കാട്ടാന ശല്യം ; പാണംകുഴിയിൽ ഇന്ന് യോഗം


പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ പാണംകുഴി ജനവാസ മേഖലയിലെ കാട്ടാനകളുടെ ആക്രമണവുമായി ബന്ധപ്പെട്ടു എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. പാണംകുഴി പെരിയാർ ക്ലബ്ബ് ഹാളിൽ വെച്ചു ഉച്ചക്ക് 12 മണിക്കാണ് യോഗം. വനം വകുപ്പ് ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും, വനം സംരക്ഷണ സമിതി അംഗങ്ങൾ, പ്രദേശവാസികൾ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും.

കഴിഞ്ഞ ദിവസവും കാട്ടാനകൾ ഇറങ്ങി കൃഷിയിടങ്ങളിൽ വൻ നാശനഷ്ടം വരുത്തിയിരുന്നു. കാട്ടാന ശല്യം ചൂണ്ടിക്കാട്ടി എൽദോസ് കുന്നപ്പിള്ളി എം.എൽ.നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. വിഷയത്തിൽ ഉടൻ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജു നിയമസഭയിൽ ഉറപ്പ് നൽകിയിരുന്നു.

Leave a Reply