Entertainment
കോതമംഗലത്ത് “സംഗീത സൗഹൃദസംഗമം” ഫേസ്ബുക്ക് വേദിയിൽ ഒരുക്കി ആന്റണി ഏബ്രഹാം ശ്രദ്ധേയനാകുന്നു.

കോതമംഗലം : സമൂഹ മാധ്യമമായ ഫെയ്സ് ബുക്കിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി, കോതമംഗലത്തു ‘സ്മൃതി, സാംസ്കാരിക സംഘടന നടത്തി വരുന്ന പ്രവർത്തനങ്ങൾ സഹൃദയ ശ്രദ്ധ പിടിച്ചുപറ്റുന്നു. മാറിയ, പുതിയ സാഹചര്യത്തിൽ കലാ – സാംസ്കാരിക പ്രവർത്തനങ്ങളിൽ താല്പര്യമുള്ളവർക്ക്, ഏറെ പ്രയോജനപ്പെടുന്ന ഒന്നായി ഇത് മാറി കഴിഞ്ഞു. മുടക്കമില്ലാതെ 2020 മുതൽ തുടർന്നു വരുന്ന antonyabraham klm ഫെയ്സ് ബുക്ക് ലിങ്കിൽ, സിനിമ, സംഗീതം, നാടകം, സാഹിത്യം, ചിത്രകല, ഫോക്ലോർ തുടങ്ങിയ സാംസ്കാരിക സംബന്ധിയായ മുന്നൂറിൽപ്പരം പോസ്റ്റുകൾ നിലവിൽ ലഭ്യമാണ്.
1976 മുതൽ സാംസ്കാരിക പ്രവർത്തനങ്ങളിൽ കോതമംഗലത്ത് സുമംഗല ഫിലിം സൊസൈറ്റി, സ്മൃതി എന്നിവയുടെ സംഘടനാപരമായ നേതൃത്വം നൽകി വരുന്ന ആന്റണി ഏബ്രഹാം തയ്യാറാക്കുന്ന, കുറിപ്പുകൾ, പഴയ കാലചിത്രങ്ങൾ, സ്മരണികകൾ ഇവ കേവലം ഓർമ്മകളുടെ വീണ്ടെടുപ്പ് മാത്രമല്ല, കാലഘട്ടം ആവശ്യപ്പെടുന്ന സാംസ്കാരിക ദൗത്യം കൂടിയാണ് നിർവ്വഹിയ്ക്കുന്നത്.
Entertainment
രാജേഷ് കോട്ടപ്പടി രചനയും, സംവിധാനവും നിർവ്വഹിച്ച ഹൃസ്വ ചിത്രം “പുത്രൻ ” ശ്രദ്ധേയമാകുന്നു

കോതമംഗലം : വിജയൻ കോടനാടിനെ കേന്ദ്ര കഥാപാത്രമാക്കി രാജേഷ് കോട്ടപ്പടി രചനയും, സംവിധാനവും നിർവ്വഹിച്ച ഹൃസ്വ ചിത്രമാണ് “പുത്രൻ “. ഒരു ഭിന്നശേഷിക്കാരന്റെ ജീവിതവും, അവൻ നേരിടുന്ന അപമാനവും, സമൂഹത്തിൽ അവന്റെ കുടുംബം അഭിമുഖിക്കേണ്ടിവരുന്ന പ്രശ്നങ്ങളും , വെല്ലുവിളികളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ജെസി മോൾ ആണ് ഈ ചിത്രത്തിലെ നായിക. ശ്രീപതി മുനമ്പം , ശിവൻ ദാസ് , റസാഖ് ഗുരുവായൂർ , ഹുസൈൻ, രീഷ്മ രാജീവ്, തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. നിരവധി ചലച്ചിത്ര താരങ്ങളും , സംവിധായകരും , പ്രമുഖ സംസ്കാരിക നേതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് ഈ ചിത്രത്തിന്റെ ആദ്യ പ്രദർശനം എറണാകുളം ഡോൺ ബോസ്ക്കോ തിയേറ്ററിൽ വെച്ച് നടന്നു. മികച്ച പ്രതികരണമാണ് ആദ്യ പ്രദർശനത്തിൽ നിന്നു ലഭിച്ചത്.
