Connect with us

NEWS

തൃശൂർ അറാക്കാപ്പിൽ നിന്നും ഇടമലയാറിലേക്കുള്ള പലായനത്തിന്റെ കരൾ നീറുന്ന അനുഭവങ്ങൾ വിവരിച്ച് ആദിവാസികൾ.

Published

on

കോതമംഗലം: തൃശൂർ മലക്കപ്പാറയിലെ ഉൾക്കാട്ടിലുള്ള അറാക്കാപ്പ് ആദിവാസി കോളനിയിലെ 37 പേരുടെ കൊടുംകാട്ടിലൂടെയുള്ള പലായനകഥയ്ക്ക് പിന്നിൽ കരൾ നീറുന്ന അനുഭവങ്ങൾ. രണ്ട് വയസുമുതൽ 60 വയസുവരെയുള്ളവർ അടങ്ങുന്ന സംഘം കാൽനടയായും പ്രാകൃതമായ ചങ്ങാടങ്ങൾ കെട്ടിയുണ്ടാക്കിയും കോതമംഗംലം ഇടമലയാർ ഡാമിന് സമീപമെത്തിയത് അതിസാഹസികമായി. എങ്ങിനെയും ജീവിക്കണമെന്ന് ആഗ്രഹം മാത്രമാണ് അവരെ നയിച്ചത്. കഴിഞ്ഞ ഞായറാഴ്ച തുടങ്ങി​യതാണ് യാത്ര. രണ്ടര കിലോമീറ്റർ കൊടുങ്കാട്ടിലൂടെ നടന്ന് സംഘം ഇടമലയാർ പുഴയുടെ തീരത്തെത്തി. കാട്ടുമുളകൾ വള്ളികളും കയറും കൊണ്ട് കൂട്ടിക്കെട്ടി 15 ചങ്ങാടങ്ങൾ നി​ർമ്മി​ച്ചു. സമ്പാദ്യങ്ങളായ പാത്രങ്ങളും തുണി​കളും ഭാണ്ഡങ്ങളാക്കി​ ചങ്ങാടി​ത്തി​ലേറ്റി​ തിങ്കളാഴ്ച പുലർച്ചെ രണ്ടിന് യാത്ര തുടങ്ങി. മനുഷ്യവാസമില്ലാത്ത വനത്തിലെ പുഴയിലൂടെ കുറ്റാക്കൂരി​രുട്ടി​ൽ ഇടയ്ക്കി​ടെ കട്ടൻചായ മാത്രം കുടി​ച്ച് 11മണി​ക്കൂർ തുഴഞ്ഞാണ് 12 കുഞ്ഞുങ്ങളും 11 സ്ത്രീകളുമടങ്ങുന്ന സംഘം ഇടമലയാറി​ലെത്തി​യത്.

2018ലെ കനത്തമഴയിൽ അറാക്കാപ്പിലെ ആദിവാസി കോളനിക്ക് സമീപം ഉരുൾപൊട്ടലുണ്ടായി. അടുത്ത ഒരു ഉരുളിന് അവിടെ ആരും അവശേഷിക്കണമെന്നില്ല. പകരം സ്ഥലം ചോദിച്ച് കളക്ടർക്കും സർക്കാരിനും അപേക്ഷ നൽകി കാത്തിരിക്കുകയാണ്. അനുമതി കിട്ടും മുമ്പേ ജീവനൊടുങ്ങാതിരിക്കാനുള്ള ശ്രമമാണ് ഈ പലായനം. കോളനി ജനവാസയോഗ്യമല്ലെന്നും റോഡ് നിർമ്മിക്കൽ എളുപ്പമല്ലെന്നും മലയാറ്റൂർ ഡി.എഫ്.ഒ സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുമുണ്ട്. പകരം ഇവർ ആവശ്യപ്പെടുന്നത് തട്ടേക്കാട് പുല്ലുപാറയിൽ സ്ഥലം നൽകണമെന്നാണ്. മുതി​ർന്നയാളുകളെ കൂടെ കൂട്ടി​യി​ട്ടി​ല്ല. ഇവരെ എത്രയും വേഗം റോഡ് മാർഗം എത്തി​ക്കാനാണ് ശ്രമം.


