Connect with us

Hi, what are you looking for?

CHUTTUVATTOM

മാതൃകയായി എം. എ. കോളേജ് എൻ എസ് എസ് വിദ്യർത്ഥികൾ.

കോതമംഗലം : കോവിഡ് പ്രതിസന്ധി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, കേരളത്തിൽ അങ്ങോളമിങ്ങോളം സജ്ജീവമായി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ പ്രവർത്തിച്ചുവരുന്നു. അതിന്റെ ഭാഗമായി കോവിഡ് ബാധിതരെയും, ക്വാറന്റൈനിൽ കഴിയുന്നവരെയും സഹായിക്കണമെന്ന ലക്ഷ്യവുമായി മാർ അത്തനേഷ്യസ് കോളേജ് എൻഎസ് എസ് യൂണിറ്റ് നം:24 മുന്നോട്ടുവന്നു. അതിനായി 10 റുപ്പി ചലഞ്ചു‌ എന്ന പരിപാടിയിലൂടെ കുറച്ചു തുക ശേഖരിക്കുകയും, ആ തുകകൊണ്ട് അണുനാശിനി ,അനുബന്ധ ഉപകരങ്ങളും വാങ്ങുകയും കോതമംഗലം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ അഞ്ജലി എൻ. യു വിനു കൈമാറുകയും ചെയ്തു.ഹെൽത്ത് ഇൻസ്‌പെക്ടർ ജയപ്രകാശ് സന്നിഹിതനായി. പ്രോഗ്രാം ഓഫീസർമാരായ ഡോ ജാനി ചുങ്കത്ത് , സി എ അൽഫോൺസാ, വോള ളണ്ടിയർ സെക്രട്ടറി മാരായ ആഷിക് മുഹമ്മദ്, ജ്യോതി സാബു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

 

You May Also Like