Connect with us

Hi, what are you looking for?

CHUTTUVATTOM

നെല്ലിക്കുഴി പീസ് വാലിക്ക് നൊമ്പരമായി ശരണ്യയുടെ വിയോഗം; ബ്രെയിൻ ട്യൂമറിനോട് പൊരുതി അതിജീവനത്തിൻ്റെ പ്രതീകമായിരുന്ന ശരണ്യ അന്തരിച്ചു.

കോതമംഗലം : ക്യാൻസർ ബാധിതയായി ചികിത്സയിൽ കഴിഞ്ഞ നടി ശരണ്യ ശശി അന്തരിച്ചു. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ പത്ത് വര്‍ഷമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു ശരണ്യ. അടുത്തിടെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശരണ്യയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. മാസങ്ങൾക്ക് മുൻപ് ബ്രയിൻ ട്യൂമർ ശസ്ത്രക്രിയക്കു ശേഷം അരക്ക് താഴേക്ക് ചലനശേഷി നഷ്ടപെട്ട അവസ്ഥയിൽ നെല്ലിക്കുഴി പീസ് വാലിയിൽ എത്തിയ മിനി സ്ക്രീൻ ശരണ്യ സ്വന്തമായി നടക്കാൻ കഴിയുന്ന രീതിയിലാണ് മടങ്ങിയത്. തിരുവനന്തപുരത്തു സീമ ജി നായരുടെ നേതൃത്വത്തിൽ സുഹൃത്തുക്കളുടെ സഹായത്തോടെ പണിത വീട്ടിൽ കഴിഞ്ഞ ദിവസം ശരണ്യയും കുടുംബവും താമസം ആരംഭിച്ചു.

നിരവധിത്തവണ ട്യൂമറിനെ തോൽപ്പിച്ച ശരണ്യയുടെ ജീവിതം മറ്റുള്ളവർക്കൊരു മാതൃകയാണ്. സിനിമ – സീരിയൽ അഭിനയത്തിലൂടെയാണ് ശരണ്യ പ്രശസ്തയാകുന്നത്. 2012ലാണ് ബ്രെയിൻ ട്യൂമർ ആദ്യം തിരിച്ചറിയുന്നത്. നിരവധിത്തവണ ശസ്ത്രക്രിയയ്ക്കു വിധേയയായ അവർ ആത്മവിശ്വാസം ഒന്നുകൊണ്ടുമാത്രമാണ് ജീവിതത്തിലേക്കു തിരികെവന്നിരുന്നത്. തുടർച്ചയായ ചികിത്സ മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന അവർക്ക് നെല്ലിക്കുഴിയിലെ പീസ് വാലി വലിയൊരു കൈത്താങ്ങായി മാറുകയായിരുന്നു.

തളർന്നു പോയ തന്റെ മനസ്സും ശരീരവും തിരികെ തന്ന പീസ് വാലി ചെയർമാൻ
പി എം അബൂബക്കറുമാണ് തങ്ങളുടെ ജീവിതത്തിലെ ദൈവത്തിന്റെ സ്ഥാനത്ത് ഉള്ളതെന്ന് ശരണ്യയും അമ്മ ഗീതയും അന്ന് പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിൽ ട്രോളിയിൽ കിടത്തിയാണ് ശരണ്യയെ കോതമംഗലം പീസ് വാലിയിൽ എത്തിച്ചത്. പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു അന്ന് ശരണ്യ. കണ്ണൂർ പഴയങ്ങാടി സ്വദേശിയാണ് ശരണ്യ. അമ്മയും അനിയനും അനുജത്തിയും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക അത്താണി ശരണ്യയുടെ വരുമാനമായിരുന്നു.


ഏഴാമത്തെ സർജറിക്കു ശേഷം ശരീരം പൂർണമായും തളർന്നു പോയിരുന്നു.
ചലച്ചിത്ര മേഖലയിൽ നിന്ന് നടി സീമ ജി നായരുടെ നേതൃത്വത്തിൽ ശരണ്യക്ക് കൈത്താങ്ങായി നിരവധി പേർ എത്തിയിരുന്നു.ഒക്ടോബറിൽ പീസ് വാലിയിലെ രണ്ടു മാസത്തെ ചികിത്സ ക്ക് ശേഷം തിരുവനന്തപുരത്തേക്ക് മടക്കുമ്പോൾ പരസഹായമില്ലാതെ തനിയെ നടക്കുവാൻ കഴിയുന്ന രീതിയിലായിരുന്നു. സീമ ജി നായരുടെ നേതൃത്വത്തിൽ ശരണ്യക്കായി തിരുവനന്തപുരം ചെമ്പഴന്തി അണിയുരിൽ വീടും നിർമിച്ചിരുന്നു. ആ വീടിന് സ്നേഹസീമ എന്നാണ് ശരണ്യ പേര് നൽകിയത്.

📲📲📲 മൊബൈലിൽ വാർത്തകൾ ലഭിക്കുവാൻ.. Please Join..👇🏻📲

You May Also Like