അറാക്കാപ്പിൽ നിന്ന് ഇവർക്ക് സ്വന്തം വില്ലേജ് ഓഫീസായ അതിരപ്പള്ളിയിൽ എത്തണമെങ്കിൽ 72 കിലോ മീറ്റർ സഞ്ചരിക്കണം. അതേസമയം പുഴയിലൂടെ 26 കിലോമീറ്റർ മതി തട്ടേക്കാടെത്താൻ. ഇവിടെ റോഡ് സൗകര്യങ്ങളും കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യങ്ങളും ലഭിക്കും. സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിച്ചതിനാലാണ് കാലവർഷം ശക്തമാകും മുമ്പ് സംഘം ഉൗരുമൂപ്പൻ തങ്കപ്പന്റെ നേതൃത്വത്തിൽ നാടുവിടാൻ തീരുമാനിച്ചത്. തുടർന്ന് വൈശാലി ഗുഹയ്ക്ക് സമീപം കുടിൽ കെട്ടിയപ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇവരെ അനുനയിപ്പിച്ച് ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ എത്തിച്ചു. ഭൂമിക്ക് വേണ്ടി ഏഴാം ദിവസവും ഇവിടെ സമരത്തിലാണ് സംഘം.

കുട്ടികൾ പലപ്പോഴും പേടിച്ച് കരയുകയായിരുന്നു ഇത്രയും ദൂരം രാത്രിയിൽ പുഴയിലൂടെ സഞ്ചരിക്കുന്നത് അവരുടെ ആദ്യ അനുഭവമാണ്. ഇടമലയാർ എത്തിയപ്പോഴേക്കും പലരും തളർന്നു വീഴാറായി​. അറാക്കാപ്പിൽ ഒരു രീതിയിലും ജീവിക്കാനുള്ള സാഹചര്യം ഇല്ല, ഏതു നിമിഷവും നിലം പൊത്താവുന്ന കല്ലുകളും മണ്ണിടിച്ചിൽ ഉണ്ടാവുന്ന സ്ഥലമാണ്.


NEWS

ചെറിയ പള്ളിയുടെ ആഭ്യമുഖ്യത്തിൽ ലോകഭിന്നശേഷിദിനം ആചരിച്ചു.

Published

on

കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമാ ചെറിയ പള്ളിയുടെ ആഭ്യമുഖ്യത്തിൽ ലോകഭിന്നശേഷിദിനം ആചരിച്ചു. ഭിന്നശേഷി കൂട്ടായ്മയിലുള്ളവർക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. യോഗത്തിൽ വികാരി ഫാ: ജോസ് പരുത്തുവയലിൽ അധ്യക്ഷത വഹിച്ചു. ടി യോഗത്തിൽ മതമൈത്രി സംരക്ഷണസമിതി ചെയർമാൻ എ.ജി.ജോർജ് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. ഫാ: എൽദോസ് കാക്കനാട്ട്, ഫാ: ബിജു അരീക്കൽ, ഫാ: ബേസിൽ കൊറ്റിക്കൽ,പള്ളി ട്രസ്റ്റിമാരായ അഡ്വ: സി. ഐ. ബേബി, ശ്രീ ബിനോയ് മണ്ണഞ്ചേരി, പി. വി. പൗലോസ്, സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളി എന്നിവർ പ്രസംഗിച്ചു.

 


Continue Reading

NEWS

നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് കമ്പ്യൂട്ടര്‍ സെര്‍വര്‍ റൂമില്‍ തീപിടിത്തം ; ഫയര്‍ഫോഴ്സിന്‍റെ അവസരോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവായി.

