Connect with us

Hi, what are you looking for?

NEWS

താലൂക്ക്‌ ആശുപത്രിയില്‍ ഇ-ഹെല്‍ത്ത്‌ കാര്‍ഡ്‌ വിതരണം ആരംഭിച്ചു

കോതമംഗലം : കോതമംഗലം താലൂക്ക്‌ ആശുപത്രിയില്‍ ഓണ്‍ലൈന്‍ ഒ പി ചീട്ട്‌ ബുക്കിംഗ്‌ (ഇ-ഹെൽത്ത്‌ പദ്ധതി ) ആരംഭിക്കുന്നതിന്റെ ഭാഗമായി ഇ – ഹെൽത്ത്‌ കാർഡ് പൊതുജനങ്ങള്‍ക്ക്‌ നല്‍കുന്നതിന്‍റെ ഉദ്ഘാടനം ആന്‍റണി ജോണ്‍ എം എല്‍ എ നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ.കെ. ടോമി അദ്ധ്യക്ഷത വഹിച്ചു .ചടങ്ങില്‍ കോതമംഗലം നഗരസഭാ ആരോഗ്യ സ്റ്റാന്‍റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ.വി. തോമസ്‌, ഇന്‍ഡ്യന്‍ ബാങ്ക്‌ കോതമംഗലം ബ്രാഞ്ച്‌ മാനേജര്‍ അനിത എം.എസ്‌, ആശുപത്രി സൂപ്രണ്ട്‌ ഡോ. സാം പോള്‍ സി എന്നിവര്‍ സംസാരിച്ചു.

ആശുപത്രിയിലെ സേവനങ്ങള്‍ക്കായി എത്തുന്നവര്‍ ആധാര്‍ കാര്‍ഡ്‌ കൊണ്ടുവരികയും, ഒ.പി. കൗണ്ടറിന്‌ സമീപം പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന ഇ-ഹെല്‍ത്ത്‌ കൌണ്ടറില്‍ നിന്ന്‌ ഇ-ഹെല്‍ത്ത്‌ കാര്‍ഡ്‌ എടുക്കേണ്ടതാണെന്നും ആശുപത്രി സൂപ്രണ്ട്‌ അറിയിച്ചു.(1) കാര്‍ഡുമായി വരുന്നവര്‍ക്ക്‌ പുതുതായി ആരംഭിക്കുന്ന സ്മാര്‍ട്ട്‌ കൌണ്ടറില്‍ നിന്നും ക്യൂ നില്‍ക്കാതെ ഒ.പി. ചീട്ട്‌ ലഭ്യമാകും.( 2) ആശുപത്രി വെബ്‌ സൈറ്റ്‌ നവീകരിക്കുന്ന മുറയ്ക്ക്‌ കാര്‍ഡ്‌ ഉടമകള്‍ക്ക്‌ ആശുപത്രിയില്‍ വരുന്നതിനു മുമ്പ് ഓണ്‍ലൈന്‍ മുഖേന പണമടച്ച്‌ ഒ.പി. ചീട്ട് എടുക്കുവാന്‍ സാധിക്കും. (3) ഒറിജിനല്‍ ആധാര്‍ കാര്‍ഡ്‌ അല്ലെങ്കിൽ ആധാര്‍ കാര്‍ഡ്‌ നമ്പറും ആധാര്‍ ലിങ്ക്‌ ചെയ്ത ഫോണുമായി ആശുപത്രിയില്‍ വന്നാല്‍ കാര്‍ഡ്‌ ലഭിക്കുന്നതാണ്‌.( 4) ഈ കാര്‍ഡ്‌ ഇ.ഹെല്‍ത്ത്‌ സംവിധാനം ഉള്ള കേരളത്തിലെ എല്ലാ സര്‍ക്കാർ ആശുപത്രികളിലും ഉപയോഗിക്കാവുന്നതാണ്‌. (5) ആശുപത്രിയിലെ എല്ലാ കൌണ്ടറിലും ഇ-പെയ്യെന്‍റ്‌ സംവിധാനവും ഇ- ഹെല്‍ത്ത്‌ കാര്‍ഡ്‌ പ്രിന്‍റിംഗ്‌ മെഷ്യനും ഇന്ത്യന്‍ ബാങ്ക്‌ കോതമംഗലം ബ്രാഞ്ചാണ്‌ സൌജന്യമായി നല്‍കിയത്‌.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...