NEWS
വായന ദിനത്തിൽ അയൽവക്ക വായനശാല സ്ഥാപിച്ചു കൊണ്ട് വേറിട്ട മാതൃകയും സന്ദേശവും നൽകി ഡാമി പോൾ.

കോതമംഗലം : അന്‍പത് വര്‍ഷം മുമ്പ് മുതലുള്ള പുസ്തകങ്ങളുടെ ശേഖരം വായനാതാല്‍പ്പര്യമുളള അയല്‍പക്കക്കാര്‍ക്കായി തുറന്നുകൊടുത്ത് കോതമംഗലത്തെ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍റെ മാതൃക. ഈ വര്‍ഷത്തെ വായനാദിനത്തില്‍ വേറിട്ടൊരു കാഴ്ചയൊരുക്കുന്നത്. കോവിഡ് കാലത്ത് ഉറങ്ങുന്ന പബ്ലിക് ലൈബ്രറികളും, സ്കൂൾ ലൈബ്രറികളും അയൽക്കൂട്ടങ്ങളിലേക്ക് വിതരണം ചെയ്ത് കൈമാറുന്ന രീതി നടപ്പാക്കണം എന്നാണ് ഗവൺമെന്റിനോട് ആവശ്യപ്പെടുന്നത്. അനേകം ആളുകൾ വീട്ടിൽ ലൈബ്രറി കാര്യക്ഷമതയോടെ സൂക്ഷിക്കുന്നുണ്ട് . ഞങ്ങളുടെ ലൈബ്രറികൾ അയൽവക്കത്തെ കുട്ടികൾക്കായി ആയി തുറന്നുകൊടുക്കുക എന്ന നിർദ്ദേശമാണ് ആണ് താൻ ഞാൻ മുന്നോട്ടു വയ്ക്കുന്നത് എന്ന് ഡാമി പോൾ പറഞ്ഞു.
ഓൺലൈൻ പഠനത്തിലെ വിരസത അകറ്റാനും മൊബൈൽ ഗെയിമുകളുടെ പിടിയിൽനിന്നും ഇന്നും ഇന്നും ഒരു പരിധിവരെ കുട്ടികളെ രക്ഷിക്കാനും അയൽപക്ക ലൈബ്രറി സംവിധാനത്തിനു കഴിയും . ആയിരക്കണക്കിന് വരുന്ന തന്റെ അപൂർവ്വ പുസ്തകശേഖരം അയൽവക്കത്തെ കുട്ടികൾക്കായി ആയി തുറന്നു കൊടുക്കുകയാണ് അദ്ദേഹം. മുതിർന്ന ആളുകൾക്ക് വളരെ കൗതുകം ജനിപ്പിക്കുന്ന പഴയകാലത്തെ പൂമ്പാറ്റ അമർചിത്രകഥകളുടെ വൻ ശേഖരവും ഇക്കൂട്ടത്തിലുണ്ട്. വിവിധഗവൺമെൻറ് വകുപ്പുകളിലെ നിയമങ്ങളെ സംബന്ധിച്ച് ഒട്ടേറെ റഫറൻസ് പുസ്തകങ്ങളുമുണ്ട്.
