Connect with us

Hi, what are you looking for?

NEWS

നെല്ലിക്കുഴി പഞ്ചായത്ത് പൂർണമായും, കുട്ടമ്പുഴ പഞ്ചായത്തിലെ 4,5 വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു

കണ്ടെയ്ൻമെന്റ് സോൺ(25-07-20)

➡️നെല്ലിക്കുഴി പഞ്ചായത്ത് പൂർണമായും
➡️കുട്ടമ്പുഴ വാർഡ് 4,5
➡️ തൃക്കാക്കര ഡിവിഷൻ 28 ൽ മൈത്രിപുരം ഭാഗം
➡️ കൊച്ചി കോർപ്പറേഷൻ 6,8,9,28,31
➡️ തൃപ്പൂണിത്തുറ ഡിവിഷൻ 19 ൽ പള്ളിപ്പറമ്പുകാവ് ഭാഗം
➡️ ഏഴിക്കര വാർഡ് 8,9
➡️ കളമശ്ശേരി ഡിവിഷൻ 1,3,37

നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് അറിയിപ്പ്.
=======================
[ ] നെല്ലിക്കുഴി പഞ്ചായത്തിൽ സമ്പർക്കത്തിലൂടെ ഒരു വ്യക്തിക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു .

[ ] രോഗം സ്ഥിരീകരിച്ച വാർഡുകൾ 4,11,13 .

[ ] ഇവരുമായി നേരിട്ട് ബന്ധമുള്ള എല്ലാവരും നിർബന്ധമായും ഹോം ക്വാറന്റൈനിൽ പോകേണ്ടതാണ്.

[ ] ഇന്നലെ രോഗം സ്ഥിരീകരിച്ച രണ്ടുപേരുടെയും സമ്പർക്കപട്ടികയിൽ ഉള്ളവർ ആരോഗ്യപ്രവർത്തകരുടെയും പഞ്ചായത്ത് അധികരികളുടെയും ഇടപെടൽ മൂലം ഹോം ക്വാറന്റൈനിൽ പ്രവേശിച്ചിട്ടുണ്ട്.

[ ] ഇന്ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കപട്ടിക തയ്യാറാക്കികൊണ്ടിരിക്കുന്നു.

[ ] നമ്മുടെ നാട്ടിൽ ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാൽ ആ വ്യക്തിയും കുടുംബവും കൃത്യമായ സമ്പർക്കപ്പട്ടിക ആരോഗ്യവകുപ്പിനും പഞ്ചായത്ത് അധികൃതർക്കും നൽകേണ്ടതാണ്.

[ ] കൃത്യമായ സമ്പർക്കപട്ടികയിലൂടെ മാത്രമേ നമുക്ക് സമൂഹ വ്യാപനത്തെ നിയന്ത്രിക്കാൻ കഴിയൂ.

[ ] അവലോകന യോഗം
=======================
[ ] ഇന്ന് കൂടിയ പാർലമെന്ററി കക്ഷി നേതാക്കളുടെയും സ്റ്റിയറിംഗ്‌ കമ്മിറ്റിയിയുടെയും മെഡിക്കൽ ഓഫീസർ ഉൾപ്പെടുന്ന ആരോഗ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

[ കോട്ടപ്പടി,പിണ്ടിമന,നെല്ലിക്കുഴി പഞ്ചായത്തിലെയും രോഗം സ്ഥിരീകരിച്ച വ്യക്തികളുടെ 150 ലധികം വരുന്ന നേരിട്ടുള്ള സമ്പർക്കപ്പട്ടിക തയ്യാറാക്കി അവരെ ഹോം ക്വാറന്റൈനിലാക്കുകയും അവർക്ക് വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു.

[ ] നമ്മുടെ പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ചവർക്ക് നേരിട്ടുള്ള സമ്പർക്കം ഭൂരിഭാഗം വാർഡുകളിലുമുള്ളതുകൊണ്ട് നമ്മുടെ ഗ്രാമപഞ്ചായതലത്തിൽ സമ്പൂർണ്ണ ലോക്ഡൗണ് പ്രഖ്യാപിക്കണമെന്ന് കലക്റ്റർക്കും,DMO ക്കും,RDO ക്കും,S.P.ക്കും പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും സംയുക്തമായി റിപ്പോർട്ട് സമർപ്പിച്ചു.

[ ] നാളെ 26/07/2020 ഞായറാഴ്ച നമ്മുടെ പഞ്ചായത്തിൽ സമ്പൂർണ്ണ ലോക്ഡൗണ് ആയിരിക്കും.

[ ] ലോക്ഡൗണ് ലംഘിച്ച് തുർന്നപ്രവർത്തിക്കുന്ന മൽസ്യ മാംസ കടകൾ ഉൾപ്പടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കുന്നതാണ്.

[ ] ലോക്ഡൗണിനോട് മുഴുവൻ ജനങ്ങളും വ്യാപാരി സുഹൃത്തുക്കളും സഹകരിക്കുക.

[ ] വ്യാജ വാർത്തകളും അഭ്യൂഹങ്ങളും പരത്തുന്നവർക്കെതിരെയും നടപടി സ്വീകരിക്കുന്നതാണ്.

[ ] ഹോം ക്വാറന്റൈൻ
====================
[ ] നമ്മുടെ പഞ്ചായത്തിൽ 194 പേർ ആണ് ഹോം ക്വറന്റൈനിൽ കഴിയുന്നത്.

[ ] ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്റൈൻ
======================
[ ] 13 പേർ ആണ് നിലവിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ ഉള്ളത്.
എന്ന്
രഞ്ജിനി രവി
പ്രസിഡന്റ്
നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത്

You May Also Like