ഊന്നുകൽ സർവിസ് സഹകരണ ബാങ്കിന്റെ കോളനിപ്പടി ശാഖാ ഉദ്ഘാടനം ചെയ്തു


നെല്ലിമറ്റം : ഊന്നുകൽ സർവിസ് സഹകരണ ബാങ്കിന്റെ കോളനി പടി ബ്രാഞ്ച് ആഫീസ് നവീകരിച്ച് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു. നവീകരിച്ച ബ്രാഞ്ചിന്റെ ഉദ്ഘാടനം കോതമംഗലം എം എൽ എ ആന്റണി ജോൺ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എം എസ് . പൗലോസ് അദ്ധ്യക്ഷനായിരുന്നു. സി.പി.എം കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് , കവളങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ബി.മുഹമ്മദ് , ഫാ.ജോയൽ കച്ചിറ പാറേക്കിടയിൽ , പഞ്ചയത്ത് അംഗങ്ങളായ വറുഗീസ് കൊന്നനാൽ, ഷിജി അലക്സ് , ജനതാദൾ നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് ഗോപി , സി.പി.എം.ലോക്കൽ സെക്രട്ടറി ഷിബു പട പറമ്പത്ത്, സി.പി.ഐ. ലോക്കൽ സെക്രട്ടറി നൗഷാദ് റ്റിഎച്ച് , എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി കെ.കെ. ബിനോയി റിപ്പോർട്ട് അവതരിപ്പിച്ചു. ബോർഡ് മെമ്പർ ജോയി പോൾ സ്വാഗതവും വൈസ് പ്രസിഡന്റ് തോമാച്ചൻ ചാക്കോച്ചൻ നന്ദിയും പറഞ്ഞു.

Leave a Reply