Connect with us

Hi, what are you looking for?

EDITORS CHOICE

ദ്രോണാചാര്യ അവാർഡ് തിളക്കത്തിൽ ഔസെഫ് മാസ്റ്റർ; അത്‌ലറ്റിക്സ് പരിശീലകന്‍ ടി പി ഔസേഫ്ന് ദ്രോണാചാര്യ.

കൊച്ചി : ദ്രോണാചാര്യ അവാർഡിന്റെ തിളക്കത്തിലാണ് ഔസെഫ് മാസ്റ്റർ.നീണ്ട 43 വര്‍ഷത്തെ പരിശീലന മികവിനുള്ള അംഗീകാരമായി ദ്രോണാചാര്യ അവാര്‍ഡ് പെരുമ്പാവൂർ സ്വദേശി ടി. പി ഔസെഫ് എന്ന കായികപരിശീലകനെ തേടിയെത്തുമ്പോള്‍ അത്‌ വൈകി വന്ന അംഗീകാരം കൂടിയാണ്. പെരുമ്പാവൂര്‍ ഇരിങ്ങോള്‍ തേക്കമാലില്‍ ഔസേഫ് മാസ്റ്റര്‍ക്ക് ഇത് നിറഞ്ഞ അഭിമാന നിമിഷം.16 വർഷത്തെ എയർ ഫോഴ്‌സ് ഔദ്യോഗിക ജീവിതത്തിനിടയിൽ 13 വർഷം ലോങ്ങ്‌ ജംപിലും,5 വർഷം ട്രിപ്പിൾ ജമ്പിലും ചാമ്പ്യൻ.“അംഗീകാരം വൈകിപോയതിൽ പരിഭവമില്ല. എല്ലാ രംഗത്തും സംഭവിക്കുന്നതാണിത്. മുകളിലേക്ക് മാത്രമല്ല, ഇടയ്ക്ക് താഴേയ്ക്ക് നോക്കാനും സാധിക്കണം. പാവപ്പെട്ടവരുടെ ജീവിതങ്ങളിലേക്കും നമ്മള്‍ കടന്നുചെല്ലണം” – ബോബി അലോഷ്യസ് അടക്കമുള്ള നിരവധി അന്തര്‍ദേശിയ താരങ്ങളേയും 25 ഓളം പരിശീലകരേയും വാര്‍ത്തെടുത്ത കായിക പരിശീലകന്റെ വാക്കുകള്‍ക്ക് ദാര്‍ശനിക ഭാവം.


15 വര്‍ഷത്തെ അത്‌ലറ്റിക് ചരിത്രവും 43 വര്‍ഷത്തെ പരിശീലക ചരിത്രവും ഈ 75കാരനുണ്ട്. കുറുപ്പംപടി എം.ജി.എം. ഹൈസ്‌കൂള്‍, കോതമംഗലം എം.എ. കോളേജ് എന്നിവിടങ്ങളില്‍ നിന്നും ഹൈസ്‌കൂള്‍, പ്രീഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഔസേപ്പ് മാസ്റ്റര്‍ 1964ല്‍ എയര്‍ഫേഴ്സില്‍ റഡാര്‍ മെക്കാനിക്കായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. എയര്‍ഫോഴ്സില്‍ തുടര്‍ച്ചയായ 13 വര്‍ഷം ലോങ്ങ് ജംപിലും അഞ്ചുവര്‍ഷം ട്രിപ്പിള്‍ ജംബിലും ചാമ്പ്യനായി. ബാംഗ്ലൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്ട്സില്‍ അത്‌ലറ്റിക്സില്‍ ഡിപ്ലോമയും നേടി 1981ല്‍ എയര്‍ഫോഴ്സില്‍ നിന്നും വിരമിച്ചു. അതേവര്‍ഷം തന്നെ കേരള സ്‌പോര്‍ട്ട്സ് കൗണ്‍സിലിന്റെ കീഴില്‍ തിരുവനന്തപുരം ജി.വി. രാജ സ്‌കൂളില്‍ കോച്ചായി നിയമിതനായി. ട്രിപ്പിള്‍ ജംപില്‍ എസ്. എസ്. മുരളി എന്ന അന്തര്‍ദേശീയ താരത്തിന്റെ വളര്‍ച്ചക്ക് വഴിയൊരുക്കുന്നത് ജി.വി.രാജയില്‍ ചിലവഴിച്ച മൂന്നുവര്‍ഷങ്ങളില്‍ തന്നെ.

തൃശ്ശൂര്‍ വിമല കോളേജില്‍ 1986ല്‍ കോച്ചായി പ്രവേശിച്ചതിനെ തുടര്‍ന്നുള്ള ഏഴുവര്‍ഷങ്ങളില്‍ ബോബി അലോഷ്യസ്, ലേഖ തോമസ്, അഞ്ജു ബോബി ജോർജ് , ജിനു ഫിലിപ്പ് അടക്കമുള്ള അന്തര്‍ദേശീയ താരങ്ങളുടെ വളര്‍ച്ചക്ക് സാക്ഷിയായി. 1992 മുതല്‍ രണ്ടുവര്‍ഷം പാല അല്‍ഫോണ്‍സ കോളേജിലും 94 മുതല്‍ 98 വരെ ഇന്ത്യന്‍ ടീമിന്റെ അത്‌ലറ്റിക് കോച്ചായും പ്രവര്‍ത്തിച്ചു. സ്‌പോര്‍ട്ട്സ് കൗണ്‍സിലിന്റെ പരിശീലക സ്ഥാനത്തുനിന്നും 2001ല്‍ വിരമിച്ച ശേഷം കോതമംഗലം മാര്‍ ബേസില്‍ സ്കൂൾലും തുടര്‍ന്ന് 16 വര്‍ഷം കോതമംഗലം എം.എ. കോളേജിന്റെ പരിശീലന കളരിയിൽ പരിശീലകന്റെ വേഷമണിഞ്ഞു.


