windows 10 pro kaufen office 2019 pro kaufen office 365 pro kaufen windows 10 home kaufen windows 10 enterprise kaufen office 2019 home and business kaufen office 2016 pro kaufen windows 10 education kaufen visio 2019 kaufen microsoft project 2019 kaufen microsoft project 2016 kaufen visio professional 2016 kaufen windows server 2012 kaufen windows server 2016 kaufen windows server 2019 kaufen Betriebssysteme kaufen office software kaufen windows server kaufen https://softhier.com/ instagram takipçi satın al instagram beğeni satın al instagram görüntüleme satın al instagram otomatik beğeni satın al facebook beğeni satın al facebook sayfa beğenisi satın al facebook takipçi satın al twitter takipçi satın al twitter beğeni satın al twitter retweet satın al youtube izlenme satın al youtube abone satın al https://takipci33.com/

Connect with us

NEWS

വന്യജീവി ആക്രമണത്തിനും കർഷക ദ്രോഹ നയത്തിനുമെതിരെ യുഡിഎഫ് ഉപവാസ സമരം

Published

on

കോതമംഗലം: വന്യജീവികളുടെ ആക്രമണത്തിനും സർക്കാരിൻ്റെ കർഷക ദ്രോഹ നയത്തിനും എതിരെ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കൺവീനർ ഷിബു തെക്കുംപുറം നയിക്കുന്ന ഏകദിന ഉപവാസ സമരം 20നു നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കോതമംഗലം ഗാന്ധി സ്ക്വയറിൽ നടക്കുന്ന ഉപവാസം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 ന് സമാപന സമ്മേളനം കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽ എ ഉദ്ഘാടനം ചെയ്യും.

ടി. യു. കുരുവിള അധ്യക്ഷത വഹിക്കും. നിയോജക മണ്ഡലത്തിലെ കോട്ടപ്പടി, പിണ്ടിമന, കീരമ്പാറ, കവളങ്ങാട്, കുട്ടമ്പുഴ തുടങ്ങിയ വനാതിർത്തി പഞ്ചായത്തുകളിൽ കാട്ടാന ശല്യം അതിരൂക്ഷമാണ്. തലമുറകളായി കൃഷിയും അനുബന്ധ ജോലികളും ചെയ്ത് ഉപജീവനം നടത്തുന്ന പാവപ്പെട്ട ജനങ്ങളെ സഹായിക്കാൻ നാളിതുവരെ സർക്കാർ തയാറായിട്ടില്ല. വിളനാശത്തിനു പുറമെ ആട്, പശു തുടങ്ങിയവ വന്യജീവികളുടെ ആക്രമണത്തിൽ പതിവായി കൊല്ലപ്പെടുന്നുണ്ട്. വന്യജീവികളെ ഭയന്ന് പിറന്ന മണ്ണിൽ നിന്നു പാലായനം ചെയ്യേണ്ട സ്ഥിതി വിശേഷമാണ് ഇവിടെയുള്ളത്.

കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ച് ജീവിത കാല സമ്പാദ്യം മുഴുവൻ നഷ്ട്ടപ്പെട്ട് നിരാലംബരായ കുടുംബങ്ങൾക്ക് അടിയന്തിര സഹായം നല്കാൻ അധികൃതർ തയാറാവണമെന്ന് യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു. വർഷങ്ങളായി കൈവശത്തിലിരിക്കുന്ന സ്വന്തം ഭൂമിയിൽ നിന്നും നട്ടുവളർത്തിയ മരങ്ങൾ മുറിച്ചതിന്റെ പേരിൽ കേസെടുത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പീഢനം അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ടി.യു.കുരുവിള, പി.പി.ഉതുപ്പാൻ, കെ.പി. ബാബു, ഷിബു തെക്കുംപുറം, പി.കെ.മൊയ്ദു, മാത്യു ജോസഫ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.


NEWS

നഗരത്തിൽ സാമുഹ്യ വിരുദ്ധരുടെ ശല്യം വർദ്ധിക്കുന്നു; അടിയന്തിരമായി നടപടി കൈകൊള്ളണമെന്ന് കോതമംഗലം മർച്ചൻ്റ്സ് യൂത്ത് വിംഗ്.