Published

on

കോതമംഗലം ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് കമ്പ്യൂട്ടര്‍ സെര്‍വര്‍ റൂമില്‍ തീപിടിത്തം. കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ കത്തി നശിച്ചു.വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടത്തത്തിന് കാരണമെന്ന് അനുമാനം. കോതമംഗലം ഫയര്‍ഫോഴ്സിന്‍റെ അവസോരോചിതമായ ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി. ഉച്ചക്ക് 12 മണിയോടെ വൈസ്പ്രസിഡന്‍റ് ഓഫീസിന് ചേര്‍ന്നുളള കമ്പ്യൂട്ടര്‍ സെര്‍വര്‍ റൂമില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ടാണ് തീ പിടുത്തം ഉണ്ടായതായി തിരിച്ചറിയുന്നത്. ഉടന്‍ തന്നെ സെര്‍വര്‍ റൂമിലെ വൈദ്യുതി വിച്ഛേദിച്ച് ഡാറ്റ സെര്‍വര്‍ എടുത്ത് മാറ്റുകയും ഉടന്‍ കോതമംഗലം ഫയര്‍ഫോഴ്സ് എത്തി തീ അണക്കുക യുമായിരുന്നു.

ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജീവനക്കാരും ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും നിരവധി ആളുകളും നില്‍ക്കെ പഞ്ചായത്തില്‍ നിന്നും തീയും പുകയും ഉയര്‍ന്നത് ആളുകളെ ഭീതിയിലാക്കിയിരുന്നു.സെര്‍വര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന ബാറ്ററികളും യു പി എസ് യൂണിറ്റും കത്തിനശിച്ചു.കമ്പ്യൂട്ടര്‍ സെര്‍വറില്‍ സൂക്ഷിച്ചിരുന്ന ഡാറ്റ നഷ്ടപെടാതെ സംരക്ഷിക്കാന്‍ കഴിഞ്ഞതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി എം മജീദ് പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ഇവ പരിശോധന നടത്തുമെന്ന് അദ്ധേഹം പറഞ്ഞു.


Continue Reading

NEWS

വനമേഖലയിലെ സംയുക്ത പരിശോധന ഉടന്‍ പൂര്‍ത്തിയാക്കും: മന്ത്രി എ. കെ ശശീന്ദ്രന്‍

Published

on

കൊച്ചി : എറണാകുളം ജില്ലയിലെ വനമേഖലയിലെ വിവിധ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി ജനുവരി 15നകം വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന പൂര്‍ത്തിയാക്കാന്‍ വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. കളക്ടറേറ്റില്‍ ജനപ്രതിനിധികളുടെയും റവന്യൂ, വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

മലയോര മേഖലയിലെ വന്യജീവി ആക്രമണം തടയുന്നതിനും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കും. ജനുവരി 15ന് വനംവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ജില്ലയിലെ ജനപ്രതിനിധികളുടെയും വനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്തയോഗം ചേരും. വനംവകുപ്പ് ഓഫീസുകള്‍ കൂടുതല്‍ ജനസൗഹൃദമാകണമെന്നും മന്ത്രി പറഞ്ഞു.

എം.എല്‍.എമാരായ ആന്‍റണി ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി, റോജി എം. ജോണ്‍, പി. വി ശ്രീനിജന്‍, ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോര്‍ജ്, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ അനൂപ് കെ.ആര്‍, ജോര്‍ജ് പി. മാത്തച്ചന്‍, വിവിധ റവന്യൂ, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


Continue Reading

Recent Updates

CRIME10 hours ago

വിസ വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിച്ച കേസിൽ ഒരാൾ കൂടി പിടിയൽ.

മുവാറ്റുപുഴ : വിസ വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിച്ച കേസിൽ ഒരാൾ കൂടി പിടിയൽ. കണ്ണൂർ നടുവിൽ മണ്ടളം തോട്ടത്തിൽ വീട്ടിൽ അരുൺ...

