Connect with us

Hi, what are you looking for?

NEWS

വിദ്യാർത്ഥികൾക്ക് അറിവിന്റെ അക്ഷര വെളിച്ചം പകരാൻ പുസ്തകങ്ങൾ നൽകി എം.എ കോളേജ് രസതന്ത്ര വിഭാഗം.

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിലെ രസതന്ത്ര വിഭാഗം അദ്ധ്യാപികമാർ, അറിവിന്റെ അക്ഷര വെളിച്ചം പകർന്ന് നൽകുവാൻ പുസ്തകങ്ങൾ സംഭാവന നൽകി. വായന പക്ഷാചരണത്തിന്റെ ഭാഗമായിട്ടാണ് മാതിരപ്പിള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ലൈബ്രറിയിലേക്ക് ബാല സാഹിത്യ കൃതികൾ ഉൾപ്പെടെയുള്ള പുസ്തകങ്ങൾ സംഭാവന നൽകിയത്. പുസ്തകങ്ങൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് റിയാസ് മുഹമ്മദ്‌ ഏറ്റുവാങ്ങി.വിദ്യാർത്ഥികൾ വായനയുടെ മഹത്വം മനസിലാക്കി ലൈബ്രറികളെ കൂടുതൽ ഉപയോഗപ്രദമാക്കുകയാണ് ലക്ഷ്യംമെന്ന് എം. എ. കോളേജ് രസതന്ത്ര വിഭാഗം അദ്ധ്യാപിക ഡോ. ബിനു വർഗീസ് പറഞ്ഞു. വായിച്ചു ലഭിക്കുന്ന അറിവുകളുടെ അടിസ്ഥാനത്തിൽ നന്നായി എഴുതുവാനും കുട്ടികൾക്കു സാധിക്കുമെന്ന് അവർ പറഞ്ഞു. അദ്ധ്യാപികമാരായ ഡോ. മേരിമോൾ മൂത്തേടൻ,ഡോ.ജ്യോതി. പി ആർ, രസതന്ത്ര വിഭാഗം വിദ്യാർത്ഥികൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

You May Also Like