വിശ്വസാഹിത്യ മാലയും മഹച്ചരിതമാല അമ്പതോളം വർഷങ്ങൾക്കു മുമ്പ് മുമ്പ് കണ്ടവർക്ക് വീണ്ടും കാണാനുള്ള ഉള്ള അസുലഭമായ അവസരമാണ് വായനശാലപ്പടിയിലുള്ളസ്വന്തം വീടിനു പുറത്തായി സജ്ജമാക്കിയിരിക്കുന്ന പ്രദർശന ഹാളിൽ ഒരുക്കിയിരിക്കുന്നത്. തിങ്കളാഴ്ച വരെ പ്രദർശനം നീളും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആർക്കും വന്നു കാണുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
NEWS
നാടിന്റെ വിളക്ക് അണയാതിരിക്കണേയെന്ന പ്രാർത്ഥന സഫലമായി; വിധിക്ക് പിന്നാലെ നന്ദി പ്രാർത്ഥനയിൽ പങ്കെടുത്ത് വിശ്വാസി സമൂഹം

- ഷാനു പൗലോസ്
കോതമംഗലം: ചരിത്രമുറങ്ങുന്ന മാർ തോമ ചെറിയ പള്ളിയുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് വിശ്വാസിയായ തോമസ് പോൾ റമ്പാൻ നൽകിയ കേസ് പരിസമാപ്തിയിലെത്തിയപ്പോൾ കോതമംഗലം ജനതക്ക് വിജയം. 2017 ജൂലൈ 3ലെ സുപ്രീം കോടതി വിധി പ്രകാരം കോതമംഗലം ചെറിയ പള്ളിയും ഓർത്തഡോക്സ് സഭയുടെയാണെന്നും താൻ ഓർത്തഡോക്സ് വികാരിയാണെന്നും ചൂണ്ടികാട്ടി പള്ളി പോലീസിനെ ഉപയോഗിച്ച് പിടിച്ച് നൽകണമെന്ന ആവശ്യവുമായിട്ടാണ് തോമസ് പോൾ റമ്പാൻ കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിൽ നിന്ന് ഇദ്ദേഹത്തിന് അനുകൂല ഉത്തരവുണ്ടായെങ്കിലും, ബാവാ പള്ളിയെന്നറിയപ്പെടുന്ന മാർ തോമ ചെറിയപള്ളിയും ഓർത്തഡോക്സ് സഭയും തമ്മിലുളള വിശ്വാസപരമായ എതിർപ്പ് മൂലം ഇദ്ദേഹത്തിന് പള്ളിയിൽ പ്രവേശിക്കുവാൻ സാധിച്ചിരുന്നില്ല.
സുപ്രീം കോടതി വിധിയുടെ ചുവട് പിടിച്ച് 1934 ഭരണഘടന കോതമംഗലം മാർ തോമ ചെറിയ പള്ളിക്കും ബാധമാക്കിക്കൊണ്ട് കോടതി വിധി പുറപ്പെടുവിച്ചു. അതോടെ നൂറ്റാണ്ടുകളായി മാർ തോമ ചെറിയ പള്ളിയിൽ നിലനിന്നിരുന്ന വിശ്വാസത്തിനും, ആചാരത്തിനും വിലക്കേർപ്പെടുത്തുന്ന തരത്തിലായി പിന്നീടുള്ള കാര്യങ്ങൾ. തൊണ്ണൂറ്റി ഒൻപത് ശതമാനം യാക്കോബായ വിശ്വാസികളും തങ്ങളുടെ ആരാധനാലയം വിട്ട് പുറത്തേക്കിറങ്ങണ്ടതായ അവസ്ഥയും സംജാതമായി.
വിശ്വാസികളെ ഒഴിപ്പിച്ച് പള്ളി കളക്ടറോട് ഏറ്റെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് കേരളാ സർക്കാരും, മതമൈത്രി സംരക്ഷണ സമിതിയും, പള്ളി ഭരണ സമിതിയും, ഇടവകയിലെ പല വ്യക്തികളും കൂട്ടത്തോടെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചതിന് ശേഷമാണ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം തെളിവുകൾ പരിശോധിച്ച് വിശദമായി വാദം കേൾക്കുവാൻ വേണ്ടിയാണ് കേസ് കോതമംഗലം മുൻസിഫ് കോടതിയിലേക്ക് മാറ്റിയത്.
