിടമറിയാത്തവർ- 116
• ആരോഗ്യ പ്രവർത്തകർ – 15
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃപ്പൂണിത്തുറ – 144
• തൃക്കാക്കര – 116
• പള്ളുരുത്തി – 101
• ചേരാനല്ലൂർ – 96
• ചൂർണ്ണിക്കര – 87
• രായമംഗലം – 86
• ചിറ്റാറ്റുകര – 85
• വരാപ്പുഴ – 69
• കോട്ടുവള്ളി – 66
• വാഴക്കുളം – 65
• പിറവം – 64
• കളമശ്ശേരി – 61
• ഞാറക്കൽ – 58
• മട്ടാഞ്ചേരി – 56
• പുത്തൻവേലിക്കര – 54
• കടുങ്ങല്ലൂർ – 53
• ഫോർട്ട് കൊച്ചി – 53
• എളംകുന്നപ്പുഴ – 52
• കലൂർ – 51
• നായരമ്പലം – 50
• ഐക്കാരനാട് – 48
• മുളവുകാട് – 46
• മരട് – 45
• കോതമംഗലം – 44
• ചെങ്ങമനാട് – 43
• ഇടക്കൊച്ചി – 41
• കാലടി – 41
• പെരുമ്പാവൂർ – 40
• ചേന്ദമംഗലം – 39
• വടുതല – 39
• മലയാറ്റൂർ നീലീശ്വരം – 38
• കടവന്ത്ര – 35
• ആലങ്ങാട് – 34
• എടത്തല – 33
• ഇടപ്പള്ളി – 32
• ഒക്കൽ – 32
• തേവര – 32
• കുന്നുകര – 31
• ആലുവ – 30
• എളമക്കര – 30
• എടവനക്കാട് – 29
• പള്ളിപ്പുറം – 29
• മൂവാറ്റുപുഴ – 29
• വെങ്ങോല – 29
• വൈറ്റില – 29
• പാറക്കടവ് – 28
• കവളങ്ങാട് – 27
• കൂത്താട്ടുകുളം – 27
• മുടക്കുഴ – 27
• അങ്കമാലി – 26
• തോപ്പുംപടി – 26
• പെരുമ്പടപ്പ് – 26
• കുന്നത്തുനാട് – 25
• നെടുമ്പാശ്ശേരി – 25
• ആവോലി – 24
• മഞ്ഞള്ളൂർ – 24
• പായിപ്ര – 23
• അയ്യമ്പുഴ – 22
• ഏലൂർ – 21
• പാലാരിവട്ടം – 21
• വടവുകോട് – 21
• ശ്രീമൂലനഗരം – 21
• ആരക്കുഴ – 20
• ചോറ്റാനിക്കര – 20
• തിരുമാറാടി – 20
• മഴുവന്നൂർ – 20
• കിഴക്കമ്പലം – 19
• കീഴ്മാട് – 19
• തുറവൂർ – 19
• മുണ്ടംവേലി – 19
• എറണാകുളം സൗത്ത് – 18
• ഉദയംപേരൂർ – 17
• എറണാകുളം നോർത്ത് – 17
• കാഞ്ഞൂർ – 17
• കീരംപാറ – 17
• നെല്ലിക്കുഴി – 17
• ആമ്പല്ലൂർ – 16
• നോർത്തുപറവൂർ – 16
• മഞ്ഞപ്ര – 16
• വെണ്ണല – 16
• പച്ചാളം – 15
• കരുമാലൂർ – 14
• കുമ്പളം – 13
• ചെല്ലാനം – 13
• എടക്കാട്ടുവയൽ – 12
• ഏഴിക്കര – 12
• പൈങ്ങോട്ടൂർ – 12
• രാമമംഗലം – 12
• വടക്കേക്കര – 12
• കുട്ടമ്പുഴ – 11
• കൂവപ്പടി – 10
• ചളിക്കവട്ടം – 10
• വാരപ്പെട്ടി – 10
• അശമന്നൂർ – 9
• എളംകുളം – 9
• കടമക്കുടി – 9
• കറുകുറ്റി – 9
• ഇലഞ്ഞി – 8
• കല്ലൂർക്കാട് – 8
• കുമ്പളങ്ങി – 8
• മാറാടി – 8
• മുളന്തുരുത്തി – 8
• ആയവന – 7
• കരുവേലിപ്പടി – 7
• പോത്താനിക്കാട് – 7
• മൂക്കന്നൂർ – 7
• വാളകം – 7
• കുന്നുംപുറം – 6
• തമ്മനം – 6
• പല്ലാരിമംഗലം – 6
• വേങ്ങൂർ – 6
• തിരുവാണിയൂർ – 5
• പനമ്പള്ളി നഗർ – 5
• ഐ എൻ എച്ച് എസ് – 25
• അതിഥി തൊഴിലാളി – 23
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
കുഴിപ്പള്ളി,കോട്ടപ്പടി,പനയപ്പിള്ളി,പിണ്ടിമന,മണീട്,പാമ്പാകുട,പാലക്കുഴ, പോണേക്കര ,പട്ടിമറ്റം,പുതുക്കലവട്ടം,പൂണിത്തുറ.
