Connect with us

Hi, what are you looking for?

NEWS

സി.ഐ.എസ്.സി.ഇ (കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ) സ്കൂളുകളുടെ ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിലെ മെഡൽ ജേതാക്കളെ ആദരിച്ചു

കോതമംഗലം : സി.ഐ.എസ്.സി.ഇ സ്കൂളുകളുടെ കൗൺസിൽ ഉത്തർപ്രദേശിലെ ജാൻസിയിൽ നടത്തിയ ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ കോതമംഗലം മാർ അത്തനേഷ്യസ് ഇന്റർ നാഷണൽ സ്കൂളിലെ വിദ്യാർത്ഥികളും, കോതമംഗലം റോട്ടറി കരാട്ടെ ക്ലബ്ബിലെ അംഗങ്ങളുമായ താരങ്ങളെ റോട്ടറി ഭവനിൽ നടന്ന അനുമോദന ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.സ്വീകരണ സമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. റോട്ടറി കരാട്ടെ ക്ലബ്ബ് പ്രസിഡന്റ്‌ അഡ്വ. കെ.ഐ ജേക്കബ് അധ്യക്ഷത വഹിച്ചു. സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ പ്രൊഫ. ഡോ. വിനോദ് കുമാർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. റോട്ടറി ക്ലബ്ബ് ട്രഷറർ ചേതൻ റോയി, എറണാകുളം ജില്ലാ കരാട്ടെ ദോ അസോസിയേഷൻ ഭരണസമിതി അംഗങ്ങളായ റെനി പോൾ, സോഫിയ എൽദൊ, ജയ സതീഷ് എന്നിവർ പ്രസംഗിച്ചു.

ആൺ കുട്ടികളുടെ 19 വയസിനു താഴെ -82 കിലോ വിഭാഗത്തിൽ അച്ചുത് മനീഷ്, പെൺകുട്ടികളുടെ 19 വയസിനു താഴെ -40 കിലോ വിഭാഗത്തിൽ സാറ സോബിൻ എന്നിവർ ജേതാക്കളായി സ്വർണം കരസ്ഥമാക്കി. ഇരുവരും മഹാരാഷ്ട്രയിൽ നടക്കുന്ന സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടി.
പെൺകുട്ടികളുടെ -68 കിലോ വിഭാഗത്തിൽ സെയിൻ തംരൻ വെങ്കലവും പെൺകുട്ടികളുടെ 14 വയസിനു താഴെ -40 കിലോ വിഭാഗത്തിൽ മറിയം ഹന്ന എൽസൺ വെങ്കലവും നേടിയത് കോതമംഗലത്തിന് അഭിമാന നേട്ടമായി.സോഷിഹാൻ ജോയി പോൾ ആണ് മുഖ്യ പരിശീലകൻ. എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ ഭരണസമിതി അംഗം ജോയി പോൾ സ്വാഗതവും എം.എ ഇന്റർനാഷണൽ സ്കൂൾ കരാട്ടെ കോച്ച് ആൻ മരിയ ഷാജൻ കൃതജ്ഞതയും പറഞ്ഞു.

You May Also Like

CHUTTUVATTOM

കോതമംഗലം : ബാംഗ്ലൂരിൽ സ്കൂൾ ഗെയിംസ് ആൻഡ് ആക്ടിവിറ്റി ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ നടത്തിയ ദേശീയ സ്പോർട്സ് യോഗാസന ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത അന്നാ സാറാ സാബു രണ്ട് സ്വർണ മെഡലുകൾ നേടി...

CHUTTUVATTOM

കോതമംഗലം : പിണവൂർ കുടി റോഡിൽ നാട്ടുകാർക്ക് ഭീഷണിയായി ഒറ്റയാൻ.കുട്ടംമ്പുഴ പിണവൂർ കുടി റോഡിൽ മുത്തനാകുഴി ഭാഗത്താണ് ഒറ്റയാൻ നിലയുറപ്പിച്ചിരിക്കുന്നത്. പിണവൂർ കുടി നിവാസികൾക്ക് പുറം ലോകവുമായി ബന്ധപെടാനുള്ള ഏകയാത്ര മാർഗ്ഗം ഈ...