തൊണ്ണൂറ്റി ഒൻപത് ശതമാനവും യാക്കോബായ സുറിയാനി സഭയുടെ വിശ്വാസികൾ മാത്രമുള്ള മാർ തോമ ചെറിയ പള്ളിയിൽ പ്രശ്നങ്ങൾ ആരംഭിച്ചത് 2017 ജൂലൈ 3ലെ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ടാണ്. വർഷങ്ങൾക്ക് മുൻപ് യാക്കോബായ സഭാംഗമായിരുന്ന തോമസ് പോളിന്റെ കുടുംബം പള്ളിവക കിണറിരുന്ന സ്ഥലം കൈക്കലാക്കിയതിനെ ഇടവക പൊതുയോഗം ചോദ്യം ചെയ്തതിന് പിന്നാലെ ഇവർ കോട്ടയം ആസ്ഥാനമായ ഓർത്തഡോക്സ് സഭയിലേക്ക് കൂറ് മാറിയിരുന്നു.
ഇതിനെതിരെ വിശ്വാസികളുടെ വ്യാപക പ്രതിഷേധമാണ് വർഷങ്ങളായി കോതമംഗലത്ത് നടന്ന് വരുന്നത്. എൽദോ മോർ ബസേലിയോസ് ബാവയുടെ കബറിട പള്ളി സംരക്ഷിക്കാൻ രാഷ്ട്രീയ മത ചിന്തകൾക്കതീതമായി കോതമംഗലത്തെ ജനത ഒരുമിച്ചതിന്റെ ഫലമായി പലവട്ടം തോമസ് പോൾ കനത്ത പോലീസ് വലയത്തിൽ പള്ളി പിടിച്ചെടുക്കാൻ എത്തിയെങ്കിലും ഈ പോലീസ് നടപടിക്കെതിരെ ശക്തമായ ആയിരക്കണക്കിന് ജനങ്ങൾ പ്രതിഷേധവലയം തീർത്തതോടെ പോലീസ് പിൻവാങ്ങുകയായിരുന്നു.
മാർ തോമ ചെറിയ പള്ളിയുടെ യഥാർത്ഥ അവകാശികളെ പുറത്താക്കാതെയുള്ള നീതിയുക്ത കോടതി വിധിയാണെന്ന് ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലിലും, ട്രസ്റ്റിമാരായ സി.ഐ ബേബി, ബിനോയി മണ്ണഞ്ചേരി എന്നിവർ കോതമംഗലം വാർത്തയോട് പറഞ്ഞു. ജാതി മത ചിന്തകളില്ലാതെ ഈ നാടിന്റെ വിളക്കായ കോതമംഗലം മുത്തപ്പന്റെ കബറിടത്തിലെ വിശ്വാസാചാരങ്ങളെ സംരക്ഷിക്കുന്ന വിധിയിൽ സന്തുഷ്ടരാണെന്ന് കോതമംഗലം മതമൈത്രി സംരക്ഷണ സമിതി ഭാരവാഹികളായ എ.ജി ജോർജ്ജും, കെ.എ നൗഷാദും, അഡ്വ.രാജേഷ് രാജനും കോതമംഗലം വാർത്തയോട് പ്രതികരിച്ചു.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/FSJNPfYuPRZ8SFq7IiDYmM
NEWS
കോതമംഗലം മാർ തോമ ചെറിയ പള്ളി ഓർത്തഡോക്സ് സഭയുടെതല്ല: കോതമംഗലം മുൻസിഫ് കോടതി

- ഷാനു പൗലോസ്
കോതമംഗലം: മാർ തോമാ ചെറിയ പള്ളിക്കെതിരെ ഓർത്തോഡോക്സ് വിഭാഗം ഫയൽ ചെയ്ത OS448/2019 കോതമംഗലം മുൻസിഫ് കോടതി തള്ളിക്കളഞ്ഞു. വർഷങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്കും, തെളിവുകൾ പരിശോധിച്ചുമാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ വികാരിയെന്ന് അവകാശപ്പെട്ട തോമസ് പോൾ റമ്പാന്റെ വാദം കോതമംഗലം മുൻസിഫ് കോടതി തള്ളി കളഞ്ഞത്.
