Connect with us

Hi, what are you looking for?

NEWS

ബഹിരാകാശ രംഗത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്കു അനന്ത സാധ്യത : ഡോ. എസ്. സോമനാഥ്

കോതമംഗലം : ബഹിരാകാശ രംഗത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്കു അനന്ത സാധ്യതയെന്ന് ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ് . കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജില്‍ നിന്നും 1985 ല്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ സംഗമത്തിന്റെ ഉദ്ഘാടനവും, 1985 ബാച്ചില്‍ പഠിച്ചു അകാലത്തില്‍ കര്‍മ്മ മണ്ഡലത്തില്‍ വച്ച് മരണപ്പെട്ട സഹപാഠി എസ് സുരേഷിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് സ്‌കോളര്‍ഷിപ് പ്രഖ്യാപനവും ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം. എ കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ്, പ്രിന്‍സിപ്പൽ ഡോ.ബോസ് മാത്യു ജോസ്, വി എസ് എസ് സി ഡയറക്ടര്‍ ഡോ. എസ് ഉണ്ണി കൃഷ്ണന്‍ നായര്‍, മുന്‍ പ്രിന്‍സിപ്പൽ ഡോ. സോളി ജോര്‍ജ്, മാത്യു കാവാലം, അജയ്‌ഘോഷ്, ജെയിംസ് ജോസഫ്, ജോസഫ് സക്കറിയ, ഡോ. ജിസ് പോള്‍ എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡോ. എസ് സോമനാഥ് സ്‌കോളര്‍ഷിപ് സമ്മാനിച്ചു
ബഹിരാകാശ രംഗത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള അവസരങ്ങളും വെല്ലുവിളികളും എന്ന വിഷയത്തെ അധിഷ്ഠിതമാക്കി ഡോ സോമനാഥ് പ്രഭാഷണം നടത്തി. വന്‍ നിക്ഷേപങ്ങള്‍ക്ക് സാധ്യതയുള്ള മേഖലയാണ് ബഹിരാകാശ ഗവേഷണ രംഗം എന്നും ബഹിരാകാശ ഗവേഷണ രംഗത്ത് ഭാരതം ലോകരാഷ്ട്രങ്ങള്‍ക്ക് ഇടയില്‍ ഏറെ മുന്നില്‍ എത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ എന്‍ജിനീയറിങ് കോളേജുകള്‍ക്കും വ്യവസായങ്ങള്‍ക്കും റോക്കറ്റ് വിക്ഷേപണത്തില്‍ പങ്കാളികള്‍ ആകാനുള്ള സാധ്യതകളും ബഹിരാകാശ സാങ്കേതിക വിദ്യ യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എങ്ങിനെയെല്ലാം ഏതെല്ലാം മേഖലകളില്‍ പ്രയോജനപ്പെടുത്താനാകുമെന്നും അദ്ദേഹം വിശദമായി പ്രതിപാദിച്ചു.

You May Also Like

NEWS

കോതമംഗലം : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഓടക്കാലി മറ്റപ്പിള്ളി വീട്ടിൽ സുഭാഷ് എം.വർഗീസ് (48) ആണ് പുത്തൻകുരിശ് പോലീസിൻ്റെ പിടിയിലായത്. 2024 ഓഗസ്റ്റ്...

CRIME

കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഇരമല്ലൂർ കുറ്റിലഞ്ഞി, പുതുപാലം ഭാഗത്ത് കാഞ്ഞിരക്കുഴി വീട്ടിൽ ഷിഹാബ് (37) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ്...

CRIME

കോതമംഗലം :പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25500 രൂപ പിഴയും വിധിച്ചു. ഏനാനല്ലൂർ പുളിന്താനം തെക്കും കാട്ടിൽ വീട്ടിൽ ബെന്നി ജോസഫ് (52) നെയാണ്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...

NEWS

കോതമംഗലം :കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ വിജ്ഞാനോത്സവവം സംഘടിപ്പിച്ചു . വിജ്ഞാനോത്സവം കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോതമംഗലം എംഎൽഎ...

NEWS

കോതമംഗലം : എറണാകുളം ജില്ലാപഞ്ചായത്ത്, ജില്ലാ സാമൂഹ്യനീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷ മിഷൻ എന്നിവരുടെ സംയുക്തതയിൽ നടന്ന ജില്ലാതല വയോജന കലാമേളയിൽ മികച്ച നേട്ടം കൈവരിച്ച വയോജനങ്ങളെ കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ...

NEWS

കോതമംഗലം – കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട,15 കിലോയോളം കഞ്ചാവുമായി 4 പേരെ പോലീസ് പിടികൂടി. കൊൽക്കത്ത സ്വദേശികളായ നൂറുൽ ഇസ്ലാം (25), സുമൻ മുല്ല (25), ഒറീസ സ്വദേശികളായ ഷിമൻഞ്ചൽപാൽ, പ്രശാന്ത്...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പൂയം കുട്ടി സെന്റ് ജോർജ് പള്ളിയിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് ഫാ. ജോസ് ചിരപ്പറമ്പിൽ, ഫാ.മാത്യു തൊഴാല...

NEWS

പിണ്ടിമന: കേരള വിദ്യാർത്ഥി കോൺഗ്രസ്സ് (എം) എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ ജോസഫൈൻ എൽ.പി സ്കൂളിൽ പഠനോപകരണ വിതരണം നടത്തി. വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗം നിർത്തി പുസ്തക...

NEWS

പോത്താനിക്കാട് : എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രഭാത ഭക്ഷണ പദ്ധതി ആരംഭിച്ചു. സ്കൂൾ കുട്ടികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കിയാണ് പരിപാടി ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 25 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കും. പോത്താനിക്കാട്...

NEWS

കോതമംഗലം: പിണ്ടിമന വെറ്റിലപ്പാറയില്‍ രാജീവ്ഗാന്ധി ദശലക്ഷം നഗറില്‍ വീടിന്റെ പിന്‍ഭാഗം തകര്‍ന്ന് നിലംപതിച്ചു. ആളപായമില്ല. അപകടഭീഷണിയിലായ അഞ്ച് വീടുകളില്‍ മൂന്ന് വീടുകള്‍ ഇന്ന് പൊളിച്ച് നീക്കും. നഗറിന്റെ തുടക്ക ഭാഗത്തുള്ള വെട്ടുകാട്ടില്‍ ശോശാമ്മയുടെ...

NEWS

കോതമംഗലം :കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ 6.30 നോടുകൂടി മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിന്റെ മൃത ദേഹം ഇന്ന് രാവിലെ 8.30 നോടുകൂടി പൂയംകുട്ടി കപ്പേളപ്പടി യിൽ കണ്ടെത്തി.അപകടം ഉണ്ടായ സമയം മുതൽ...

error: Content is protected !!