• ഇന്ന് 6336 പേർ രോഗ മുക്തി നേടി.
• ഇന്ന് പേരെ കൂടി 2625 ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 4954 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 108017 ആണ്.
• ഇന്ന് 447 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 472 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 49399 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 164
• പി വി എസ് – 79
• ജി എച്ച് മൂവാറ്റുപുഴ- 37
• ജി എച്ച് എറണാകുളം- 50
• ഡി എച്ച് ആലുവ- 72
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 41
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 45
• പറവൂർ താലൂക്ക് ആശുപത്രി – 30
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – d
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 40
• കോതമംഗലം താലൂക്ക് ആശുപത്രി – 21
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 18
. അമ്പലമുകൾ കോവിഡ് ആശുപത്രി -5
• സഞ്ജീവനി – 63
• സ്വകാര്യ ആശുപത്രികൾ – 2512
• എഫ് എൽ റ്റി സികൾ – 532
• എസ് എൽ റ്റി സി കൾ- 443
• ഡോമിസിലറി കെയർ സെൻ്റെർ- 672
• വീടുകൾ- 44519
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 52916 ആണ് .
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി14478 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 24.29
• ഇന്ന് 562 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 172 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
.മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 5665 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.
. 460 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
NEWS
നാടിന്റെ വിളക്ക് അണയാതിരിക്കണേയെന്ന പ്രാർത്ഥന സഫലമായി; വിധിക്ക് പിന്നാലെ നന്ദി പ്രാർത്ഥനയിൽ പങ്കെടുത്ത് വിശ്വാസി സമൂഹം

- ഷാനു പൗലോസ്
കോതമംഗലം: ചരിത്രമുറങ്ങുന്ന മാർ തോമ ചെറിയ പള്ളിയുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് വിശ്വാസിയായ തോമസ് പോൾ റമ്പാൻ നൽകിയ കേസ് പരിസമാപ്തിയിലെത്തിയപ്പോൾ കോതമംഗലം ജനതക്ക് വിജയം. 2017 ജൂലൈ 3ലെ സുപ്രീം കോടതി വിധി പ്രകാരം കോതമംഗലം ചെറിയ പള്ളിയും ഓർത്തഡോക്സ് സഭയുടെയാണെന്നും താൻ ഓർത്തഡോക്സ് വികാരിയാണെന്നും ചൂണ്ടികാട്ടി പള്ളി പോലീസിനെ ഉപയോഗിച്ച് പിടിച്ച് നൽകണമെന്ന ആവശ്യവുമായിട്ടാണ് തോമസ് പോൾ റമ്പാൻ കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിൽ നിന്ന് ഇദ്ദേഹത്തിന് അനുകൂല ഉത്തരവുണ്ടായെങ്കിലും, ബാവാ പള്ളിയെന്നറിയപ്പെടുന്ന മാർ തോമ ചെറിയപള്ളിയും ഓർത്തഡോക്സ് സഭയും തമ്മിലുളള വിശ്വാസപരമായ എതിർപ്പ് മൂലം ഇദ്ദേഹത്തിന് പള്ളിയിൽ പ്രവേശിക്കുവാൻ സാധിച്ചിരുന്നില്ല.
സുപ്രീം കോടതി വിധിയുടെ ചുവട് പിടിച്ച് 1934 ഭരണഘടന കോതമംഗലം മാർ തോമ ചെറിയ പള്ളിക്കും ബാധമാക്കിക്കൊണ്ട് കോടതി വിധി പുറപ്പെടുവിച്ചു. അതോടെ നൂറ്റാണ്ടുകളായി മാർ തോമ ചെറിയ പള്ളിയിൽ നിലനിന്നിരുന്ന വിശ്വാസത്തിനും, ആചാരത്തിനും വിലക്കേർപ്പെടുത്തുന്ന തരത്തിലായി പിന്നീടുള്ള കാര്യങ്ങൾ. തൊണ്ണൂറ്റി ഒൻപത് ശതമാനം യാക്കോബായ വിശ്വാസികളും തങ്ങളുടെ ആരാധനാലയം വിട്ട് പുറത്തേക്കിറങ്ങണ്ടതായ അവസ്ഥയും സംജാതമായി.
