windows 10 pro kaufen office 2019 pro kaufen office 365 pro kaufen windows 10 home kaufen windows 10 enterprise kaufen office 2019 home and business kaufen office 2016 pro kaufen windows 10 education kaufen visio 2019 kaufen microsoft project 2019 kaufen microsoft project 2016 kaufen visio professional 2016 kaufen windows server 2012 kaufen windows server 2016 kaufen windows server 2019 kaufen Betriebssysteme kaufen office software kaufen windows server kaufen https://softhier.com/ instagram takipçi satın al instagram beğeni satın al instagram görüntüleme satın al instagram otomatik beğeni satın al facebook beğeni satın al facebook sayfa beğenisi satın al facebook takipçi satın al twitter takipçi satın al twitter beğeni satın al twitter retweet satın al youtube izlenme satın al youtube abone satın al https://takipci33.com/

Connect with us

NEWS

തീവ്രവാദ പ്രവർത്തനങ്ങളെ വിമർശിക്കുന്നതിനോടുള്ള അസഹിഷ്ണുത അവസാനിപ്പിക്കണം: കോതമംഗലം രൂപത.

Published

on

കോതമംഗലം: മതത്തിന്റെ മറവിൽ സമൂഹത്തിൽ ഉയർന്നു വരുന്ന തീവ്രവാദ പ്രവർത്തനങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് വിശ്വാസ സമൂഹത്തെ ആഹ്വാനം ചെയ്ത് സമൂഹത്തിന് നന്മ കാംക്ഷിക്കുന്ന ഏവരും സർവാത്മനാ സ്വീകരിച്ചെന്ന് കോതമംഗലം രൂപത. കല്ലറങ്ങാട്ട് പിതാവിന്റെ ഭാഗത്തുനിന്ന് മതസ്പർദ്ധ ഉണർത്തുന്ന യാതൊന്നും ഉണ്ടായിട്ടില്ലെന്നും സമൂഹത്തിൽ വളർന്നുവരുന്ന തെറ്റായ പ്രവണതകൾക്കെതിരെ അതിസൂക്ഷ്മ നിരീക്ഷണം നടത്തിയ ശേഷം ജാഗ്രതയോടും കൃത്യതയോടും കൂടി നിലപാട് വ്യക്തമാക്കിയതിനെ കോതമംഗലം രൂപതാജാഗ്രതാസമിതി അഭിനന്ദിച്ചു.


സമൂഹത്തിൽ പ്രബലമാകുന്ന തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ച് ആഴത്തിൽ അന്വേഷണം നടത്താനോ ലഭ്യമായ തെളിവുകളെ ഗൗരവത്തിലെടുക്കാനോ തുനിയാത്തത് സർക്കാർ തലത്തിലുള്ള ഗുരുതര വീഴ്ചയാണ്. തീവ്രവാദ സ്വഭാവമുള്ള പ്രവർത്തികളെ വിമർശിക്കുന്നവരെ ഒറ്റപ്പെടുത്തുന്ന രാഷ്ട്രീയ നേതാക്കന്മാരുടെ പ്രസ്താവനകൾ കേരളത്തിലെ രാഷ്ട്രീയ ധാർമിക നിലവാരത്തകർച്ച വ്യക്തമാക്കുന്നതെന്നും രൂപതാസമിതി വ്യക്തമാക്കി.

കല്ലറങ്ങാട്ട് പിതാവിന്റെ വാക്കുകളുടെ അതിരും വേലിയും നിർണയിച്ചവർ അതിനു മുൻപേ മതത്തിന്റെ പേരിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾക്ക് അതിരിടാൻ മുന്നിട്ടിറങ്ങേണ്ടതാണ്. നാടിന്റെ നന്മയും ജനങ്ങളുടെ സുരക്ഷയും ആഗ്രഹിക്കുന്നവരും സമൂഹത്തിന്റെ ചലനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്നവരുമായ അനേകർ മതതീവ്രവാദികളുടെ ക്രൂരത നിറഞ്ഞ സങ്കുചിത മനസ്സിനെ അപലപിക്കുന്നവരാണെന്നും ജാഗ്രതാസമിതി വിലയിരുത്തി.


