Connect with us

Hi, what are you looking for?

CHUTTUVATTOM

ബഫർസോൺ സാറ്റലൈറ്റ് സർവേ പ്രസിദ്ധീകരിക്കണം: കേരള കർഷക അതിജീവന സമിതി എറണാകുളം ജില്ലാ കമ്മിറ്റി

കോതമംഗലം : കേരളത്തിലെ വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റും ഒരുകിലോമീറ്റർ വീതിയിൽ ബഫർസോൺ വേണമെന്ന 3.6.2022 ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ അത്തരം മേഖലകളിൽ കേരളത്തിൽ സംസ്ഥാന റിമോട്ട് സെൻസിങ്ങ് ആന്റ് എൺവയൺമെന്റ് സെന്റ റിനെ കൊണ്ട് സംസ്ഥാന വനംവകുപ്പ് നടത്തിയ സാറ്റലൈറ്റ് സർവേ റിപ്പോർട്ട് ജനങ്ങളുടെ അറിവിലേക്കും പഠനത്തിനുമായി അടിയന്തിരമായി പ്രസിദ്ധീകരി ക്കണമെന്നും ബഫർ സോണിൽ പെട്ട എല്ലാ വില്ലേജുകളിൽ നിന്നും താല്പര്യ മുള്ളവർക്ക് ആ റിപ്പോർട്ട് ലഭ്യമാക്കാനുള്ള നടപടി ഉണ്ടാകണമെന്നും കേരള കർഷക അതിജീവന സംയുക്ത സമിതി എറണാകുളം ജില്ല കമ്മിറ്റിയുടെ അടിയന്തിര യോഗം ആവശ്യപ്പെട്ടു.

സാറ്റലൈറ്റ് സർവേ വഴി ലഭിച്ച് നിർമ്മിതികളുടെ കണക്കെടുപ്പിൽ കൃത്യത ഉറപ്പുവരുത്തുന്നതിനായി ആദ്യപടിയെന്ന നിലയിൽ അത് ജനങ്ങ ളുടെ ഓഡിറ്റിംഗിനും പരിശോധനയ്ക്കും വിധേയമാക്കണം. അങ്ങനെ അപാക തകൾ പ്രാരംഭഘട്ടത്തിൽ തന്നെ ചൂണ്ടിക്കാണിക്കാനുള്ള അവസരം ലഭിച്ചാൽ കർഷക ജനതാല്പര്യങ്ങൾ പൂർണ്ണമായി സംരക്ഷിച്ചുകൊണ്ടുള്ള ഒരു വിദഗ്ധ റിപ്പോർട്ട് കേരളത്തിന് സാധിക്കുമെന്നും കമ്മിറ്റി ചൂണ്ടികാട്ടി.

ജില്ല പ്രസിഡന്റ്‌ അഡ്വ. ജോബി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫാ. ഡോ. തോമസ് പറയിടം, ഫാ. സിബി ഇടപുളവൻ, ജില്ലാ ഭാരവാഹികളായ ജോമോൻ പാലക്കാടൻ, ജോർജ് ആറ്റുപുറം, ദാസ് കാടായത്ത്‌ എന്നിവർ പ്രസംഗിച്ചു.

You May Also Like