Connect with us

Hi, what are you looking for?

NEWS

അയിരൂര്‍പാടം ആമിന അബ്ദുള്‍ ഖാദര്‍ മരണം: നാര്‍ക്കോ അനാലിസിസ് ടെസ്റ്റ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നതായി മുഖ്യമന്ത്രി നിയമസഭയില്‍

കോതമംഗലം : അയിരൂര്‍പാടം ആമിന അബ്ദുള്‍ ഖാദറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ നാര്‍ക്കോ അനാലിസിസ് ടെസ്റ്റ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു . പിണ്ടിമന ഗ്രാമ പഞ്ചായത്തിലെ തൃക്കാരിയൂര്‍ വില്ലേജില്‍ അയിരൂര്‍പാടം പാണ്ട്യാര്‍പിളളില്‍ വീട്ടില്‍ മാര്‍ച്ച് 7 ന് നടന്ന ആമിന അബ്ദുള്‍ ഖാദര്‍ (66വയസ്സ്) കൊലപാതക കേസിലെ പുരോഗതിയെ സംബന്ധിച്ച് ആന്റണി ജോണ്‍ എം എല്‍ എ യുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് . കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ നാര്‍ക്കോ അനാലിസിസ് ടെസ്റ്റ് അടിയന്തിരമായി നടത്തുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ ആക്കണമെന്നും എം എല്‍ എ സഭയില്‍ ആവശ്യപ്പെട്ടു. ആമിന അബ്ദുള്‍ ഖാദര്‍ എന്ന സ്തീയുടെ മരണവുമായി ബന്ധപ്പെട്ട് കോതമംഗലം പോലീസ് സ്റ്റേഷന്‍ ക്രൈം നം.434/2021 U/S 302, 397 IPC പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി ക്രൈം നം.257/CB/EKM/R/2021 പ്രകാരം റീ നമ്പര്‍ ചെയ്ത് കേസിന്റെ ഈര്‍ജ്ജിത അന്വേഷണം നടത്തി വരുന്നതായും,ഈ കേസ്സിലെ കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ നാര്‍ക്കോ അനാലിസിസ് പരിശോധന നടത്തുന്നതിനുള്ള അനുമതി ബഹു. കോടതിയില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും . ഇവരെ നാര്‍ക്കോ അനാലിസിസ് പരിശോധനയ്ക്ക് അയയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

 

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...