വിശ്വാസികളെ ഒഴിപ്പിച്ച് പള്ളി കളക്ടറോട് ഏറ്റെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് കേരളാ സർക്കാരും, മതമൈത്രി സംരക്ഷണ സമിതിയും, പള്ളി ഭരണ സമിതിയും, ഇടവകയിലെ പല വ്യക്തികളും കൂട്ടത്തോടെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചതിന് ശേഷമാണ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം തെളിവുകൾ പരിശോധിച്ച് വിശദമായി വാദം കേൾക്കുവാൻ വേണ്ടിയാണ് കേസ് കോതമംഗലം മുൻസിഫ് കോടതിയിലേക്ക് മാറ്റിയത്.
തൊണ്ണൂറ്റി ഒൻപത് ശതമാനവും യാക്കോബായ സുറിയാനി സഭയുടെ വിശ്വാസികൾ മാത്രമുള്ള മാർ തോമ ചെറിയ പള്ളിയിൽ പ്രശ്നങ്ങൾ ആരംഭിച്ചത് 2017 ജൂലൈ 3ലെ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ടാണ്. വർഷങ്ങൾക്ക് മുൻപ് യാക്കോബായ സഭാംഗമായിരുന്ന തോമസ് പോളിന്റെ കുടുംബം പള്ളിവക കിണറിരുന്ന സ്ഥലം കൈക്കലാക്കിയതിനെ ഇടവക പൊതുയോഗം ചോദ്യം ചെയ്തതിന് പിന്നാലെ ഇവർ കോട്ടയം ആസ്ഥാനമായ ഓർത്തഡോക്സ് സഭയിലേക്ക് കൂറ് മാറിയിരുന്നു.
ഇതിനെതിരെ വിശ്വാസികളുടെ വ്യാപക പ്രതിഷേധമാണ് വർഷങ്ങളായി കോതമംഗലത്ത് നടന്ന് വരുന്നത്. എൽദോ മോർ ബസേലിയോസ് ബാവയുടെ കബറിട പള്ളി സംരക്ഷിക്കാൻ രാഷ്ട്രീയ മത ചിന്തകൾക്കതീതമായി കോതമംഗലത്തെ ജനത ഒരുമിച്ചതിന്റെ ഫലമായി പലവട്ടം തോമസ് പോൾ കനത്ത പോലീസ് വലയത്തിൽ പള്ളി പിടിച്ചെടുക്കാൻ എത്തിയെങ്കിലും ഈ പോലീസ് നടപടിക്കെതിരെ ശക്തമായ ആയിരക്കണക്കിന് ജനങ്ങൾ പ്രതിഷേധവലയം തീർത്തതോടെ പോലീസ് പിൻവാങ്ങുകയായിരുന്നു.
മാർ തോമ ചെറിയ പള്ളിയുടെ യഥാർത്ഥ അവകാശികളെ പുറത്താക്കാതെയുള്ള നീതിയുക്ത കോടതി വിധിയാണെന്ന് ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലിലും, ട്രസ്റ്റിമാരായ സി.ഐ ബേബി, ബിനോയി മണ്ണഞ്ചേരി എന്നിവർ കോതമംഗലം വാർത്തയോട് പറഞ്ഞു. ജാതി മത ചിന്തകളില്ലാതെ ഈ നാടിന്റെ വിളക്കായ കോതമംഗലം മുത്തപ്പന്റെ കബറിടത്തിലെ വിശ്വാസാചാരങ്ങളെ സംരക്ഷിക്കുന്ന വിധിയിൽ സന്തുഷ്ടരാണെന്ന് കോതമംഗലം മതമൈത്രി സംരക്ഷണ സമിതി ഭാരവാഹികളായ എ.ജി ജോർജ്ജും, കെ.എ നൗഷാദും, അഡ്വ.രാജേഷ് രാജനും കോതമംഗലം വാർത്തയോട് പ്രതികരിച്ചു.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/FSJNPfYuPRZ8SFq7IiDYmM
NEWS
കോതമംഗലം മാർ തോമ ചെറിയ പള്ളി ഓർത്തഡോക്സ് സഭയുടെതല്ല: കോതമംഗലം മുൻസിഫ് കോടതി

- ഷാനു പൗലോസ്
കോതമംഗലം: മാർ തോമാ ചെറിയ പള്ളിക്കെതിരെ ഓർത്തോഡോക്സ് വിഭാഗം ഫയൽ ചെയ്ത OS448/2019 കോതമംഗലം മുൻസിഫ് കോടതി തള്ളിക്കളഞ്ഞു. വർഷങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്കും, തെളിവുകൾ പരിശോധിച്ചുമാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ വികാരിയെന്ന് അവകാശപ്പെട്ട തോമസ് പോൾ റമ്പാന്റെ വാദം കോതമംഗലം മുൻസിഫ് കോടതി തള്ളി കളഞ്ഞത്.