മുൻപ് പല പ്രാവശ്യം ഈ OS നിലനിൽക്കുമ്പോഴും ഹൈക്കോടതിയിൽ 2017 ജൂലൈ 3 ലെ സുപ്രീം കോടതിയിൽ നിന്ന് കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ മതപരമായ ചടങ്ങുകൾക്ക് വികാരി തോമസ് പോൾ റമ്പാന് അനുമതി നൽകിയ ഉത്തരവുകൾ മൂലം കോതമംഗലം കലുഷിത സാഹചര്യത്തിലൂടെ കടന്ന് പോയിട്ടുണ്ട്.
ഈ വിധി നീതിപൂർവ്വമാന്നെന്നും, മോർ ബസേലിയോസ് ബാവായുടെ മണ്ണ് യാക്കോബായ സുറിയാനി സഭയുടെയാണെന്നും വികാരി ഫാ.ജോസ് പരത്തുവയലിൽ പറഞ്ഞു. യാക്കോബായ സഭക്ക് വേണ്ടി അഡ്വ.ജിജി പീറ്റർ ഹാജരായി.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/FSJNPfYuPRZ8SFq7IiDYmM
NEWS
കൊച്ചി – ധനുഷ്കോടി ദേശീ പാതയിൽ നേര്യമംഗലത്ത് കാട്ടാന ഇറങ്ങി.

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയയും ഇഞ്ചതൊട്ടി റോഡുമായി സംഗമിക്കുന്ന റാണി കല്ല് ഭാഗത്താണ് പകൽ കാട്ടാന ഇറങ്ങിയത്. ഒറ്റ തിരിഞ്ഞെത്തിയ പിടിയാന ഏറെ നേരം ഭാഗത്ത് റോഡു വക്കിലെ കാട്ടിൽ നിലയുറപ്പിച്ച ശേഷം റോഡിലുള്ള വനത്തിലൂടെ കടന്നു പോകുകയായിരുന്നു.
വേനൽ കാലമായതോടെ ദേശീയ പാതയോരത്തുള്ള നേര്യമംഗലം റേഞ്ച് ഓഫീസ് പരിസരത്തും. മൂന്ന് കലുങ്കു ഭാഗത്തും ആറാം മൈലിലും കാട്ടാന കൂട്ടങ്ങൾ ഇറങ്ങുന്നത് പതിവായിട്ടുണ്ട്. നേര്യമംഗലം ഇടുക്കി റോഡിൽ നീണ്ടപാറയിലും കുടിയേറ്റ മേഖലയായ കാഞ്ഞിരവേലിയിലും കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകൾ ഇറങ്ങുകയും കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇന്ന് വില്ലാഞ്ചിറ ഭാഗത്ത് കാട്ടാന എത്തിയത്. നേര്യമംഗലം മേഖലയിൽ കാട്ടന ഇറങ്ങുന്നത് പതിവായതോടെ നാട്ടുകാരും യാത്രക്കാരും ഭീതിയിലാണ്.
-
ACCIDENT5 days ago
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
-
ACCIDENT7 days ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
CRIME1 week ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ
-
CRIME3 days ago
ബസിൽ വച്ച് യുവതിയെ ശല്യം ചെയ്ത പല്ലാരിമംഗലം സ്വദേശി പിടിയിൽ
-
NEWS2 days ago
കൊച്ചി – ധനുഷ്കോടി ദേശീ പാതയിൽ നേര്യമംഗലത്ത് കാട്ടാന ഇറങ്ങി.
-
NEWS2 hours ago
നാടിന്റെ വിളക്ക് അണയാതിരിക്കണേയെന്ന പ്രാർത്ഥന സഫലമായി; വിധിക്ക് പിന്നാലെ നന്ദി പ്രാർത്ഥനയിൽ പങ്കെടുത്ത് വിശ്വാസി സമൂഹം
-
NEWS4 days ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം ഘട്ട രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
-
CRIME5 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു