AUTOMOBILE
വിദ്യാർത്ഥികൾക്ക് ഡ്രൈവിംഗ് പരിശീലനത്തിനുള്ള ധന സഹായം നൽകി

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ വിമൻസ് സെല്ലിന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും പഠനത്തിൽ മികവു പുലർത്തുന്നതുമായ കോളേജിലെ അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളായ അതുല്യ സുഗതൻ, റിയ ബേബി, അഞ്ജു സുകു, അഞ്ജന ലക്ഷമണൻ എന്നിവർക്ക് ഡ്രൈവിംഗ് പരിശീലനത്തിന് വേണ്ടിയുള്ള ധനസഹായം നൽകുന്നു.വിമൻസ് സെൽ കോർഡിനേറ്റർ മാരായ പ്രൊഫ. അനു ജോർജ്, ശാരി സദാശിവൻ, രസതന്ത്ര വിഭാഗം മേധാവി ഡോ. ഷാന്റി. എ അവിരാ, ഡ്രൈവിംഗ് പരിശീലകൻ ശിവരാജൻ ശരണ്യ എന്നിവർ പങ്കെടുത്തു.
AUTOMOBILE
ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി കണ്‍ട്രോള്‍ ടെസ്റ്റിംഗ് ലാബുകള്‍ ഒരുക്കിയത് കോതമംഗലത്ത്

കോതമംഗലം : പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ വരുന്ന പ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി കണ്‍ട്രോള്‍ ടെസ്റ്റിംഗ് ലാബുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. തിരുവനന്തപുരം പബ്ലിക് ഓഫീസ് കോംപ്ലക്സില്‍ ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മൊബൈല്‍ ടെസ്റ്റിങ് ബസ് ഫ്ളാഗ് ഓഫ് നടത്തി. 2.7 കോടി രൂപ ചിലവിൽ മൂന്നു ലാബുകളാണ് സജ്ജമാക്കിയിരിക്കുന്നത്. നിലവിൽ 3 ജില്ലകളിൽ റീജിയണൽ ലബോറട്ടറികളും 11 ജില്ലകളിൽ ജില്ലാ ലബോറട്ടറികളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇവയ്ക്കു പുറമെയാണ് മൊബൈൽ ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകള്‍ സജ്ജമായിരിക്കുന്നത്.
പ്രവൃത്തി നടക്കുന്ന ഇടങ്ങളിൽ പോയി ഗുണനിലവാരം പരിശോധിക്കാൻ പുതിയ ലാബുകൾ വഴി സാധിക്കും. പദ്ധതികള്‍ നടപ്പാക്കിയാൽ മാത്രം പോരാ, അവയുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതും അനിവാര്യമാണ്. അതു കൂടുതൽ മികവോടെ നടപ്പാക്കാൻ പുതിയ മൊബൈൽ ലാബുകൾ സഹായകരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ ബസിന്റെയും ബോഡി നിര്‍മാണത്തിനു തന്നെ ഒരു കോടി രൂപയായി. അത്രതന്നെ ചെലവു വരുന്ന ടാര്‍, കോണ്‍ക്രീറ്റ് പരിശോധനാ ഉപകരണങ്ങളാണ് മൊബൈല്‍ ലാബുകളില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഇന്ത്യയിലെ പ്രമുഖ കാരവന്‍ നിര്‍മാതാക്കളായ കോതമംഗലം ഓജസ് ഓട്ടോമൊബൈല്‍സ് ആണ് ബസ് ബോഡി ചെയ്‌തിരിക്കുന്നത്. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓജസ് എം.ഡി. ബിജു മര്‍ക്കോസിന് മൊമെന്റോ നൽകി ആദരിക്കുകയും ചെയ്‌തു.
AUTOMOBILE
വജ്ര മേസിന് വൻ ജന പങ്കാളിത്തം: കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് വജ്രജൂബിലി : ‘ടെലെ’ പ്രദര്‍ശനം കാണാന്‍ ആയിരങ്ങള്‍

