Connect with us

Hi, what are you looking for?

CHUTTUVATTOM

ബിജെപി സംസ്ഥാന പ്രസിഡന്റിനെതീരെ നടക്കുന്ന ഗൂഡാലോചനകൾക്കെതിരെ കോതമംഗലത്ത് സത്യാഗ്രഹം നടത്തി.

കോതമംഗലം : ഇടതു സർക്കാരിന്റെ അഴിമതികളും പുറം വാതിൽ നിയമനങ്ങളും വിഭാഗീയ പ്രവർത്തനങ്ങളുമെല്ലാം പൊതുജനങ്ങളുടെ മുൻപിൽ തുറന്നു കാട്ടിയ ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ ഇടതു പക്ഷ സർക്കാർ നടത്തുന്ന പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്ന് ബിജെപി മധ്യ മേഖല ഉപാധ്യക്ഷൻ എം എൻ മധു ആവശ്യപ്പെട്ടു.
കോതമംഗലത്ത് ഗാന്ധി സ്‌ക്വയറിൽ ബിജെപി മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലബാർ സിമന്റ് ഫേക്റ്ററി അഴിമതി, സ്വർണ്ണ കടത്ത് തുടങ്ങി നിരവധി കേസുകൾ സുരേന്ദ്രൻ ജനങ്ങളുടെ മുൻപിൽ വെളിച്ചത്ത് കൊണ്ടുവന്നു. ഇതിനെ വെള്ളപൂശാൻ കള്ളക്കേസുകൾ കെട്ടി ചമച്ച് പാർട്ടി പ്രസിഡന്റ്റിനെയും പാർട്ടിയെയും പ്രതി സ്ഥാനത്ത് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഓരോന്നായി പരാജയപ്പെടുമ്പോഴും കൂടുതൽ കള്ളക്കേസുകൾ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് പിണറായി. ഇതിനെ പാർട്ടി ഒന്നടങ്കം നേരിടും.

കുഴൽപ്പണ കേസിൽ പിടിയിലായ ഇരുപത്തിയഞ്ചു പേരിൽ ഒരാൾ പോലും ബിജെപി കാരില്ല എന്ന വസ്തുത ബോധ്യമായപ്പോൾ മഞ്ചേഷ്വരത്തെ സ്ഥാനാർഥി പിന്മാറ്റവുമായി ബന്ധപ്പെടുത്തി കേസ് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. അദ്ദേഹം തുടർന്നു പറഞ്ഞു. യോഗത്തിൽ മണ്ഡലം പ്രഡിഡന്റ് മനോജ്‌ ഇഞ്ചുർ അധ്യക്ഷത വഹിച്ചു. ഇ ടി നടരാജൻ, സജീവ് മലയിൻകീഴ്, എൻ എൻ ഇളയത്, അനിൽ ഞാളൂ മഠം, കെ ആർ രഞ്ചിത്, രാമചന്ദ്രൻ നായർ, അജി പൂക്കട, പി ആർ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

You May Also Like