മുൻപ് പല പ്രാവശ്യം ഈ OS നിലനിൽക്കുമ്പോഴും ഹൈക്കോടതിയിൽ 2017 ജൂലൈ 3 ലെ സുപ്രീം കോടതിയിൽ നിന്ന് കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ മതപരമായ ചടങ്ങുകൾക്ക് വികാരി തോമസ് പോൾ റമ്പാന് അനുമതി നൽകിയ ഉത്തരവുകൾ മൂലം കോതമംഗലം കലുഷിത സാഹചര്യത്തിലൂടെ കടന്ന് പോയിട്ടുണ്ട്.
ഈ വിധി നീതിപൂർവ്വമാന്നെന്നും, മോർ ബസേലിയോസ് ബാവായുടെ മണ്ണ് യാക്കോബായ സുറിയാനി സഭയുടെയാണെന്നും വികാരി ഫാ.ജോസ് പരത്തുവയലിൽ പറഞ്ഞു. യാക്കോബായ സഭക്ക് വേണ്ടി അഡ്വ.ജിജി പീറ്റർ ഹാജരായി.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/FSJNPfYuPRZ8SFq7IiDYmM
NEWS
കൊച്ചി – ധനുഷ്കോടി ദേശീ പാതയിൽ നേര്യമംഗലത്ത് കാട്ടാന ഇറങ്ങി.

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയയും ഇഞ്ചതൊട്ടി റോഡുമായി സംഗമിക്കുന്ന റാണി കല്ല് ഭാഗത്താണ് പകൽ കാട്ടാന ഇറങ്ങിയത്. ഒറ്റ തിരിഞ്ഞെത്തിയ പിടിയാന ഏറെ നേരം ഭാഗത്ത് റോഡു വക്കിലെ കാട്ടിൽ നിലയുറപ്പിച്ച ശേഷം റോഡിലുള്ള വനത്തിലൂടെ കടന്നു പോകുകയായിരുന്നു.
വേനൽ കാലമായതോടെ ദേശീയ പാതയോരത്തുള്ള നേര്യമംഗലം റേഞ്ച് ഓഫീസ് പരിസരത്തും. മൂന്ന് കലുങ്കു ഭാഗത്തും ആറാം മൈലിലും കാട്ടാന കൂട്ടങ്ങൾ ഇറങ്ങുന്നത് പതിവായിട്ടുണ്ട്. നേര്യമംഗലം ഇടുക്കി റോഡിൽ നീണ്ടപാറയിലും കുടിയേറ്റ മേഖലയായ കാഞ്ഞിരവേലിയിലും കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകൾ ഇറങ്ങുകയും കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇന്ന് വില്ലാഞ്ചിറ ഭാഗത്ത് കാട്ടാന എത്തിയത്. നേര്യമംഗലം മേഖലയിൽ കാട്ടന ഇറങ്ങുന്നത് പതിവായതോടെ നാട്ടുകാരും യാത്രക്കാരും ഭീതിയിലാണ്.
-
ACCIDENT5 days ago
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
-
ACCIDENT7 days ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
CRIME1 week ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ
-
CRIME3 days ago
ബസിൽ വച്ച് യുവതിയെ ശല്യം ചെയ്ത പല്ലാരിമംഗലം സ്വദേശി പിടിയിൽ
-
NEWS2 days ago
കൊച്ചി – ധനുഷ്കോടി ദേശീ പാതയിൽ നേര്യമംഗലത്ത് കാട്ടാന ഇറങ്ങി.
-
NEWS2 hours ago
നാടിന്റെ വിളക്ക് അണയാതിരിക്കണേയെന്ന പ്രാർത്ഥന സഫലമായി; വിധിക്ക് പിന്നാലെ നന്ദി പ്രാർത്ഥനയിൽ പങ്കെടുത്ത് വിശ്വാസി സമൂഹം
-
NEWS4 days ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം ഘട്ട രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
-
CRIME5 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു