SPORTS
പൈങ്ങോട്ടൂരിൽ ബാഡ്മിന്റൺ കോർട്ട് ഉദ്‌ഘാടനം ചെയ്തു

പൈങ്ങോട്ടൂർ : ബാഡ്മിന്റൺ കളിയെ ജീവനു തുല്യം സ്നേഹിക്കുന്ന ഏതാനും ചെറുപ്പക്കാരുടെ ശ്രമഫലമായി ഉണ്ടാക്കപ്പെട്ട ആധുനിക രീതിയിലുള്ള ബാഡ്മിന്റൺ കോർട്ടിന്റെ ഉദ്‌ഘാടനം പൈങ്ങോട്ടൂരിൽ നടത്തപ്പെട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീമ സിബിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയുടെ ഉദ്‌ഘാടനം മുവാറ്റുപുഴ എം.എൽ.എ ഡോ.മാത്യു കുഴൽനാടൻ നിർവഹിച്ചു. പൈങ്ങോട്ടൂർ ബാഡ്മിന്റൺ അക്കാദമി എന്ന പേരിലുള്ള ഈ കൂട്ടായ്മ നാടിന് നല്ലൊരു മുതൽക്കൂട്ടാകുമെന്നും കൂടുതൽ യുവാക്കളെ കളിയിലേക്ക് ആകർഷിക്കാൻ കഴിയുമെന്നും എം.എൽ .എ അഭിപ്രായപ്പെട്ടു.
ബാഡ്മിന്റൺ ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നതിനോടൊപ്പം കുട്ടികൾക്കായുള്ള കോച്ചിങ് ക്യാമ്പുകളും നടത്തുവാനും പൈങ്ങോട്ടൂർ ബാഡ്മിന്റൺ അക്കാദമി പദ്ധതിയിടുന്നു. സാലി ഐപ്, ആനീസ് ഫ്രാൻസിസ്, നൈസ് എൽദോ, സന്തോഷ് ജോർജ്, വിൻസൻ ഇല്ലിക്കൽ, സണ്ണി കാഞ്ഞിരത്തിങ്കൽ, സാബു മത്തായി, ലുഷാദ് ഇബ്രാഹിം, വിൻസെന്റ് മേക്കുന്നേൽ, മാണി പിട്ടാപ്പിള്ളിൽ, സൈജൻ സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു. പൈങ്ങോട്ടൂർ ബാഡ്മിന്റൺ അക്കാദമി പ്രസിഡന്റ് ബിബിൻ ഫ്രാങ്ക് സ്വാഗതവും , ജോയിന്റ് സെക്രട്ടറി ഡോ.ജിൻസ് ജോർജ് നന്ദിയും പറഞ്ഞു. ഉദ്‌ഘാടന ചടങ്ങുകൾക്ക് ശേഷം പ്രൊഫഷണൽ കളിക്കാരുടെ ഷോ മാച്ച് നടത്തപ്പെടുകയും വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകി ആദരിക്കുകയും ചെയ്തു.
SPORTS
എം. എ. കോളേജിൽ കായിക അധ്യാപക ഒഴിവ്

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിൽ കായിക വിഭാഗത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ (ഗവ. ഗസ്റ്റ് ) അദ്ധ്യാപക ഒഴിവുണ്ട് . അതിഥി അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്യ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ 15 ദിവസത്തിനകം സെക്രട്ടറി , മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ, കോതമംഗലം 686666 എന്ന വിലാസത്തിൽ അപേക്ഷിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
വിവരങ്ങൾക്ക് :0485 – 2822378, 2822512 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക
SPORTS
വൈകല്യം മറന്ന് പഞ്ച ഗുസ്തിയിൽ അൽത്താഫിന് സ്വർണ്ണം

