CRIME
അടിമാലിയിൽ സ്വകാര്യ ബസ് ഉടമ കുത്തേറ്റ് മരിച്ചു.

കോതമംഗലം: അടിമാലിയിൽ സ്വകാര്യബസ് ജീവനക്കാർ തമ്മിൽ ഉണ്ടായ വാക്ക് തർക്കത്തിനിടെ ബസ് ഉടമ കുത്തേറ്റ് മരിച്ചു. ഒരാൾക്ക് സാരമായി പരിക്കേറ്റു. മേരിമാതാ ബസ് ഉടമയും,ബൈസൺവാലി സ്വദേശിയുമായ നടുവിലാംകുന്നിൽ ബോബൻ ജോർജ് (37) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30തോടെ അടിമാലി ബസ് സ്റ്റാൻഡിലാണ് സംഭവം നടന്നത്. പരിക്കേറ്റ ഇരുമ്പുപാലം സ്വദേശി തെക്കേടത്ത് മനീഷ് മോഹനനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മനീഷ് ബസ് തൊഴിലാളിയാണ് .ഇവർ തമ്മിൽ മുൻപുണ്ടായിരുന്ന തർക്കം പരിഹരിക്കുന്നതിനായി നടന്ന ചർച്ചയ്ക്കിടെയാണ് കത്തിക്കുത്തുണ്ടായത് എന്നാണ് വിവരം.അടിമാലി പോലീസ് സംഭവസ്ഥലത്ത് എത്തി മേൽനടപടികൾ ആരംഭിച്ചു.
CRIME
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ആസാം സ്വദേശി നെല്ലിക്കുഴിയിൽ പിടിയിൽ

കോതമംഗലം : പതിനായിരക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ആസാം സ്വദേശി പിടിയിൽ . നെല്ലിക്കുഴി പാഴൂർമോളം ഭാഗത്ത് വാടകക്കു താമസിക്കുന്ന നാഗൂൺ സൊലുഗിരി സ്വദേശി അബു ഹുറൈറെ (43) ആണ് കോതമംഗലം പോലീസിന്‍റെ പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്നുമാണ് ചാക്കിലും സഞ്ചിയിലുമായി സൂക്ഷിച്ച പതിനായിരക്കണക്കിന് രൂപ വിലവരുന്ന വിവിധ ഇനത്തിൽപ്പെട്ട നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. ഇതരസംസ്ഥാന തൊഴിലാളികൾക്ക് വൻ വിലയ്ക്കാണ് ഇയാൾ വിറ്റിരുന്നത്. ഇൻസ്പെക്ടർ പി.ടി ബിജോയി, എസ് ഐ മാരായ ആൽബിൻ സണ്ണി, ആതിര പവിത്രൻ, എ.എസ്.ഐമാരായ കെ.എം സലിം റെക്സ് പോൾ, എസ്.സി.പി.ഒ മാരായ എം.കെ ഷിയാസ്, ജോസ് ബെന്നോ തോമസ് തുടങ്ങിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
CRIME
പെൺകുട്ടിക്ക് നേരെ ആക്രമണം: അച്ഛനേയും മകനേയും ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തു

കവളങ്ങാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അസഭ്യം പറയുകയും, ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. നേര്യമംഗലം പുത്തൻകുരിശ് മുക്കണ്ണിക്കുന്നേൽ കുഞ്ഞ് (പള്ളിയാൻ കുഞ്ഞ് 65), ഇയാളുടെ മകന്‍ അനൂപ് (34) എന്നിവരെയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്. അസഭ്യം കേട്ടതിനെതുടർന്ന് പെൺകുട്ടി കരഞ്ഞു. കരച്ചിൽ കേട്ട് ഓടി വന്ന അനുജനേയും, അനുജത്തിയേയുമുൾപ്പടെ രണ്ടു പേരും ചേർന്ന് മഴുവും, കത്തിയുമായി ഭീഷണിപ്പെടുത്തി അക്രമിക്കാൻ ഓടിക്കുകയായിരുന്നു. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ കെ.പി.സിദ്ധിക്ക്, എം.എം.ബഷീർ, എ.എസ്.ഐ പി.എസ്.സുധീഷ്, എസ്.സി.പി.ഒ മാരായ എം.എൻ.ജോഷി, പി.പി.എൽദോ, സി.എം.ഷിബു, കെ.എസ്.ഷനിൽ സി.പി.ഒ പി.എസ്.സുമോദ് എന്നിവരാണ് ഉണ്ടായിരുന്നത്, കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.
CRIME
കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ

മുവാറ്റുപുഴ : വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ . പായിപ്ര പോയാലി മലഭാഗത്ത് കാനപറമ്പിൽ വീട്ടിൽ മുഹമ്മദ് സുബൈർ (22)നെയാണ് മൂവാറ്റുപുഴ സബ് ഇൻസ്പെക്ടർ മാഹിൻ സലിമിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മുളവൂർ പോയാലി മലഭാഗത്തെ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ കോളേജ് വിദ്യാർത്ഥികളായ യുവാവിനേയും, യുവതിയേയും തടഞ്ഞുനിർത്തി സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും അത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഇയാളും ഇർഷാദ് എന്നയാളും ചേർന്നും മാനഭംഗപ്പെടുത്തുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് മൂവാറ്റുപുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഒരാൾ പിടിയിലായത്. ഒളിവിൽ പോയ ഇർഷാദിനെ പിടികൂടുന്നതിന് അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കി. ഇയാൾക്കെതിരെ മൂവാറ്റുപുഴ സ്റ്റേഷനിൽ കഞ്ചാവ് അടിപിടി കേസുകൾ നിലവിലുണ്ട്. ഇവർ ഇതിന് മുമ്പും സമാനമായ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് സൂചന ലഭിച്ചു. ഇതിനെക്കുറിച്ചും പരിശോധിച്ച് വരികയാണ്.
ഡി.വൈ.എസ്.പി മുഹമ്മദ് റിയാസിന്‍റെ നിർദ്ദേശത്താൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ എസ്.ഐമാരായ വിഷ്ണു രാജു , കെ കെ രാജേഷ്, ബേബി ജോസഫ് , എ.എസ്.ഐ പി.സി ജയകുമാർ ,സി.പി ഒ മാരായ അജിംസ്, സൂരജ് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
-
CRIME1 week ago
പൂർവ്വവിദ്യാർഥി സംഗമം; 35 വർഷത്തിന് ശേഷം കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി കമിതാക്കൾ
-
ACCIDENT5 days ago
വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
-
CRIME7 days ago
കോളേജ് പ്രിൻസിപ്പൽ ചെന്നൈയിൽ പോക്സോ കേസിൽ പിടിയിൽ
-
CRIME1 week ago
പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ കുട്ടമ്പുഴ സ്വദേശിക്ക് 33 വർഷം തടവും പിഴയും
-
ACCIDENT7 days ago
പെരുമ്പിലാവിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കവളങ്ങാട് സ്വദേശികൾ മരണപ്പെട്ടു.
-
NEWS6 days ago
കോതമംഗലത്തിന്റെ സ്വന്തം സാധു യാത്രയായി
-
CRIME7 days ago
വീട്ടമ്മക്ക് നേരെ ആക്രമണവും ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമവും; രണ്ട് പേർ കോതമംഗലം പോലീസ് പിടിയിൽ
-
ACCIDENT1 week ago
വാഹനാപകടത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ യുവാവ് മരിച്ചു