CHUTTUVATTOM
കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ അന്തരിച്ചു.

കോതമംഗലം : പുതുപ്പാടി ചിറപ്പടി അമ്പഴച്ചാലിൽ എ റ്റി ജോസിന്റെ (ഔസേപ്പച്ചൻ) ഭാര്യ ലൂസി (68) അന്തരിച്ചു. സംസ്കാരം 20/1/22 വ്യാഴം രാവിലെ 11 ന് കാരക്കുന്നം സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ പള്ളിയിൽ . ആയക്കാട് ചമ്പകോട്ടുകുടിയിൽ കുടുംബാംഗമാണ്. മക്കൾ : നിതു , ആൽവി. മരുമക്കൾ : ജോബി കുര്യൻ കുടിയിരിക്കൽ അടിമാലി, നോമ്പി ഐസക് പരത്തുവയലിൽ കീഴില്ലം. കോവിഡ് ബാധിച്ച് മുതലക്കോടം ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ബുധനാഴ്ച നാലരയോടെ മരിച്ചു.
CHUTTUVATTOM
കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് ബാലസഭയുടെ യോഗം ചേർന്നു.

കുട്ടമ്പുഴ: കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് ബാലസഭയുടെ യോഗം ചേർന്നു.
ബാലസഭ ഇൻ ചാർജ് ഫിലോമിന ടീച്ചർ അധ്യക്ഷത വഹിച്ചു.കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ യോഗം ഉത്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ മുഖ്യ പ്രഭാഷണം നടത്തി.
സി ഡി എസ്.മെമ്പർ പി കെ തങ്കമ്മ, എഡിഎസ് മെമ്പർ ബീന ബേബി, രഞ്ജു എബി.എന്നിവർ നേതൃത്വം നൽകി.
CHUTTUVATTOM
വാഹനാപകടത്തിൽ പരിക്കേറ്റ സന്തോഷിനെ സഹായിക്കുന്നതിനു റെഡ് ക്രോസ് പായസ ചലഞ്ച് നടത്തി.

പിണ്ടിമന : റെഡ് ക്രോസ് സൊസൈറ്റി പിണ്ടിമന വില്ലേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ പായസ മേള നടത്തി. പിണ്ടിമന കദളിപ്പറമ്പിൽ സന്തോഷ്, ഭാര്യ ജിഷ എന്നിവർക്ക് ധർമ്മഗിരി ആശുപത്രി ജംഗ്ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ അതിഗുരുതരമായി പരിക്കേറ്റ് രാജഗിരി ഹോസ്പിറ്റലിൽ ചികിൽസയിൽ ആണ്. ഭീമമായ തുക നാട്ടിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സമാഹരിക്കുന്നതിനൊപ്പം പായസ ചലഞ്ചിൽ നിന്നുള്ളവരുമാനം കൂടി ആ കുടുംബത്തെ സഹായിക്കുന്നതിനു വേണ്ടിയാണ് ചലഞ്ച് സംഘടിപ്പിച്ചത്.
പായസ ചലഞ്ച്, വിതരണത്തിന്റെ ഉദ്ഘാടനം പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു നിർവ്വഹിച്ചു. റെഡ് ക്രോസ് പിണ്ടിമന വില്ലേജ് യൂണിറ്റ് ചെയർമാൻ മഹി പാൽ മാതാളി പാറ, താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ, സംസ്ഥാന കമ്മറ്റി അംഗം അഡ്വ: രാജേഷ് രാജൻ, സെക്രട്ടറി ബിനോയി തോമസ്, വില്ലേജ് യൂണിറ്റ് സെക്രട്ടറി ജെസ് എം വർഗീസ്, ട്രഷറർ വിൽസൺ തോമസ്, വൈസ് പ്രസി. എബി പോൾ , ബിനോജ് എം.എ, നോബിൾ ജോസഫ് , ജയിംസ് പുത്തയത്ത്, മത്തായി കോട്ടക്കുന്നൽ എന്നിവർ നേതൃത്വം നല്കി.
CHUTTUVATTOM
മഴക്കാലപൂർവ്വ ശുചീകരണം ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു

കോതമംഗലം: മഴക്കാലമെത്തുന്നതോടെ കൊതുകിലൂടെയും, വെള്ളത്തിലൂടെയുമെല്ലാം ഉണ്ടാകുന്ന സാംക്രമിക രോഗങ്ങളായ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി പല്ലാരിമംഗലം പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ആരംഭിച്ച രണ്ടാംഘട്ട മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. സി ഡി എസ് മെമ്പർ ഷാജിത സാദിഖ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ, ക്ലബ്ബുകൾ, സന്നദ്ധ പ്രവർത്തകർ, യുവജന സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.
-
CHUTTUVATTOM3 days ago
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമണം നടത്തിയ ആൾ പിടിയിൽ
-
NEWS1 week ago
അർദ്ധരാത്രിയിൽ വീട്ടിൽ കയറി മകനെയും പിതാവിനെയും മാതാവിനെയും മർദിച്ചു.
-
CRIME1 week ago
മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നവർ കോതമംഗലം പോലീസിൻ്റെ പിടിയിൽ
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയായ രാഹുലിനെ കാപ്പ ചുമത്തി ജയിലിലടച്ചു.
-
CHUTTUVATTOM1 day ago
കോതമംഗലത്തു വീണ്ടും കഞ്ചാവ് വേട്ട
-
AGRICULTURE1 week ago
പി.എം കിസ്സാൻ സമ്മാൻ നിധി കർഷകർക്കായുള്ള അറിയിപ്പ്.
-
CHUTTUVATTOM4 days ago
കെ എസ് ആര് ടി സി ഡ്രൈവര് കുഴഞ്ഞ് വീണ് മരിച്ചു
-
NEWS1 week ago
മഴ കനത്തു; തോടായി കോട്ടപ്പടി റോഡ്; സൂത്രം കൊണ്ട് ഓടയൊരുക്കാൻ അധികാരികളും.