Published

on

കോതമംഗലം : പി.ഒ ജംഗഷനിലെ വ്യാപാരികളും പൊതുജനങ്ങളും സാമുഹ്യ വിരുദ്ധ ശല്യം കൊണ്ട് പൊറുതുമുട്ടി, പരാതി പറഞ്ഞിട്ടും പൊലിസ് നടപടി എടുക്കുന്നില്ലന്ന് ആക്ഷേപം. കഴിഞ്ഞ കുറേ നാളുകളായി മരിയ ബാറിനെ ചുറ്റിപറ്റി നൂറുകണക്കിന് വരുന്ന സാമുഹ്യ വിരുദ്ധ സംഘം പ്രദേശത്ത് തമ്പടിക്കുകയും വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതും പതിവാണ് . നിരവധി കേസിലെ പ്രതികളും, ജയിൽ ശിക്ഷ ലഭിച്ചവരും ഉൾപ്പടെയുള്ളവരാണ് ഈ ക്രിമിനൽ സംഘത്തിലുള്ളത്. നഗരത്തിലെ മദ്യവും മയക്ക് മരുന്നു വസ്തുക്കളുടേയും മുഖ്യ ഇടനിലക്കാരാണ് ഇവർ. കൊവിഡ് കാലത്തും ഇവർ കടകളുടെ വരാന്തയിൽ മാസ്ക് ധരിക്കാതെ കൂട്ടം കൂടി തമ്പടിക്കുകയും മദ്യപിച്ച് ഭക്ഷണ വേയ്സ്റ്റ് കടകൾക്ക് മുന്നിൽ നിക്ഷേപിക്കുകയും, അവിടെെ തന്നെ കിടന്ന് ഉറങ്ങുകയും ചെയ്യും.

വ്യാപാരികൾ ആരെങ്കിലും ഇവരോട് എതിരായിപ്രതികരിച്ചാൽ സംഘം ചേർന്ന് കടകൾക്ക് മുന്നിൽ ചെന്ന് അസഭ്യവർഷം നടത്തും.ഇത്തരത്തിൽ പ്രദേശത്തെ വ്യാപാരികൾക്കുംതൊഴിലാളികൾക്കും പൊതുജനത്തിനും ഒരു പോലെ തീരാ ശല്യമായി മാറിയിരിക്കുകയാണ്. സ്ത്രീകൾ ഉൾപ്പെടെ നിരവധിയാളുകൾ ഉപജീവനത്തിനായി തൊഴിലെടുക്കുന്ന നിരവധി സ്ഥാപനങ്ങൾ സമീപത്തായി പ്രവർത്തിക്കുന്നുണ്ട്. ആൻ തിയറ്റർ മുതൽ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വരെയുള്ള ഭാഗം ഈ സാമൂഹ്യ ദ്രോഹികളുടെ വിഹാര കേന്ദ്രമാണ്. രാവിലെ തുടങ്ങുന്ന അസഭ്യവർഷം മുഴുവൻ കേൾക്കേണ്ട ദുര്യോഗമാണ് ഈ ഭാഗത്തുള്ള ജനങ്ങൾക്കുണ്ടാകുന്നത്. ഇവർ തമ്മിൽഅടിയും ഇടിയും കൂടുന്നതിന് ആർക്കും പരാതിയില്ല പക്ഷേ ഇവരുടെ തെറി വിളി കേൾക്കാതെ ആർക്കും ഇതിലൂടെ സഞ്ചരിക്കാനാവില്ലന്ന അവസ്ഥയാണ് നിലവിലുളളത്.

കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലും നിയമങ്ങൾ കാറ്റിൽ പറത്തി നടത്തുന്ന മദ്യപരുടേയും സാമുഹ്യ വിരുദ്ധരുടെയും അഴിഞ്ഞാട്ടം അവസാനിപ്പിക്കാൻ അടിയന്തിരമായി നടപടി കൈകൊള്ളണമെന്ന് കോതമംഗലം മർച്ചൻ്റ്സ് യൂത്ത് വിംഗ് മേഖലാ പ്രസിഡൻ്റ് ഷെമീർ മുഹമ്മദ് അധികാരികളോട് പരാതിയിലുടെ ആവശ്യപ്പെട്ടു.


Continue Reading

NEWS

നഗരംപാറ മോഡൽ ഫോറസ്റ്റ് സ്റ്റേഷനിൽ പച്ചക്കറി കൃഷി ആരംഭിച്ചു.

Published

on

കവളങ്ങാട് : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ സ്ഥാപനാധിഷ്ഠിത പച്ചക്കറി എന്ന പദ്ധതി പ്രകാരം നീണ്ട പാറയിലെ നഗരംപാറ മോഡൽ ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്തെ പച്ചക്കറി കൃഷി കോതമംഗലം എം.എൽ.എ ശ്രീ. ആൻ്റണി ജോൺ ഉദ്ഘാടനം ചെയ്തു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സൈജൻ്റ് ചാക്കോ അദ്ധ്യക്ഷനായി. ചടങ്ങിൽ മൂന്നാർ സി.എഫ്.ഒ രാജു കെ. ഫ്രാൻസിസ് മുഖ്യ പ്രഭാഷണം നടത്തി. കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി സിന്ധു പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡൻ്റ് ജിംസിയ ബിജു, ബ്ലോക്ക് മെമ്പർ പി.എം കണ്ണൻ, സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ഷിബു പടപറമ്പത്ത്, മെമ്പർമാരായ ഹരീഷ് രാജൻ, സന്ധ്യ ജയ്സൺ, കൃഷി ഓഫീസർമാരായ ഇ.എം മനോജ്, സജി കെ.എ, റെയ്ഞ്ച് ഓഫീസർ കെ.വി രതീഷ്, സാജു വർഗീസ്, ജഗദീഷ് എം.പി, ജി.ജി സന്തോഷ്, കൃഷി അസിസ്റ്റൻ്റ് വിനീഷ് തുടങ്ങിയവർ സംസാരിച്ചു.

ഫോറസ്റ്റ് സ്റ്റേഷൻ കോമ്പൗണ്ടിലെ ഏകദേശം അര ഏക്കറോളം സ്ഥലത്ത് വിവിധയിനം പച്ചക്കറി കൃഷി ചെയ്യുന്നതിനായുള്ള പദ്ധതി കൃഷി വകുപ്പിൽ നിന്നും പ്രത്യേകമായി അനുവദിച്ചിട്ടുണ്ട്.
പച്ചക്കറി കൃഷിക്ക് ആവശ്യമായ വിത്ത്, തൈകൾ,വളങ്ങൾ, ജലസേചനത്തിനുള്ള പമ്പ്സെറ്റ്, ഡ്രിപ്പ് ഇറിഗേഷൻ, പച്ചക്കറി പന്തൽ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
പാവൽ,പയർ,വെണ്ട, ചീര,വഴുതന ,പടവലം മത്തൻ, കോവൽ തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. സുഭിക്ഷം സുരക്ഷിതം പദ്ധതി സംയോജിപ്പിച്ച് ജൈവ കൃഷിയാണ് നടപ്പിലാക്കുന്നത്. വിഷ രഹിത പച്ചക്കറിയും സ്വയം പര്യാപ്തയും ലക്ഷ്യമിടുന്ന ഈ പദ്ധതി മാതൃകാപരമായിത്തന്നെ പൂർത്തിയാക്കുമെന്ന് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അറിയിച്ചു.


Continue Reading

NEWS

വിദ്യാഭ്യാസം വഴിമുട്ടി ആദിവാസി കുരുന്നുകൾ; അവഗണിച്ചുകൊണ്ട് അധികൃതരും.

Published

on

  • ജെറിൽ ജോസ് കോട്ടപ്പടി

കോതമംഗലം : അറാക്കപ്പിൽ നിന്നും ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ സമരം ചെയ്യുന്ന ആദിവാസി കുട്ടികൾ വികാരനിർഭയമായി പറയുന്ന കാര്യങ്ങൾ ആണ്. കഴിഞ്ഞ രണ്ടു വർഷമായി കൃതമായി ഓൺലൈൻ പഠനം കിട്ടാത്ത 12 കുട്ടികളാണ് ഇടമലയാർ ആദിവാസി ട്രൈബൽ ഹോസ്റ്റലിൽ ഉള്ളത്. സ്വന്തം ഊരും വീടും ഉപേക്ഷിച്ചു പുതിയൊരു ജീവിതവും സ്വപ്നം കണ്ടു വീട്ടുകാരോട് ഒപ്പം ഇറങ്ങി വന്ന കുട്ടികളുടെ അവസ്ഥ പരിതാപകരമാണ്. ഒന്നു മുതൽ പത്തു വരെ ക്ലാസ്സിൽ പഠിക്കുന്ന 12 കുട്ടികൾ ആണ് നിലവിൽ ഇടമലയാർ ആദിവാസി കുടുംബങ്ങൾക്ക് ഒപ്പം സമരം ചെയ്യുന്നത് .

