കണക്കില്‍ ഉല്ലസിക്കാന്‍ ഇനി ”ഉല്ലാസ ഗണിതം” ; കണക്ക് കൂട്ടലുകള്‍ തെറ്റാതെ കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പിയിലെ കുരുന്നുകള്‍


നെല്ലിക്കുഴി ; ഒന്നാം ക്ലാസിലെ ഗണിത പഠനം ആയാസ രഹിതവും രസകരവുമാക്കാന്‍ കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂളില്‍ ”ഉല്ലാസ ഗണിത”ത്തിന് തുടക്കം കുറിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം ആസിയ അലിയാര്‍ ഉല്ലാസ ഗണിതം പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് അബുവട്ടപ്പാറ അദ്ധ്യക്ഷത വഹിച്ചു. സ്ക്കൂള്‍ ഹെഡ്മിസ്ട്രിസ് സൈനബ എ.കെ പദ്ധതി വിശദീകരിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി സമഗ്ര ശിക്ഷകേരളയുടെ ആഭിമുഖ്യത്തില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി കള്‍ക്ക് ആധുനിക വിദ്യാഭ്യാസവും അക്കാദമിക് മുന്നേറ്റവും ലക്ഷ്യം വച്ചാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഉല്ലാസ ഗണിതം പദ്ധതി ആരംഭിച്ചത്. കൂട്ടുകാരോടൊപ്പം കളിച്ച് പഠിക്കാനാണ് ഉല്ലാസ ഗണിതം പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. ഇതിന് ആവശ്യമായ പഠനോപകരണങ്ങളും കളികോപ്പുകളും സ്ക്കൂളില്‍ ലഭ്യമാക്കിയിട്ടുണ്ട് കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുളള വര്‍ണ്ണ കളറുകളിലുളള കളികോപ്പുകള്‍ കുട്ടികള്‍ക്ക് നല്‍കിയാണ് ഉല്ലാസഗണിതം ആന്ദകരമാക്കി കുട്ടികളിലെ ഗണിതമികവ് ഉറപ്പ് വരുത്തുന്നത്. സ്ക്കൂള്‍ അധ്യാപകരായ റ്റി.എ അബൂബക്കര്‍ ,ബൈജു രാമകൃഷ്ണന്‍,സജ്ന സി.എം തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Leave a Reply