കാട്ടാനക്കൂട്ടം കുട്ടമ്പുഴയിൽ കൃഷി നശിപ്പിക്കുന്നു; ജീവൻ രക്ഷിക്കാനായി വീട് ഉപേക്ഷിച്ച് വീട്ടമ്മ.


  • ബിജു ഐപ്പ് കുട്ടമ്പുഴ

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ കുറ്റിയാംചാൽ പ്രദേശത്ത് ഇന്നലെ വൈകിട്ട് കാട്ടാനക്കുട്ടം ഇറങ്ങി നിരവധി കർഷകരുടെ കൃഷികൾ നശിപ്പിച്ചു. നിരവധി തവണ ക്യഷിക്കാർ ഓടിച്ചെങ്കിലും ആനക്കുട്ടം പിൻമാറിയില്ല. ആനിക്കനായിൽ ബിജുവിന്റെ നിരവധി വാഴ, പൈനാപ്പിൾ, അടയ്ക്കാമരം തുടങ്ങിയ നശിപ്പിച്ചു.

വഴപറമ്പിൽ ജോൺ നെല്ലിമലത്രേസ്യക്കുട്ടി, പണ്ടാരപറമ്പിൽ വിനോദ്, തുടക്കരയിൽ അന്നക്കുട്ടി, വാഴേപറമ്പിൽ എലമ്മ ,വിരിപ്പിൽ മേരി എന്നിവരുടെ കൃഷിയിടങ്ങളിലും കാട്ടാനക്കൂട്ടം വലിയ നാശനഷ്ടമാണ് വരുത്തിയിരിക്കുന്നത്.

ആനയുടെ ആക്രമണത്തിൽ ഭയപ്പെട്ട് വിരിപ്പിൽ മേരി സ്വന്തം വീട് ഉപേക്ഷിച്ച് മകളുടെ വീട്ടിൽ അഭയം തേടിയിരിക്കുകയാണ്.

Leave a Reply