കോതമംഗലം: ശാസ്ത്ര സാങ്കേതിക രംഗത്തെ വിസ്മയങ്ങൾ കാണാൻ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലേക്ക് ആയിരങ്ങൾ ഒഴുകുന്നു.ഇന്ത്യയില്‍ ഇതേവരെ അവതരിപ്പിച്ചിട്ടില്ലാത്ത വിദേശ നിര്‍മ്മിത കാറുകള്‍ ഉള്‍പ്പെടെ ഏറ്റവും ആധുനിക സൗകര്യങ്ങളളുള്ള നിരവധി വിദേശ നിര്‍മ്മിത കാറുകളും വിദേശ നിര്‍മ്മിത ബൈക്കുകളും പ്രദര്‍ശനത്തിനായി ഒരുക്കിയ ‘ടെലെ’ കാണാന്‍ മഴയത്തുപോലും ആയിരങ്ങളാണ് കുന്നിൻ പുറത്തെ ഈ കോളേജിലേക്കെത്തിയത്. നാടിന്റെ നാനാ ഭാഗങ്ങളില്‍ നിത്തെിയ ജനങ്ങള്‍ക്ക് ഈ പ്രദര്‍ശനം ഒരു അത്ഭുതം തന്നെയായിരുന്നു. സിനിമകളിലും മറ്റും മാത്രം കണ്ട് പരിചയമുള്ള വിവിധ തരത്തിലുള്ള വാഹനങ്ങളുടെ ഒരു നീണ്ട നിര തന്നെകാണികള്‍ക്കായി ഒരുക്കിയിരുന്നു . അവരുടെ അഭ്യാസപ്രകടനങ്ങള്‍ ഏവരിലും അത്ഭുതം ഉളവാക്കി. കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് ആണ് ടെലെ പ്രദര്‍ശനം അരങ്ങേറിയത്.
വിദ്യാര്‍ത്ഥികളെ റാഞ്ചുവാന്‍ കഴുകന്‍ കണ്ണുകളുമായി മയക്കുമരുന്ന് മാഫിയ വിദ്യാലയങ്ങള്‍ക്ക് ചുറ്റും വട്ടമിട്ട് പറക്കുന്ന കാഴ്ച ആശങ്കാജനകമാണെന്നും,വരും തലമുറ അതില്‍ വീണ് പോവാതെ സൂക്ഷിക്കണമെും കാലടി സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ദിലീപ് കുമാര്‍ അിപ്രായപ്പെട്ടു.കോളേജിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് സാക്ഷര കേരളം എങ്ങോട്ട് എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുു അദ്ദേഹം. വൈകിട്ട് നടന്ന കോറിയോ നൈറ്റിന് വന്‍ ജനാവലി ആണ് എത്തിയത്.
ഇന്ന് രാവിലെ 10.30 ന് വജ്ര മേസ് ന്റെ ഔദ്യോഗിക ഉത്ഘാടനം വി.എസ്.എസ്.സി. ഡയറക്ടറും പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ ഡോ. എസ് ഉണ്ണികൃഷ്ണന്‍ നായര്‍ നിര്‍വ്വഹിക്കും.
എം.എ.കോളേജ് അസ്സോസ്സിയേഷന്‍ ചെയര്‍മാന്‍ ഡോ. മാത്യൂസ് മാര്‍ അപ്രേം തിരുമേനി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി., ആന്റണി ജോൺ എം.എല്‍.എ., അഡ്വ. ഡോ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ., എം.എ കോളേജ് അസ്സോസ്സിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വറുഗീസ്, വൈസ് ചെയര്‍മാന്‍ എ.ജി. ജോര്‍ജ്ജ്,കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബോസ് മാത്യു ജോസ്, ഡോ. സോണി കുര്യാക്കോസ് എന്നിവർ ആശംസകള്‍ അര്‍പ്പിക്കും. തുടർന്നു നടക്കുന്ന സെമിനാറില്‍ അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്. സംസാരിക്കും. വൈകിട്ട് പ്രശസ്ത അഭിനേത്രിയും നര്‍ത്തകിയുമായ ഐശ്വര്യ രാജീവിന്റെ നൃത്തസന്ധ്യയും ഉണ്ടാകും.
AUTOMOBILE
ഇഷ്ടനമ്പറിൽ പുത്തൻ കാരവാൻ; ലാലേട്ടന്റെ സഞ്ചരിക്കുന്ന ആഡംബര വാഹനം പണിതത് കോതമംഗലത്ത്

കോതമംഗലം : പുത്തൻ ആഡംബര കാരവാൻ സ്വന്തമാക്കി മോഹൻലാൽ. മോഹൻലാലിന്റെ ഇഷ്ട നമ്പറായ 2255 ആണ് വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ. ഭാരത് ബെൻസിന്റെ 1017 ബസ് ഷാസിയിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. കിടപ്പുമുറിയും വാഷ്റൂമും ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും കാരവാനിലുണ്ട്. 3907 സിസി, നാലു സിലിണ്ടര്‍ 4ഡി34ഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട് ഈ വാഹനത്തിന്. നിരവധി സിനിമാ താരങ്ങളുടെ വാഹനങ്ങൾ ഒരുക്കിയ കോതമംഗലത്തെ ഓജസ് മോട്ടോഴ്സാണ് മോഹൻലാലിന്റെ പുത്തൻ കാരവാൻ പണിത് കൈമാറിയിരിക്കുന്നത്.
പടം : മോഹൻലാലും ഓജസ് ഉടമ ബിജു മാർക്കോസും ഭാര്യ സ്‌മിത ബിജുവും.
-
ACCIDENT3 days ago
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
-
ACCIDENT5 days ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
CRIME5 days ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ
-
NEWS1 week ago
കുട്ടമ്പുഴ – കീരംപാറ പഞ്ചായത്തുകളിൽ ബഫർ സോൺ പരിധികളിൽ 1031 നിർമ്മിതികൾ കണ്ടെത്തിയതായി വനം വകുപ്പ് മന്ത്രി
-
NEWS1 week ago
കോതമംഗലത്ത് രണ്ടിടങ്ങളിൽ തീ പിടുത്തം : ജാഗ്രത പുലർത്തണമെന്ന് അഗ്നി രക്ഷാ സേന
-
CRIME4 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ അറസ്റ്റ് ചെയ്തു
-
NEWS2 days ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം ഘട്ട രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
-
CRIME3 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു