Connect with us

Hi, what are you looking for?

NEWS

പിണ്ടിമന അയിരൂർപാടത്ത് ആനാവിളയാട്ടം: ജനങ്ങൾ ഭയാശങ്കയിൽ

കോതമംഗലം : പിണ്ടിമനയിൽ പതിനൊന്നാം വാർഡിൽ അയിരൂർ പാടം ഭാഗത്ത് മൂന്നു ദിവസമായി തുടർച്ചയായി കാട്ടാന ശല്യം വ്യാപകമാകുന്നു. കോട്ടപ്പടി പഞ്ചായത്തിൽ 4,5 വാർഡുകളോട് ചേർന്ന് കിടക്കുന്ന പ്രദേശമണ് പിണ്ടിമനയുടെ 11 ആം വാർഡ്.കോട്ടപ്പടി പഞ്ചായത്ത്മോ അഞ്ചാം വാർഡിൽ മങ്ങാരത്ത് വർഗ്ഗീസ്കുട്ടിയുടെ പുരയിടത്തിൽ കാട്ടനയും കാട്ടു പന്നിയും എത്തിയതായി വർഗീസ്കുട്ടി പറഞ്ഞു. പന്നികൾ കപ്പ കൃഷി നശിപ്പിച്ചു. മോളത്താൻ എബിയുടെ പുരയിടത്തിലെ മുപ്പതോളം വാഴകൾആനകൾ നശിപ്പിച്ചു. വാർഡ് മെമ്പർ ലാലി ജോയിയുടെ പുരയിടത്തിൽ ഉണ്ടായിരുന്ന കപ്പ മുഴുവനും ആന നശിപ്പിച്ചു.

തൊട്ടു ചേർന്നുള്ള അരാക്കൽ മത്തായിയുടെ പുരയിടത്തിൽ നിൽക്കുന്ന പ്ലാവിൽ നിന്നും ആറോളം ചക്കകൾ ആന വലിച്ചിട്ടു തിന്നു. വ്യാഴാഴ്ച രാത്രി വെളുപ്പിന് 2 മണിയോടെയാണ് മൂന്ന് ആനകൾ എത്തിയതെന്ന് സിജിയും ഭർത്താവ് മത്തായിയും സാക്ഷ്യപ്പെടുത്തുന്നു. പട്ടികളുടെ കുരകേട്ട് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചുറ്റും നോക്കിയപ്പോൾ ചക്ക ചാടുന്ന ശബ്ദം കേട്ടു. അങ്ങോട്ട് ലൈറ്റ് അടിച്ചു നോക്കിയപ്പോൾ ആന പ്ലാവിൽ മുൻകാൽ ഊന്നി ചക്ക പറിക്കുന്നത് കണ്ടു. തുടർന്ന് ആനകൾ കരിമ്പനക്കൽ പൈലിയുടെ പുരയിടത്തിൽ കയറി കാവലക്കുടി ബോസിന്റെ പുരയിടത്തിലൂടെ ഇക്കരക്കുടി ഉസ്മാന്റെ പൈനാപ്പിൾ കൃഷിയിലൂടെ കടന്ന് അമ്മച്ചി കോളനിയിലെ അങ്കണവാടിയുടെ സമീപം വരെ ആനയെത്തി. ഇപ്പോൾ പ്രദേശ വാസികൾ ഭയചകിതരാണ്‌. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയുന്ന വിധമുള്ള നടപടികൾ സർക്കാരുകളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് വാർഡ് മെമ്പർ ലാലി ജോയിആവശ്യപ്പെട്ടു.

You May Also Like

ACCIDENT

കോതമംഗലം: കോതമംഗലത്ത് സ്കൂൾ വിദ്യാർത്ഥിയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കള്ളാട് കീഴേത്തുകുടി ബിനോജിൻ്റെ മകൻ അഭിമന്യു (12) വിനെയാണ് സ്കൂളിൽ നിന്ന് വിട്ടിലേക്ക് പോകുന്ന വഴിയിലുള്ള ചെറിയ കൈ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്....

NEWS

കോതമംഗലം : കവളങ്ങാട്, കുട്ടമ്പുഴ പഞ്ചായത്തുകളിൽ വന്യ മൃഗ ശല്യവുമായി ബന്ധപ്പെട്ട് 18.5 കിലോമീറ്റർ ദൂരം സോളാർ ഫെൻസിങ് സ്ഥാപിക്കുന്നതിനായി 73 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ ആ...

NEWS

കോതമംഗലം: നഗരസഭക്കു കീഴിലുള്ള പൂട്ടിക്കിടക്കുന്ന മുനിസിപ്പൽ ലൈബ്രറികൾ ഉടൻ തുറന്ന് പ്രവർത്തിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്സ് കോതമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പൽ ഓഫിസിന് മുന്നിൽ പുസ്തകങ്ങൾ വായിച്ച് പ്രതിഷേധിച്ചു. നിയോജകമണ്ഡലം...

NEWS

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ കാവുംപാറ – പിട്ടാപ്പിള്ളിക്കവല റോഡിലെ ദുര്‍ബലമായ ചെക്ഡാമും പാര്‍ശ്വഭിത്തിയും പുനര്‍നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ആറു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പൈങ്ങോട്ടൂര്‍ തോടിനു കുറുകെ നിര്‍മിച്ച ചെക്ക് ഡാമാണിത്. വേനല്‍ കാലത്ത് വെള്ളം...