വനിതകളുടെ നേതൃത്വത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് കൊച്ചിയിൽ നിന്ന് ദുബായിലേയ്ക്ക് വിമാനം പറന്നു.


നെടുമ്പാശ്ശേരി : ലോക വനിത ദിനമായ ഇന്ന് എയർ ഇന്ത്യ എക്സ്പ്രസ് വനിത ജീവനക്കാർ മാത്രമായി കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്നും ദുബായിലേയ്ക്ക് വിമാനം പറത്തി .186 യാത്രക്കാരുമായിട്ടാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വനിത ജീവനക്കാർ മാത്രമായി സർവീസ് നടത്തിയത്. ഇരാറ്റുപ്പെട്ട സ്വദേശിനി ബിന്ദു സെബാസ്റ്റ്യന്റെ നേത്യത്വത്തിലാണ് വനിത ദിനത്തിൽ കൊച്ചിയിൽ നിന്ന് ദുബായിലേയ്ക്ക് സർവിസ് നടത്തിയത് . പള്ളുരുത്തി സ്വദേശിനി മാർട്ടീന സെലീനയായിരുന്നു പ്രധാന ഓഫീസർ , എൻ നിഷ , നജ്മി നാസിർ , സൂര്യാ വിശ്വനാഥൻ , ആര്യ രാജേന്ദ്രൻ എന്നിവരായുന്നു  എയർഹോസ്റ്റസുമാർ . ബിനു ,സജ്ഞയ് എഞ്ചിനിയറുമായിരുന്നു . ഉച്ചതിരിഞ്ഞ് 1.15 നാണ് വനിതകളുടെ നേതൃത്വത്തിലുള്ള എയർ ഇന്ത്യ എക്സ്പ്രസ് കൊച്ചിയിൽ നിന്ന് ദുബായിലേയ്ക്ക് പുറപ്പെട്ടത് . ഈ വിമാനം രാത്രി ദുബായിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിലേയ്ക്ക് സർവീസ് നടത്തിയത് ഈ വനിതകളുടെ നേതൃത്വത്തിലായിരുന്നു .നിലവിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ 65 ശതമാനം ജീവനക്കാരും വനിതകളാണന്ന പ്രതേകതയും നിലവിലുണ്ട്.

Leave a Reply