മേയ്ക്കപ്പിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ മേയ്ക്കപ്പ് നിർവ്വഹിച്ചിരിക്കുന്നത് ” സുധാകരൻ പെരുമ്പാവൂർ ആണ് . നിരവധി ചലച്ചിത്രങ്ങൾക്ക് ഛായഗ്രഹണം നിർവ്വഹിച്ചിട്ടുള്ള ” ഷെട്ടി മണി” യാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ .എഡിറ്റിങ്ങ് മനു മാജിക്ക് ബ്രെയ്ൻ, ആർട്ട് സനൂപ് പെരുമ്പാവൂർ, ബിജു പി കെ എം . വസ്ത്രാലങ്കാരം അബ്ബാസ് പാണാവള്ളി , അസോസിയേറ്റ് ഡയറക്ടർ പ്രവീൺ കൂട്ടുമഠം, പശ്ചാത്തല സംഗീതം നസറുദ്ദീൻ ഷാ, പ്രൊഡക്ഷൻ കൺട്രോളർ സലാവുദ്ദീൻ മുടിക്കൽ , പരസ്യകല ജിതിൻ ആർട്ട് മേക്കർ , നിർമ്മാണം വി.കെ. സിനിമാസ് . പ്രേം നസീർ ഫൗണ്ടേഷൻ 2022 അവാർഡിനും , ജയ്ഹിന്ദ് അവാർഡിനും സെലക്ഷൻ നേടിയ ചിത്രം കൂടിയാണ് ” പുത്രൻ “.
Entertainment
“ദി ബ്ലാക്ക് ഡേ” എന്ന ഹ്രസ്വ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു; പ്രധാന നടൻ കോതമംഗലം സ്വദേശി

കോതമംഗലം : ഒരു പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഉദ്യോഗജനകമായ കേസന്വേഷണമാണ് ഈ ചിത്രത്തിൻറെ ഇതിവൃത്തം . നിരവധി ഷോർട്ട് മൂവികൾ സംവിധാനം ചെയ്തിട്ടുള്ള അങ്കമാലി സ്വദേശി മിന്റോ മാളിയേക്കലാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
നമ്മുടെ നാട്ടിൽ നടന്നുവരുന്ന സ്ത്രീ പീഡന പരമ്പരകളുടെ ഒരു നേർക്കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക. കുറ്റം ചെയ്തവർ അത് മറച്ചുവയ്ക്കാൻ കൂട്ടാളികളെ കൂട്ടുപിടിച്ച് മറ്റൊരാളുടെ തലയിൽ വച്ചുകെട്ടുമ്പോൾ ദൈവത്തിൻറെ കൈയൊപ്പ് പതിഞ്ഞ ഒരു തെളിവെങ്കിലും തനിക്കെതിരെ ബാക്കിയുണ്ടാവും എന്ന് കുറ്റവാളികൾ അറിയന്നില്ല. പ്രതിയെ കണ്ടെത്താൻ തന്ത്രപരമായ ഇടപെടൽ നടത്തുന്ന പോലീസ് ഉദ്യോഗസ്ഥൻ ഒടുവിൽ വിജയം കാണുന്നു. നമ്മുടെ ചുറ്റുപാടും നടക്കുന്ന പല സംഭവങ്ങളുമായി ഈ ചിത്രത്തിന് ഒരുപക്ഷേ സമയം തോന്നിയേക്കാം.
കാമാർത്തിപൂണ്ട് കഴുകൻ കണ്ണുകളുമായി അന്ധകാര മറപറ്റി നമ്മുടെ പെൺകുട്ടികളെ കാർന്ന്തിന്നാൻ വെമ്പൽ കൊള്ളുന്ന പീഢന വീരൻമാർക്കെതിരെ സമൂഹം ജാഗ്രതയോടെ പാലിക്കക്കണമേന്ന സന്ദേശം ഈ ചിത്രം തരുന്നു. ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ടി പി പ്രശാന്തും മ്യൂസിക് ചെയ്തിരിക്കുന്നത് ബിജു പൈനാടത്തും മേക്കപ്പ് മനോജ് അങ്കമാലിയും എഡിറ്റിംഗ് നടത്തിയിരിക്കുന്നത് ഐബി മൂർക്കനാടുമാണ്. മാർട്ടിൻ പീറ്റർ നിർമ്മിച്ചു AN K പ്രൊഡക്ഷൻസിൻ്റ ബാനറിൽ പുറത്തിറക്കിയ ചിത്രം ഡോയിഷ് – ഇന്ത് മീഡിയ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. അങ്കമാലി, ജോസ്പുരം, മൂക്കന്നൂർ എന്നീ പ്രദേശങ്ങളിൽ ആയിരുന്നു ചിത്രത്തിൻറെ ഷൂട്ടിംഗ്.