EDITORS CHOICE12 hours ago

അതി ജീവന പാതയിൽ ഭിന്നശേഷിക്കാർക്ക് താങ്ങായി തണലായി രാജീവ് പള്ളുരുത്തി.

കൊച്ചി: മറ്റൊരു ലോക ഭിന്നശേഷി ദിനം കൂടി കടന്നു പോയി. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും, അവരുടെ ഉന്നമനത്തിനായി ജീവിതം തന്നെ ഉഴിഞ്ഞു വെച്ച മനുഷ്യസ്നേഹിയുണ്ട് കൊച്ചിയിൽ. വീൽ...

CHUTTUVATTOM12 hours ago

വിലകയറ്റത്തിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിലും പ്രതിഷേധിച്ച് പദയാത്ര സംഘടിപ്പിച്ചു.

കോതമംഗലം : വിലകയറ്റത്തിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിലും പ്രതിഷേധിച്ച് പിണ്ടിമന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. മാലിപ്പാറ പള്ളിപടിയിൽ പദയാത്രയുടെ ഫ്ളാഗ് ഓഫ് മുൻ കെ പി...

CHUTTUVATTOM12 hours ago

പരിമിതിയില്ലാതെ ഭരതനാട്യത്തിൽ വിസ്മയം തീർത്ത് വിഷ്ണു.

മുവാറ്റുപുഴ:  മുവാറ്റുപുഴയിലെ വിഷ്ണു പരിമിതികളെ തോൽപ്പിച്ച് ഭരതനാട്യത്തിൽ വിസ്മയം തീർക്കുകയാണ്. ഡൗൺ സിൻഡ്രോം രോഗത്തെ തോൽപ്പിച്ചാണ് വിഷ്ണു അമർനാഥ് എന്ന ഈ കലാകാരൻ തന്റെ ഇഷ്ടത്തെ നേടിയെടുത്തത്....

CHUTTUVATTOM24 hours ago

കോതമംഗലം ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ പാട്ടും ഡാൻസുമായി ചങ്ങാതികൂട്ടം.

കോതമംഗലം : ഡാൻസും പാട്ടുമായി ചങ്ങാതിക്കൂട്ടം എത്തി. സമഗ്ര ശിക്ഷ കേരളം കോതമംഗലം ബിആർസി യുടെ ആഭിമുഖ്യത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സംഘടിപ്പിച്ച ഭിന്നശേഷി വാരാചരണത്തിന്റെ...

NEWS1 day ago

ചെറിയ പള്ളിയുടെ ആഭ്യമുഖ്യത്തിൽ ലോകഭിന്നശേഷിദിനം ആചരിച്ചു.

കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമാ ചെറിയ പള്ളിയുടെ ആഭ്യമുഖ്യത്തിൽ ലോകഭിന്നശേഷിദിനം ആചരിച്ചു. ഭിന്നശേഷി കൂട്ടായ്മയിലുള്ളവർക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. യോഗത്തിൽ...

NEWS1 day ago

നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് കമ്പ്യൂട്ടര്‍ സെര്‍വര്‍ റൂമില്‍ തീപിടിത്തം ; ഫയര്‍ഫോഴ്സിന്‍റെ അവസരോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവായി.

കോതമംഗലം ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് കമ്പ്യൂട്ടര്‍ സെര്‍വര്‍ റൂമില്‍ തീപിടിത്തം. കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ കത്തി നശിച്ചു.വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടത്തത്തിന് കാരണമെന്ന് അനുമാനം. കോതമംഗലം ഫയര്‍ഫോഴ്സിന്‍റെ...

CRIME2 days ago

പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ വ്യാജ റിക്രൂട്ട്മെന്‍റ് കേസില്‍ രണ്ട് പ്രതികൾ പിടിയിൽ.

മുവാറ്റുപുഴ : പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും പണം തട്ടിയ അഡോണ വ്യാജ റിക്രൂട്ട്മെന്‍റ് കേസില്‍ രണ്ട് പ്രതികൾ കൂടി പിടിയിൽ. ഇടുക്കി കുടയത്തൂർ...

