Connect with us

Hi, what are you looking for?

NEWS

അതിഥി തൊഴിലാളികളുടെ വിവരശേഖരണം ഒരു ലക്ഷം കടന്നു

പെരുമ്പാവൂര്‍: റൂറല്‍ ജില്ലയില്‍ പോലീസിന്റെ നേതൃത്വത്തിലുള്ള അതിഥി തൊഴിലാളികളുടെ വിവരശേഖരണം ഒരു ലക്ഷം കടന്നു.പെരുമ്പാവൂര്‍ സ്റ്റേഷനിലാണ് ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത്. 13085 അതിഥി ത്തൊഴിലാളികള്‍. കുറുപ്പംപടി സ്റ്റേഷനില്‍ 8750, മൂവാറ്റുപുഴ സ്റ്റേഷനില്‍ 8500 പേരും, രജിസ്റ്റര്‍ ചെയ്തു. ബിനാനിപുരം 7700, കുന്നത്തുനാട് 7200, അങ്കമാലി 5850 പേരും രജിസ്റ്റര്‍ ചെയ്തു. ഞായറാഴ്ച മാത്രം പെരുമ്പാവൂരില്‍ രജിസ്റ്റര്‍ ചെയ്തത് 2250 അതിഥി ത്തൊഴിലാളികളാണ്. റൂറല്‍ ജില്ലയില്‍ ഞായറാഴ്ച 12555 പേര്‍ രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.റൂറല്‍ ജില്ലയിലെ അഞ്ച് സബ്ഡിവിഷനുകളിലെ അതിഥി തൊഴിലാളികളുടെ ക്യാമ്പിലെത്തിയും ഡാറ്റ ശേഖരിച്ചും രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. ആലുവ റെയില്‍വേ സ്റ്റേഷനില്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ പ്രത്യേക കൗണ്ടര്‍ തുറന്ന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വാര്‍ഡ് മെമ്പര്‍മാരുടെ സഹകരണത്തോടെ പ്രത്യേക സ്ഥലം തീരുമാനിച്ച് രജിസ്‌ട്രേഷന്‍ നടത്തുന്നുണ്ട്. അതിഥി തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലത്ത് ചെന്ന് ഡാറ്റ കളക്ട് ചെയ്യുന്നുണ്ട്. രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് പ്രത്യേക വാളന്റിയര്‍ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. തൊഴിലാളികളുടെയും, തൊഴിലിടങ്ങളുടെയും കൃത്യവും സുതാര്യവുമായ കണക്കെടുക്കുന്നതിനും, സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് വിവരശേഖരണം നടത്തുന്നത്. മികച്ച രീതിയില്‍ അതിഥി ത്തൊഴിലാളി രജിസ്‌ട്രേഷന്‍ നടത്തുന്ന റൂറല്‍ ജില്ലാ പോലീസിനെ മന്ത്രി പി.രാജീവ് കഴിഞ്ഞ ദിവസം മുപ്പത്തടത്ത് നടന്ന ചടങ്ങില്‍ അഭിനന്ദിച്ചിരുന്നു.

 

 

You May Also Like

CRIME

പെരുമ്പാവൂര്‍: കഞ്ചാവ് കേസിലെ പ്രതിയെ ഒഡീഷയില്‍ നിന്നും പിടികൂടി. ഒഡീഷ റായ്ഗഡ പദംപൂര്‍ സ്വദേശി സാംസന്‍ ഗന്റ (33) നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ ഒമ്പതിന്...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിലെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകം. താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സക്കായി എത്തുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. നിരവധി പേരെ കിടത്തി ചികിത്സയ്ക്ക്...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...