കോതമംഗലം സ്വദേശിയായ നടൻ ജോൺസൺ കറുകപ്പിള്ളിൽ മികച്ച ഒരു കുറ്റാന്വേഷണ ഉദ്യോഗസ്ഥന്റെ റോൾ ഈ ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നു. ജയിംസ് പാറക്കൽ, ബെന്നി താഴെക്കാടൻ, സെബാസ്റ്റ്യൻ കറുമാത്തി, സ്വപ്ന ,റോ സന്ന ,സാൻ്റ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു.
Entertainment
കോതമംഗലം സ്വദേശിയുടെ തിരക്കഥയിൽ മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം കാതൽ ഒരുങ്ങുന്നു

കോതമംഗലം : ചലച്ചിത്ര പ്രേക്ഷർക്ക് പുതിയ സിനിമാനുഭം തിയേറ്ററിൽ സമ്മാനിച്ച റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് “കാതൽ”. പകർന്നാട്ട കലയുടെ ചക്രവർത്തി മമ്മൂട്ടി നായകനാകുന്ന കാതലിൽ തെന്നിന്ത്യൻ താരം ജ്യോതികയാണ് നായിക. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതൽ. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ അഭിനയിക്കുന്നു. മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൻ നേരത്ത് മയക്കം ആണ്.
12 വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന മമ്മൂട്ടി ചിത്രം കാതലിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് കോതമംഗലം കുത്തുകുഴി വലിയപാറ സ്വദേശി ആദർഷ് സുകുമാരനും, പോൾസൺ സ്കറിയയുമാണ്. ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : ജോർജ് സെബാസ്റ്റ്യൻ, ഡി ഓ പി : സാലു കെ തോമസ്, എഡിറ്റിങ് : ഫ്രാൻസിസ് ലൂയിസ്, സംഗീതം : മാത്യൂസ് പുളിക്കൻ, ആർട്ട് :ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ്സ് , സൗണ്ട് ഡിസൈൻ : ടോണി ബാബു MPSE, ഗാനരചന : അലീന, വസ്ത്രലങ്കാരം : സമീറാ സനീഷ്, മേക്ക് അപ്പ് : അമൽ ചന്ദ്രൻ, കോ ഡയറക്ടർ : അഖിൽ ആനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റിൽസ് : ലെബിസൺ ഗോപി, ഡിസൈൻ : ആന്റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ.
-
CRIME1 week ago
പരീക്കണ്ണിപ്പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
-
CRIME3 days ago
കോതമംഗലത്ത് വൻ ഹെറോയിൻ വേട്ട
-
CRIME1 week ago
വനത്തിൽ നിന്നും ഉടുമ്പിനെ പിടികൂടി കറിവെച്ച് കഴിച്ച കേസിൽ നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു
-
ACCIDENT7 days ago
പത്രിപ്പൂ പറക്കാൻ പോയ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു.
-
CRIME3 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.
-
AGRICULTURE5 days ago
ഒരു തട്ടേക്കാടൻ തണ്ണിമത്തൻ വിജയഗാഥ; വിളവെടുത്തത് 12 ടണ്ണിൽ പരം കിരൺ തണ്ണിമത്തൻ,പാകമായി കിടക്കുന്നത് 15 ടണ്ണിൽ പരം
-
Business1 week ago
സൗഖ്യ ഹോംസിലൂടെ നേടാം നവോന്മേഷം; യൂറോപ്യൻ മാതൃകയിൽ റിട്ടയർമെന്റ് ജീവിതം ആഗ്രഹിക്കുന്നവർക്കായി കോതമംഗലത്ത് ഒരു സ്വർഗ്ഗീയഭവനം
-
AGRICULTURE3 days ago
പിണ്ടിമനയിലും തണ്ണീർമത്തൻ വസന്തം