വാഴച്ചാൽ, ചാലക്കുടി, വെറ്റിലപ്പാറ, തുടങ്ങിയ സ്ഥലങ്ങളിൽ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന കുട്ടികളാണ് . കഴിഞ്ഞ രണ്ടു മാസക്കാലമായി സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങളെയും കുട്ടികളെയും കാണാൻ ട്രൈബൽ ഹോസ്റ്റലിൽ ഒട്ടനവധി ജനപ്രതിനിധികളും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും എത്തിയിരുന്നു. എല്ലാവരും കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് വാക്ക് കൊടുത്തിട്ടാണ് മടങ്ങിപ്പോയത്. എന്നാൽ നാളിതുവരെ ഒരു കാര്യം പോലും നടപ്പിലാക്കാൻ വന്നവർക്ക് സാധിച്ചിട്ടില്ല.

15 വയസ്സു വരെ നിർബന്ധിത വിദ്യാഭ്യാസം നടപ്പിലാക്കുന്ന കേരളത്തിലാണ് ഈ 12 കുട്ടികളെയും അവഗണിചിരിക്കുന്നത് . അതിഥി തൊഴിലാളികളുടെ മക്കൾക്ക് പോലും വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന ഗവൺമെന്റ് തങ്ങളുടെ സ്വന്തം ആദിവാസി കുടുംബങ്ങളിലെ കുട്ടികൾക്ക് നേരെ മുഖം തിരിച്ചു നിൽക്കുന്നു എന്നാണ് പരാതി.

തങ്ങൾ താമസിക്കുന്ന ഹോസ്റ്റലിനു തൊട്ടുമുൻപിൽ ഇടമലയാർ ട്രൈബൽ സ്കൂൾ ഉള്ളപ്പോഴാണ് തങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത്. എല്ലാ ദിവസവും ആ സ്കൂൾ തുറക്കുന്നുണ്ട് എന്നാൽ തങ്ങളുടെ കുട്ടികളെ വിളിച്ചുവരുത്തി പഠിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാൻ പോലും ആരുമില്ല എന്ന് ഊരു മൂപ്പൻ തങ്കപ്പൻ പഞ്ചൻ പറയുന്നു. ഇവിടെ വന്ന പല ചേട്ടൻമാരും ഞങ്ങൾക്ക് പഠിക്കാൻ ഉള്ള മാർഗം ഉണ്ടാക്കി തരാം എന്നാണ് പറഞ്ഞത്. ആരും പിന്നെ ഈ വഴി വന്നിട്ടില്ല. ടീച്ചർമാരെയും കൂട്ടുകാരെയും കാണാൻ കൊതിയാകുന്നു. സ്കൂളിൽ നിിന്ന് പോലും ആരും തങ്ങളെ വിളിച്ച് അന്വേഷിക്കുന്ന പോലുമില്ലയെന്ന് എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനി പ്രവീണ പറയുന്നു.


Continue Reading

Recent Updates

NEWS7 mins ago

നഗരത്തിൽ സാമുഹ്യ വിരുദ്ധരുടെ ശല്യം വർദ്ധിക്കുന്നു; അടിയന്തിരമായി നടപടി കൈകൊള്ളണമെന്ന് കോതമംഗലം മർച്ചൻ്റ്സ് യൂത്ത് വിംഗ്.

കോതമംഗലം : പി.ഒ ജംഗഷനിലെ വ്യാപാരികളും പൊതുജനങ്ങളും സാമുഹ്യ വിരുദ്ധ ശല്യം കൊണ്ട് പൊറുതുമുട്ടി, പരാതി പറഞ്ഞിട്ടും പൊലിസ് നടപടി എടുക്കുന്നില്ലന്ന് ആക്ഷേപം. കഴിഞ്ഞ കുറേ നാളുകളായി...