2019ല്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെത്തിയ ഔസേഫ് മാസ്റ്റര്‍ സച്ചുജോര്‍ജ്ജ്, മുഹമ്മദ് അനസ്, മീര ഷിബു, സാന്‍ട്ര ബേബി, സെബാസ്റ്റിയന്‍ ഷിബു എന്നി രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് ലോങ്ങ് ജംപിലും ട്രിപ്പിള്‍ ജംപിലും തീവ്രപരിശീലനം നല്‍കി വരികയാണ്. ഫ്രാന്‍സില്‍ നടക്കുന്ന 2024ലെ ഒളിമ്പിക്സിലേക്ക് ഇവരെ സജ്ജരാക്കുകയാണ് ലക്ഷ്യം.
” അമിതമായ രാഷ്ട്രീയ വല്‍ക്കരണമാണ് ഇന്ത്യന്‍ കായികരംഗത്തിന് വിനയായി മാറുന്നത്. കായികതാരങ്ങളേക്കാളും പരിശീലകരേക്കാളും സംഘടനകള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പ്രാധാന്യം ലഭിക്കുന്ന അവസ്ഥ മാറിയെ തീരു” പരിശീലന രംഗത്ത് വിട്ടുവീഴ്ച കാണിക്കാത്ത 75 കാരന്റെ വാക്കുകളുടെ മൂര്‍ച്ചക്ക് കുറവില്ല. ഗ്രേസിയാണ് ഭാര്യ. ബോബി ജോസ്, ടീന ജോസ്, ടെസി ജോസ് എന്നിവര്‍ മക്കളാണ്

You May Also Like

NEWS

കോതമംഗലം : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഓടക്കാലി മറ്റപ്പിള്ളി വീട്ടിൽ സുഭാഷ് എം.വർഗീസ് (48) ആണ് പുത്തൻകുരിശ് പോലീസിൻ്റെ പിടിയിലായത്. 2024 ഓഗസ്റ്റ്...

CRIME

കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഇരമല്ലൂർ കുറ്റിലഞ്ഞി, പുതുപാലം ഭാഗത്ത് കാഞ്ഞിരക്കുഴി വീട്ടിൽ ഷിഹാബ് (37) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ്...

CRIME

കോതമംഗലം :പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25500 രൂപ പിഴയും വിധിച്ചു. ഏനാനല്ലൂർ പുളിന്താനം തെക്കും കാട്ടിൽ വീട്ടിൽ ബെന്നി ജോസഫ് (52) നെയാണ്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...

NEWS

കോതമംഗലം :കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ വിജ്ഞാനോത്സവവം സംഘടിപ്പിച്ചു . വിജ്ഞാനോത്സവം കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോതമംഗലം എംഎൽഎ...

NEWS

കോതമംഗലം : എറണാകുളം ജില്ലാപഞ്ചായത്ത്, ജില്ലാ സാമൂഹ്യനീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷ മിഷൻ എന്നിവരുടെ സംയുക്തതയിൽ നടന്ന ജില്ലാതല വയോജന കലാമേളയിൽ മികച്ച നേട്ടം കൈവരിച്ച വയോജനങ്ങളെ കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ...

NEWS

കോതമംഗലം – കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട,15 കിലോയോളം കഞ്ചാവുമായി 4 പേരെ പോലീസ് പിടികൂടി. കൊൽക്കത്ത സ്വദേശികളായ നൂറുൽ ഇസ്ലാം (25), സുമൻ മുല്ല (25), ഒറീസ സ്വദേശികളായ ഷിമൻഞ്ചൽപാൽ, പ്രശാന്ത്...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പൂയം കുട്ടി സെന്റ് ജോർജ് പള്ളിയിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് ഫാ. ജോസ് ചിരപ്പറമ്പിൽ, ഫാ.മാത്യു തൊഴാല...

NEWS

പിണ്ടിമന: കേരള വിദ്യാർത്ഥി കോൺഗ്രസ്സ് (എം) എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ ജോസഫൈൻ എൽ.പി സ്കൂളിൽ പഠനോപകരണ വിതരണം നടത്തി. വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗം നിർത്തി പുസ്തക...

NEWS

പോത്താനിക്കാട് : എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രഭാത ഭക്ഷണ പദ്ധതി ആരംഭിച്ചു. സ്കൂൾ കുട്ടികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കിയാണ് പരിപാടി ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 25 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കും. പോത്താനിക്കാട്...

NEWS

കോതമംഗലം: പിണ്ടിമന വെറ്റിലപ്പാറയില്‍ രാജീവ്ഗാന്ധി ദശലക്ഷം നഗറില്‍ വീടിന്റെ പിന്‍ഭാഗം തകര്‍ന്ന് നിലംപതിച്ചു. ആളപായമില്ല. അപകടഭീഷണിയിലായ അഞ്ച് വീടുകളില്‍ മൂന്ന് വീടുകള്‍ ഇന്ന് പൊളിച്ച് നീക്കും. നഗറിന്റെ തുടക്ക ഭാഗത്തുള്ള വെട്ടുകാട്ടില്‍ ശോശാമ്മയുടെ...

NEWS

കോതമംഗലം :കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ 6.30 നോടുകൂടി മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിന്റെ മൃത ദേഹം ഇന്ന് രാവിലെ 8.30 നോടുകൂടി പൂയംകുട്ടി കപ്പേളപ്പടി യിൽ കണ്ടെത്തി.അപകടം ഉണ്ടായ സമയം മുതൽ...

error: Content is protected !!