കോതമംഗലം : കേരള ആം റെസ്ലിംഗ് അസോസിയേഷൻ സംഘടിപ്പിച്ച 45 – മത് സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് സുവോളജി ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി മുഹമ്മദ് അൽത്താഫിനു സ്വർണ്ണം.80-90 കിലോ പാര വിഭാഗത്തിലാണ് അൽത്താഫ് ജേതാവായത്. കഴിഞ്ഞ വർഷം സംസ്ഥാന തലത്തിൽ വെള്ളിയും, ദേശീയ തലത്തിൽ വെങ്കലവും നേടിയിരുന്നു.
65% വലതു കാലിനും, കൈക്കുമുള്ള തന്റെ ശാരീരിക വെല്ലുവിളിയെ കൈകരുത്തിലൂടെ വിജയമാക്കിയ അൽത്താഫ്, മലപ്പുറം ജില്ലയിലെ നിലമ്പൂർ കരുളായി വാകപറ്റ വീട്ടിൽ സെമീർ – ഷെജീന ദമ്പതികളുടെ മൂന്നു മക്കളിൽ മൂത്തയാളാണ് .കോലഞ്ചേരിയിൽ വച്ചു നടന്ന സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ സീനിയർ, ജൂനിയർ, മാസ്റ്റേഴ്സ്, ഗ്രാൻഡ് മാസ്റ്റേഴ്സ്, പാര വിഭാഗങ്ങളിലായി ആയിരത്തിൽ പരം താരങ്ങളാണ് തങ്ങളുടെ കൈകരുത്ത് പ്രകടിപ്പിച്ചത്.കഴിഞ്ഞ വർഷം തുർക്കിയിൽ വച്ചു നടന്ന അന്തർ ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചുവെങ്കിലും യാത്രയിനത്തിലും മറ്റും ഒന്നര ലക്ഷത്തോളം രൂപ ചിലവ് വരുന്നതിനാൽ പിന്മാറുകയായിരുന്നു.
മികച്ച ചിത്രകാരനും, സൈക്കിളിങ് താരവുമായ അൽത്താഫ് മെയ് മാസത്തിൽ കാശ്മീരിൽ വച്ച് നടക്കാനിരിക്കുന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. തിളക്കമാർന്ന നേട്ടം കൈവരിച്ച അൽത്താഫിനെ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വര്ഗീസ്, പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, വൈസ് പ്രിൻസിപ്പൽ ഡോ. എബി. പി. വര്ഗീസ്, കായിക വകുപ്പ് മേധാവി പ്രൊഫ. ഹാരി ബെന്നി എന്നിവർ അഭിനന്ദിച്ചു.
ചിത്രം : സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ മുഹമ്മദ് അൽത്താഫ്.
SPORTS
ലോകത്തുള്ള സർവ്വ മനുഷ്യരെയും ഒന്നിപ്പിക്കുന്ന ഒരു മതമാണ് സ്പോർട്സ് : വി എ മൊയ്‌ദീൻ നൈന ഐ ആർ എസ്

കോതമംഗലം : മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂൾ സ്പോർട്സ് മീറ്റ്, ജി വി രാജാ അവാർഡ് ജേതാവ് വി എ മൊയ്‌ദീൻ നൈന ഐ ആർ എസ് ഉദ്ഘാടനം ചെയ്തു. സൗഹൃദവും സാഹോദര്യവും വളർത്തിയെടുക്കുവാനുള്ള വേദിയാകണം സ്പോർട്സ് മേളകളെന്നും മൂല്യാധിഷ്ഠിതമായ സ്പോർട്സ് സംസ്കാരം കുട്ടികളിൽ വളർത്തിയെടുക്കണമെന്നും ആത്മാർത്ഥതയും, ആത്മ സമർപ്പണവും സ്പോർട്സ്മാന്റെ മുഖമുദ്രകളായിരിക്കണമെന്നും ഇവയെല്ലാം ആത്മവിശ്വാസവും അതിജീവനവും കരുപ്പിടിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു . ഇന്ത്യൻ വോളിബോൾ ടീമിന്റെ മുൻ ക്യാപ്റ്റനും കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിലെ മുൻ കസ്റ്റംസ് കമ്മിഷണറുമായിരുന്നു അദ്ദേഹം.
സ്കൂൾ പ്രിൻസിപ്പൽ അനിതാ ജോർജ് ഉദ്ഘാടനച്ചടങ്ങിന്റെ അധ്യക്ഷപദം അലങ്കരിച്ചു.സ്കൂൾ അസിസ്റ്റന്റ് ഹെഡ് ഗേൾ നയനാ ഷാജി മേക്കുന്നേൽ സ്വാഗതവും പ്രൈമറി വിഭാഗം കോ – ഓഡിനേറ്റർ അനിലാ മേരി സാം നന്ദിയും രേഖപ്പെടുത്തി.
ചിത്രം : എം എ ഇന്റർനാഷണൽ സ്കൂൾ സ്പോർട്സ് മീറ്റ് വി എ മൊയ്‌ദീൻ നൈന ഉദ്ഘാടനം ചെയ്യുന്നു.ഇടത്തു നിന്ന് ജോയ് പോൾ, അനിലാ മേരി സാം,ദേശീയതല മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളായ ആരൺ മനോജ്. നെവിൻ പോൾ. ജോഷ്വാ എൽദോ അരവിന്ദ്, ആൻ മരിയ ഗ്രിഗി, വിഷ്ണു റെജി (ആർച്ചറി കോച്ച് )സ്കൂൾ പ്രിൻസിപ്പൽ അനിതാ ജോർജ് എന്നിവർ സമീപം.
-
CHUTTUVATTOM2 days ago
രാജ്യത്തെ മികച്ച കോളജുകളിൽ ഒന്നായി വീണ്ടും കോതമംഗലം മാർ അത്തനേഷ്യസ്
-
CRIME5 hours ago
ഇരുമ്പ് പൈപ്പ് കൊണ്ട് കോതമംഗലത്ത് രണ്ടു പേരെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ
-
CRIME5 hours ago
വീട്ടിൽ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിച്ച് കവർച്ച നടത്തിയവരെ കോതമംഗലം പോലീസ് പിടികൂടി
-
CRIME1 day ago
മർദനമേറ്റ് വയോധികൻ മരിച്ച കേസിൽ വളർത്തു മകൻ റിമാൻറിൽ.
-
AGRICULTURE1 week ago
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം
-
CRIME5 days ago
മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ.
-
CRIME1 day ago
മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
-
NEWS1 week ago
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി