Connect with us

Hi, what are you looking for?

NEWS

വേനല്‍ കനത്തതോടെ ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ പുഴകളും വറ്റുന്നു

പോത്താനിക്കാട്: വേനല്‍ കനത്തതോടെ ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ പുഴകളും വറ്റുന്നു. ഇതോടെ പുഴയെ ആശ്രയിക്കുന്ന മേഖലകളില്‍ ജലദൗര്‍ലഭ്യതയും വരള്‍ച്ചയും രൂക്ഷമാവുകയാണ്. പുഴ വറ്റുന്നതോടെ പ്രദേശത്തെ കുളങ്ങളിലും കിണറുകളിലും വെള്ളം വറ്റിവരണ്ടു. കനത്ത ചൂടില്‍ പുഴയില്‍ ജലനിരപ്പ് താഴ്ന്നതുമൂലം വിവിധ പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണവും ഭാഗികമായി മുടങ്ങി. പുഴയില്‍ മതിയായ അളവില്‍ ജലലഭ്യത ഇല്ലാത്തതിനാല്‍ പമ്പിംഗും തടസപ്പെടുന്നുണ്ട്. ജലലഭ്യത കുറഞ്ഞത് കാര്‍ഷിക മേഖലക്കും വിനയായി. തന്നാണ്ട് കൃഷികളെയെല്ലാം ഇത് ബാധിച്ചു. കൃഷിയിടങ്ങള്‍ വെള്ളമില്ലാതെ കരിഞ്ഞുണങ്ങുന്ന സ്ഥിതിയുമുണ്ട്.
വേനല്‍മഴ ലഭിച്ചിരുന്ന മാര്‍ച്ച് -ഏപ്രില്‍ മാസങ്ങളില്‍ ചേന, കപ്പ തുടങ്ങിയ തന്നാണ്ട് കൃഷികള്‍ ചെയ്തിരുന്നു. മേഖലയില്‍ ഒരിടത്തും കാര്യമായ വേനല്‍ മഴ ലഭിക്കാത്തതിനാല്‍ ഇത്തരം കൃഷികള്‍ ചെയ്യാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞിട്ടില്ലത്രെ.
കമുക്, ജാതി, വാഴ, പൈനാപ്പിള്‍ ക്യഷികള്‍ പലയിടങ്ങളിലും കരിഞ്ഞുണങ്ങി. വളര്‍ത്തുമൃഗങ്ങളെയും ഉഷ്ണവും ജലക്കുറവും ദുരിതത്തിലാക്കുന്നുണ്ട്. കാലികള്‍ക്കുള്ള തീറ്റപ്പുല്ലും കരിയുന്നു. ചില പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട വേനല്‍മഴ ലഭിച്ചെ ങ്കിലും ഭൂരിഭാഗം പ്രദേശങ്ങളിലും മഴ ലഭിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ മഴ ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ വന്‍തോതില്‍ കൃഷിനാശം ഉണ്ടാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിലെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകം. താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സക്കായി എത്തുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. നിരവധി പേരെ കിടത്തി ചികിത്സയ്ക്ക്...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...