ശ്രീ പദ്മനാഭസ്വാമിയുടെ മണ്ണിൽ നിന്നും കോതമംഗലം വഴി പഴനി മുരുകന്റെ സന്നിധിയിലേക്ക് പുതിയ ബസ് സർവീസ്


കോതമംഗലം : തീർത്ഥാടകർക്കും വിനോദ സഞ്ചാരികൾക്കും ഏറെ പ്രയോജനകരമായ രീതിയിൽ പുതിയ തിരുവനന്തപുരം-പളനി സൂപ്പർഫാസ്റ്റ് ബസ് സർവീസ് കെ എസ് ആർ ടി സി ആരംഭിക്കുന്നു. കോതമംഗലം വഴി കടന്നുപോകുന്ന പുതിയ സർവീസ് മൂന്നാർ വിനോദ സഞ്ചാരികൾക്കും ഗുണപ്രദമാണ്. തിങ്കളാഴ്ച്ച(14/10/2019) മുതലാണ് പുതിയ സർവീസ് ആരംഭിക്കുന്നത് 16.30ന് തിരുവനന്തപുരം നിന്നും ആരംഭിക്കുന്ന സർവീസിനൊപ്പം തന്നെ 11.30ന് പളനി നിന്നും വേറെയൊരു ബസ് എതിർ ദിശയിൽ സർവീസ് തുടങ്ങുകയും ചെയ്യുന്നു. 22.35-22.50ന് ഇടയിൽ കോതമംഗലം എത്തുന്ന ബസ് അടിമാലി , മൂന്നാർ, ഉദുമൽപേട്ട വഴി 04.35 യോടെ പളനിയിൽ എത്തുകയും ചെയ്യുന്നു. 11.30 പളനിയിൽ നിന്നും പുറപ്പെടുന്ന ബസ് 18.05യോടെ കോതമംഗലം എത്തുകയും മൂവാറ്റുപുഴ, കോട്ടയം, കൊട്ടാരക്കര വഴി 00.25 ഓടെ തിരുവനന്തപുരം എത്തുകയും ചെയ്യുന്ന രീതിയിലാണ് സർവീസ് ക്രമപ്പെടുത്തിയിരിക്കുന്നത്.

Leave a Reply