പകൽ കോൺഗ്രസ് രാത്രി ആർ.എസ്.എന്ന് പറഞ്ഞ എ.കെ.ആന്റണിയുടെ വാക്കുകൾ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറം പറ്റുമെന്ന് മന്ത്രി എം.എം.മണി


കോതമംഗലം: കോൺഗ്രസ്സിന്റെ കേരളത്തിലെ അവസ്ഥയിൽ മനംനൊന്ത് പകൽ കോൺഗ്രസും രാത്രി ആർ.എസ്.എസ്.കരുമായി മാറുന്ന അവസ്ഥയായി മാറി കോൺഗ്രസുകാരെന്ന് മുൻപ് പരസ്യമായി പറഞ്ഞ എ.കെ.ആന്റണിയുടെ വാക്കുകൾ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറം പറ്റുമെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. വർഗ്ഗീയതക്കെതിരെ പോരാടുമെന്ന് പറയുന്ന കോൺഗ്രസ് അസ്സൽ വർഗ്ഗീയത പ്രചരിപ്പിച്ച് ബി.ജെ.പിക്കൊപ്പമെത്താൻ മത്സരിക്കുന്ന ദയനീയ കാഴ്ചയാണ് നാം കാണുന്നത്. കേരളത്തിൽ ബി.ജെ.പി.നിലം തൊടാൻ പോകുന്നില്ലയെന്നും നോട്ട് നിരോദനവും ഗോവധ നിരോധനവും ജി.എസ്.ടി.യുമുൾപ്പെടെ നട്ട ഭ്രാന്തൻ നയം നടപ്പിലാക്കിയ നരേന്ദ്ര മോഡിയുടെ ജനദ്രോഹവർഗ്ഗീയ നയങ്ങൾക്ക് അറുതി വരുത്താൻ ബി.ജെ.പി.യെ തുടച്ച് നീക്കി മതനിരപേക്ഷ ശക്തിയായ ഇടത് പക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും മന്ത്രി എം.എം.മണി പറഞ്ഞു.

ഇടുക്കി പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയിസ് ജോർജിന്റെ വിജയത്തിനായി തൃക്കാരിയൂർ ലോക്കൽ കമ്മറ്റി നടത്തിയ പൊതുസമ്മേളനം ആയക്കാട് കവലയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി എം.എം.മണി. ഇലക്ഷൻ കമ്മറ്റി ചെയർമാൻ എം.ജി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.ആന്റണി ജോൺ എം എൽ എ, സി.പി.എം. ജില്ലാ കമ്മറ്റിയംഗം പി.എം. ഇസ്മയിൽ, സി.പി.ഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.കെ.ശിവൻ, സി.പി.എം.ഏരിയ സെക്രട്ടറി ആർ.അനിൽകുമാർ, സി.പി.ഐ. താലൂക്ക് സെക്രട്ടറി എം.കെ.രാമചന്ദ്രൻ ,ജനതാദൾ (എൽ.ജെ.ഡി )നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് ഗോപി ,എൻ.സി.പി. മണ്ഡലം പ്രസിഡന്റ് ടി.പി.തമ്പാൻ എന്നിവർ പ്രസംഗിച്ചു. സി.പി.എം.ലോക്കൽ സെക്രട്ടറി കെ.ജി.ചന്ദ്രബോസ് സ്വാഗതവും കെ.പി. ജയകുമാർ നന്ദിയും പറഞ്ഞു.

Leave a Reply