Connect with us

Hi, what are you looking for?

CHUTTUVATTOM

കൊറോണ ഭീതി: പ്രതിസന്ധിയിലായ തൊഴിൽ മേഖലയെ സംരക്ഷിക്കാൻ സർക്കാർ ഇടപെടണം: എച്ച്.എം.എസ്. ട്രേഡ് യൂണിയൻ

കോതമംഗലം: കൊറോണ ഭീതി മൂലം നിർമ്മാണമേഖല, മോട്ടോർ വാഹന മേഖല, ഹോട്ടൽ തൊഴിൽ മേഖലയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ തൊഴിൽ ചെയ്യുന്ന തദ്ദേശീയരും അന്യസംസ്ഥാന തൊഴിലാളികൾക്കും തൊഴിൽ ഗണ്യമായി കുറഞ്ഞു.നിർമ്മാണമേഖലയിൽ തൊഴിലെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ വിട്ട് ഉടമസ്ഥർ ഭീതിയോടെയാണ് കാണുന്നത്. നിരവധി ഹോട്ടലുകൾ അടച്ച് പൂട്ടിയതു മൂലം ഹോട്ടലിൽ തൊഴിലെടുത്ത് കുടുംബം പുലർത്തുന്ന നൂറ് കണക്കിന് തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാണ്. കൊറോണ ഭീതിയിൽ നഗരങ്ങൾ വിജനമാണ്. ജനങ്ങൾ യാത്രകൾ ഒഴിവാക്കിയതു മൂലം ഭീമമായ നഷ്ടം കണക്കിലെടുത്ത് സ്വകാര്യ ബസ്സുകളിൽ പലതും സർവ്വീസ് നിർത്തി. ടൂറിസ്റ്റ് വാഹനങ്ങൾക്ക് ഓട്ടം നിലച്ചു. ഓട്ടോറിക്ഷകൾക്ക് ഓട്ടം തീരെയില്ലാതായി.

ഇതു മൂലം ഈ മേഖലയിൽ പണിയെടുക്കുന്ന നൂറ് കണക്കിന് ഡ്രൈവർമാർ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് തൊഴിലില്ലാതായി. ഈ സാഹചര്യത്തിൽ തൊഴിൽ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എച്ച്.എം.എസ്. ട്രേഡ് യൂണിയൻ കോതമംഗലം നിയോജക മണ്ഡലം കമ്മറ്റി നേതൃയോഗം ആവശ്യപ്പെട്ടു. ടി.ബി.ഹാളിൽ നടന്ന നേതൃയോഗം എച്ച്.എം.എസ്.സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വാവച്ചൻ തോപ്പിൽകുടി അദ്ധ്യക്ഷനായി. നിയോജക മണ്ഡലം ഭാരവാഹികളായ തോമസ് കാവുംപുറത്ത് .കെ .എ.സുബ്രഹ്മണ്യൻ. അരുൺലാൽ തുടങ്ങിയവർ പ്രസംഗിച്ചു.

You May Also Like