NEWS4 hours ago

നഗരംപാറ മോഡൽ ഫോറസ്റ്റ് സ്റ്റേഷനിൽ പച്ചക്കറി കൃഷി ആരംഭിച്ചു.

കവളങ്ങാട് : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ സ്ഥാപനാധിഷ്ഠിത പച്ചക്കറി എന്ന പദ്ധതി പ്രകാരം നീണ്ട പാറയിലെ നഗരംപാറ മോഡൽ ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്തെ പച്ചക്കറി...

CRIME4 hours ago

കാപ്പ ചുമത്തി നാടു കടത്തിയയാളെ മയക്കുമരുന്നുമായി പിടികൂടി.

പെരുമ്പാവൂർ : കാപ്പ ചുമത്തി നാടു കടത്തിയ പ്രതിയെ എം.ഡി.എം.എ മയക്കുമരുന്നുമായി പിടികൂടി. കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടിൽ ലിന്‍റോ (24) നെയാണ് കുന്നത്തുനാട് പോലിസ് പിടികൂടിയത്....

CHUTTUVATTOM4 hours ago

പുതുതായി നിർമ്മിച്ച മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ മന്ദിരം ഉത്ഘാടനം ചെയ്തു.

മൂവാറ്റുപുഴ: പുതുതായി നിർമ്മിച്ച മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ മന്ദിരത്തിന്‍റെ ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവ്വഹിച്ചു. മൂവാറ്റുപുഴയില്‍ നടന്ന ചടങ്ങിൽ എം.എൽ.എ അഡ്വ.മാത്യു കുഴല്‍നാടന്‍, മുന്‍സിപ്പല്‍...

NEWS5 hours ago

വിദ്യാഭ്യാസം വഴിമുട്ടി ആദിവാസി കുരുന്നുകൾ; അവഗണിച്ചുകൊണ്ട് അധികൃതരും.

ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : അറാക്കപ്പിൽ നിന്നും ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ സമരം ചെയ്യുന്ന ആദിവാസി കുട്ടികൾ വികാരനിർഭയമായി പറയുന്ന കാര്യങ്ങൾ ആണ്. കഴിഞ്ഞ രണ്ടു...

NEWS23 hours ago

നഗരമധ്യത്തിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് മുർഖൻ പാമ്പിനെ പിടികൂടി.

കോതമംഗലം : കോതമംഗലം നഗരമധ്യത്തിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് മുർഖൻ പാമ്പിനെ പിടികൂടി. ഇന്ന് വൈകിട്ടായിരുന്നു സംഭവം. കോതമംഗലം ചെറിയ പള്ളിത്താഴത്ത് വ്യാപാര സ്ഥാപനത്തിൽ കയറിയ മൂർഖൻ...

CRIME23 hours ago

ഇരുപത് കിലോഗ്രാം വീതം മുപ്പത് ചാക്ക് ലഹരി വസ്തുക്കൾ; രണ്ട് അതിഥി തൊഴിലാളികൾ പെരുമ്പാവൂരിൽ പിടിയിൽ.

പെരുമ്പാവൂർ : പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം പൂട്ടിക്കിടന്ന ഗോഡൗണിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അതിഥി...

NEWS23 hours ago

മാർ ജോസഫ് കല്ലറങ്ങാട്ടിനു പിന്തുണ പ്രഖ്യാപിച്ച് കുറുപ്പുംപടി ഫോറോനയിലെ വൈദികർ.

പാലാ : കോതമംഗലം രൂപതയിലെ കുറുപ്പുംപടി ഫൊറോനായിലെ വൈദികർ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ച് പിന്തുണയും പ്രാർത്ഥനയും അറിയിച്ചു. കുറുപ്പംപടി, കുത്തുങ്കൽ, മുട്ടത്തു പാറ,...

NEWS1 day ago

എറണാകുളം ജില്ലയിൽ ഇന്ന് 2397 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

എറണാകുളം : കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ സാമ്പിളുകളാണ് 1,10,523 പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന്...

