കോതമംഗലം മണ്ഡലത്തിലെ കർഷകരുടെ വിള ഇൻഷുറൻസ് തുക വേഗത്തിൽ ലഭ്യമാക്കും-ബഹു: കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ.


കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ വിള ഇൻഷുറൻസ് പദ്ധതി പ്രകാരം നഷ്ട പരിഹാരത്തിന് അർഹരായിട്ടുള്ള കർഷകർക്കുള്ള വിള ഇൻഷുറൻസ് തുക വേഗത്തിൽ വിതരണം ചെയ്യുവാൻ നടപടി സ്വീകരിക്കുമെന്ന് ബഹു: കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിയമസഭയിൽ വ്യക്തമാക്കി.ഈ സർക്കാർ അധികാരത്തിൽ വന്നശേഷം വിള ഇൻഷുറൻസ് തുക വർദ്ധിപ്പിച്ചിട്ടുണ്ടോ എന്നും വർദ്ധിപ്പിച്ച തുക അർഹരായ മുഴുവൻ അപേക്ഷകർക്കും ലഭ്യമാക്കുവാൻ വേഗത്തിൽ ലഭ്യമാക്കണമെന്നും ഓരോ കൃഷിഭവനിലും ഇതു സംബഡിച്ച് ലഭിച്ചിട്ടുള്ള അപേക്ഷകളിൽ വേഗത്തിൽ നടപടി സ്വീകരിക്കണം എന്നും എംഎൽഎ നിയമ സഭയിൽ ആവശ്യപ്പെട്ടു.ഈ സർക്കാർ വന്നതിനു ശേഷം സംസ്ഥാന വിള ഇൻഷുറൻസ് പ്രകാരം കർഷകർക്ക് നല്കുന്ന നഷ്ട പരിഹാര തുക 20 വർഷങ്ങൾക്കു ശേഷം കാലോചിതമായി പരിഷ്കരിച്ചിട്ടുണ്ടെന്നും കോതമംഗലം മണ്ഡലത്തിൽ വിവിധ കൃഷി ഭവനുകളിലായി കവളങ്ങാട്-48,കീരംപാറ- 20,മുനിസിപ്പാലിറ്റി-65,കുട്ടമ്പുഴ-16,പല്ലാരിമംഗലം-23, വാരപ്പെട്ടി-16,കോട്ടപ്പടി-11,നെല്ലിക്കുഴി-69,പിണ്ടിമന-28 എന്നിങ്ങനെ ആകെ 296 അപേക്ഷകൾ ലഭിച്ചതിൽ 121 പേർക്ക് നഷ്ടപരിഹാരം ലഭ്യമാക്കിയെന്നും,ബാക്കി വരുന്ന അർഹതപ്പെട്ട മുഴുവൻ കർഷകർക്കും ഇൻഷുറൻസ് തുക ലഭ്യമാക്കുവാൻ നടപടി സ്വീകരിച്ച് വരുന്നതായും ബഹു: മന്ത്രി ആന്റണി ജോൺ എംഎൽഎ യെ നിയമസഭയിൽ അറിയിച്ചു.

Leave a Reply