CHUTTUVATTOM

കോതമംഗലം:രാജ്യാന്തരകസ്റ്റംസ് ദിനത്തോടനുബന്ധിച്ചു ലോക കസ്റ്റംസ് ഓർ ഗനൈസേഷൻ നൽകുന്ന പുരസ്കാരത്തിനു കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം ഡപ്യൂട്ടി കമ്മിഷണർ റോയ് വർഗീസ് ഐ ആർ എസ് അർഹനായി. ഈ വർഷം പുരസ്കാരത്തിനു...

CHUTTUVATTOM

കോതമംഗലം:വാശിയേറിയ ബേസിൽ ട്രോഫി ഫുട്ബോൾ ടൂർണമെൻറ് ഫൈനലിൽ പാലക്കാട് പി എം ജി എച്ച് എസ് എസ്, ആതിഥേയരായ മാർ ബേസിൽ ഹയർസെക്കൻഡറി സ്കൂളിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.വി ജയികൾക്കും റണ്ണറപ്പായ...

CHUTTUVATTOM

കോതമംഗലം : പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂ‌ളിൻ്റെ 93-ാം വാർഷികാഘോഷം സംഘടിപ്പിച്ചു. പൊതുസമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു...

CHUTTUVATTOM

കോതമംഗലം: രൂപത സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോതമംഗലം മേഖലയിലെ സാമൂഹ്യ- സന്നദ്ധ പ്രവര്‍ത്തകരുടെ സംഗമം നടത്തി. സംഗമത്തിന്റെ ഭാഗമായി സ്വയം സഹായ സംഘങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് പരിശീലന ക്ലാസ്സും സംഘടിപ്പിച്ചു. കോതമംഗലം...

CHUTTUVATTOM

കോതമംഗലം താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ അതിരൂക്ഷമായി വർദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിനെതിരെ ഗ്രീൻ വിഷൻ കേരളയുടെ നേതൃത്വത്തിൽ പുന്നേക്കാട് കവലയിൽ മുട്ടുകുത്തി പ്രതിഷേധിച്ചു. വ്യാപരി വ്യവസായി ഏകോപന സമിതി പുന്നേക്കാട് യൂണിറ്റിൻറ സഹകരണത്തോടെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്....

CHUTTUVATTOM

കോതമംഗലം: നെടുങ്ങപ്ര സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ഫാ. ജോര്‍ജ് പുല്ലന്‍ കൊടിയേറ്റി. നാളെ ജൂബിലി ദമ്പതിമാരെ ആദരിക്കല്‍, രാവിലെ 7.15ന് കാഴ്ചവയ്പ്പ്, കുര്‍ബാന, നൊവേന....

CHUTTUVATTOM

കോതമംഗലം: കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ നവീകരിച്ച ഓട്ടോമേറ്റഡ് ലാബിന്റെ ഉദ്ഘാടനം നടത്തി. എംബിഎംഎം അസോസിയേഷന്‍ സെക്രട്ടറിയും കോതമംഗലം മുനിസിപ്പല്‍ കൗണ്‍സിലറുമായ സലിം ചെറിയാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോതമംഗലം ചെറിയ...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പാറ വനത്തിനുള്ളില്‍ വിസ്മയമായി മാറിയിരിക്കുകയാണ് അപൂര്‍വമായ മഴവില്‍ മരം.ബ്രസീലില്‍ നിന്നുള്ള യൂക്കാലിപ്റ്റസ് ഡിഗ്ലുപ്റ്റാ വിഭാഗത്തില്‍പ്പെടുന്ന ഈ മരം, കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേല്‍നോട്ടത്തിലാണ് നട്ടുപിടിപ്പിച്ചത്. വിവിധ നിറങ്ങളാണ് മരണത്തിന്റെ ചുവട്...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം മാര്‍ ബസേലിയോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (എംബിറ്റ്‌സ്)കോളേജിന്റെ പുതിയ അക്കാദമിക് വിംഗിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. മാര്‍ തോമ ചെറിയ പള്ളി വികാരി ഫാ....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ 58-) മത് വാർഷികാഘോഷവും, അധ്യാപക രക്ഷകർത്താ ദിനവും,യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു.  ആന്റണി ജോൺ എംഎൽഎ  ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. മാത്യു...

error: Content is protected !!