NEWS2 days ago

വനമേഖലയിലെ സംയുക്ത പരിശോധന ഉടന്‍ പൂര്‍ത്തിയാക്കും: മന്ത്രി എ. കെ ശശീന്ദ്രന്‍

കൊച്ചി : എറണാകുളം ജില്ലയിലെ വനമേഖലയിലെ വിവിധ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി ജനുവരി 15നകം വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന പൂര്‍ത്തിയാക്കാന്‍ വനംവകുപ്പ് മന്ത്രി എ.കെ...

CRIME2 days ago

സഹായം വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഢിപ്പിച്ചയാൾ പിടിയിൽ.

പെരുമ്പാവൂർ: നെല്ലാട് കണ്ടോത്തുകുടി പുത്തൻ വീട്ടിൽ ഷാജി (ഷിജിൽ 49) യാണ് കുന്നത്തുനാട് പോലീസിന്റെ പിടിയിലായത്. വീടുപണിക്കായി വീട്ടമ്മ ലോൺ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്കിൽ...

CRIME2 days ago

രഹസ്യമായി കഞ്ചാവ് വിൽപ്പന നടത്തി വന്നയാളെ പേഴക്കാപ്പിള്ളിയിൽ നിന്ന് പിടികൂടി.

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയിൽ നടന്ന റെയ്ഡിൽ രഹസ്യമായി കഞ്ചാവ് വിൽപ്പന നടത്തി വന്ന അന്യസംസ്ഥാന തൊഴിലാളിയായ ഇനാമുൾ ഹക്കിൻ്റെ പക്കൽ നിന്ന് 50 ഗ്രാം കഞ്ചാവ് മൂവാറ്റുപുഴ എക്സൈസ്...

CHUTTUVATTOM2 days ago

ആലൂവ-മൂന്നാർ റോഡ് 23 മീറ്റർ വീതിയിൽ നവീകരിക്കുന്നു; സ്ഥലമേറ്റുടക്കൽ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കും.

പെരുമ്പാവൂർ : പെരുമ്പാവൂർ എം എൽ എ യുടെ പ്രവർത്തനങ്ങൾ വിലയിരുത്താനും തുടർ നടപടികൾക്ക് വേണ്ടി സമയപരിധികൾ വെച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനും വേണ്ടിയുള്ള യോഗം നടന്നു....

NEWS2 days ago

പീസ് വാലി സഹജീവി സ്നേഹത്തിന്റെ ഉദാത്തമായ മാതൃക: ഗവർണർ

തിരുവനന്തപുരം : നിരാലംബർക്കും നിസ്സഹായർക്കും തണൽ വിരിക്കുന്ന കോതമംഗലത്തെ പീസ് വാലിയുടെ പ്രവർത്തനങ്ങൾ സഹജീവി സ്നേഹത്തിന്റെ ഉദാത്തമായ മാതൃകയെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. രാജ്ഭവനിൽ നടന്ന...

CRIME3 days ago

മോഫിയ പർവീൺ ആത്മഹത്യ; പ്രതികളെ കോതമംഗലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി, സത്യം ഉടൻ പുറത്ത് വരുമെന്ന് സുഹൈൽ.

കോതമംഗലം: നിയമവിദ്യാർത്ഥിനിയായ മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), ഭർതൃ പിതാവ്...

CHUTTUVATTOM3 days ago

കോതമംഗലം സ്വദേശി സാബു ചെറിയാൻ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ്.

കോതമംഗലം: ഗോവയിൽ നടന്ന ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ ദേശീയ വൈസ് പ്രസിഡൻ്റായി സാബു ചെറിയാനെ തെരഞ്ഞെടുത്തു. ഇന്ത്യയിലെ എല്ലാ ഫിലിം ചേമ്പറുകളുടേയും അപ്പക്സ്...

Trending

error: Content is protected !!