EDITORS CHOICE1 day ago

ലോകത്തിന്റെ ഗതി നിർണ്ണയിക്കുന്ന പ്രതിഭാശാലിയുടെ ചിത്രം വരച്ചു; ആദർശിന് ഏഷ്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സിൻറെ അംഗീകാരം.

മുവാറ്റുപുഴ : ബൈനറി ബിറ്റുകൾകൊണ്ട് എലോൺ മെസ്ക്ൻറെ ചിത്രം വരച്ചു ഏഷ്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സിൻറെ അംഗീകാരം നേടിയ ആദർശ്നെ ബിജെപി ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണൻ...

AGRICULTURE1 day ago

കോതമംഗലം താലൂക്കിലെ ആദ്യത്തെ വെജിറ്റബിള്‍ കിയോസ്ക് കറുകടത്ത് ആരംഭിച്ചു.

കോതമംഗലം: താലൂക്കിൽ തന്നെ ആദ്യമായി തുടങ്ങിയ വെജിറ്റബിൾ കിയോസ്ക് കോതമംഗലം നഗരസഭ കുടുംബശ്രീ സി.ഡി.എസ്സിന് കീഴിൽ ആരംഭിച്ചു. ഇതുവഴി പാവപ്പെട്ട ഒരു അയൽകൂട്ട കുടുംബത്തിന് ജീവിതമാർഗം കണ്ടെത്തി...

NEWS1 day ago

കുട്ടമ്പുഴ പഞ്ചായത്തിലെ നാളികേര കർഷകർ പ്രതിസന്ധിയിൽ.

കോതമംഗലം: വാനരപ്പടയുൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം മൂലം കുട്ടമ്പുഴ പഞ്ചായത്തിലെ നാളികേര കർഷകർ പ്രതിസന്ധിയിൽ. കുട്ടമ്പുഴ പഞ്ചായത്തിലെ ജനവാസ മേഖലകളിലെ കൃഷിയിടങ്ങളിൽ കുരങ്ങു ശല്യം രൂക്ഷമായി. തെങ്ങും, കൊക്കൊയും...

NEWS1 day ago

കോതമംഗലം മുൻസിപ്പാലിറ്റിയേയും – കീരംപാറ പഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിന് 15 ലക്ഷം രൂപ അനുവദിച്ചു.

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കോതമംഗലം മുൻസിപ്പാലിറ്റിയേയും – കീരംപാറ പഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന വലിയപാറ – തോണികണ്ടം റോഡിന് 15 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ...

NEWS1 day ago

പൊട്ടിപ്പൊളിഞ്ഞു ചെളിക്കുളമായി മലയോര പാത; പൊറുതി മുട്ടി മാലിപ്പാറ നിവാസികൾ.

കോതമംഗലം : മാലിപ്പാറ നിവാസികൾക്ക് എല്ലാം കൊണ്ടും കണ്ടക ശനിയാണ്. ദുരിതത്തിന് അറുതിയില്ലായെന്ന് വേണം പറയാൻ. മലയോര പാതയുടെ ഭാഗമായ ഈ റോഡ് ചേലാട് മുതൽ മാലിപ്പാറ...

Entertainment1 day ago

അഭിനയകലയുടെ പെരുന്തച്ചൻ ഓർമയായിട്ട് ഒൻപത് വർഷം; വിനയന്റെ ഫേസ് ബുക്ക്‌ കുറിപ്പ് വൈറൽ ആകുന്നു.

കൊച്ചി : തിലകന്റെ ഈ ഓർമദിനത്തിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ വിനയന്റെ ഫേസ് ബുക്ക്‌ കുറിപ്പും വൈറൽ ആകുകയാണ്. അഭിനയ കലയുടെ പെരുന്തച്ചൻ വിട പറഞ്ഞിട്ട് 9...

Trending

Porno Gratuit Porno Français Adulte XXX Brazzers Porn College Girls Film érotique Hard Porn Inceste Famille Porno Japonais Asiatique Jeunes Filles Porno Latin Brown Femmes Porn Mobile Porn Russe Porn Stars Porno Arabe Turc Porno caché Porno de qualité HD Porno Gratuit Porno Mature de Milf Porno Noir Regarder Porn Relations Lesbiennes Secrétaire de Bureau Porn Sexe en Groupe Sexe Gay Sexe Oral Vidéo Amateur Vidéo Anal
error: Content is protected !!