ആനുകാലിക പ്രതിസന്ധികളിലേക്ക് വെളിച്ചംവീശുന്ന കല്ലറങ്ങാട്ട് പിതാവിന്റെ പ്രസ്താവനകളെ തെരുവിലെ ശക്തിപ്രകടനം കൊണ്ടും ഭീഷണി കൊണ്ടും നേരിടാമെന്നത് മിഥ്യാധാരണയാണെന്നും സമിതി പ്രസ്താവിച്ചു. അഭിവന്ദ്യ പിതാക്കന്മാർ നിർഭയം സത്യം സമൂഹത്തോട് വിളിച്ചു പറയണമെന്നും വിശ്വാസസമൂഹം അതിനൊപ്പം നിലകൊള്ളണമെന്നും സമിതി വ്യക്തമാക്കി. കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവിന്റെ അധ്യക്ഷതയിൽ ചേർന്ന രൂപതാജാഗ്രതാസമിതി, പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടിന് പൂർണപിന്തുണ പ്രഖ്യാപിച്ചു.


NEWS

ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി; എറണാകുളം ജില്ലയിൽ ഇന്ന് 2500 പേർക്ക് കോവിഡ്.

Published

on

എറണാകുളം : കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,627 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 120 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,248 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,794 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 692 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

സംസ്ഥാനത്ത് കൊവിഡ് ഇളവുകളുടെ ഭാഗമായി ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുമതി. ബാറുകള്‍ തുറക്കാനും അനുവാദം നല്‍കാനാണ് സർക്കാർ തീരുമാനം. ഹോട്ടലുകളിലും ബാറുകളിലും പാലിക്കേണ്ട സുരക്ഷാ നിയന്ത്രണങ്ങളും പുറത്തുവിട്ടിട്ടുണ്ട്. സീറ്റുകളുടെ അകലം, സാനിറ്റേഷന്‍ എന്നിവ കൃത്യമായി പാലിച്ചും എസി ഒഴിവാക്കിയും വേണം പ്രവർത്തനമെന്നാണ് നിർദേശം. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന കൊവിഡ് അവലോകനയോഗത്തിലാണ് തീരുമാനമുണ്ടായത്. അതേസമയം, തിയറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച് നിലവില്‍ ഇളവ് നല്‍കില്ലെന്നാണ് വിവരം.


എറണാകുളം ജില്ലയിൽ ഇന്ന് 2500 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 6

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 2451

• ഉറവിടമറിയാത്തവർ- 41

• ആരോഗ്യ പ്രവർത്തകർ – 2

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• ഉദയംപേരൂർ — 91
• തൃപ്പൂണിത്തുറ — 84
• ചേന്ദമംഗലം — 79
• തൃക്കാക്കര — 57
• കോതമംഗലം — 47
• വെങ്ങോല — 47
• കടുങ്ങല്ലൂർ — 46
• കളമശ്ശേരി — 45
• നോർത്തുപറവൂർ — 44
• കുമ്പളം — 42
• മരട് — 41
• കരുമാലൂർ — 40
• നായരമ്പലം — 39
• ആലുവ — 37
• തുറവൂർ — 37
• കീഴ്മാട് — 36
• കുമ്പളങ്ങി — 36
• ചിറ്റാറ്റുകര — 36
• ആലങ്ങാട് — 35
• എടക്കാട്ടുവയൽ — 34
• അയ്യമ്പുഴ — 33
• പിണ്ടിമന — 33
• പിറവം — 33
• ശ്രീമൂലനഗരം — 33
• കുന്നുകര — 32
• എടവനക്കാട് — 30
• നെടുമ്പാശ്ശേരി — 29
• മുടക്കുഴ — 29
• ഇലഞ്ഞി — 28
• എളംകുന്നപ്പുഴ — 27
• കാലടി — 27
• ആമ്പല്ലൂർ — 26
• കാഞ്ഞൂർ — 26
• അങ്കമാലി — 25
• പള്ളുരുത്തി — 25
• പായിപ്ര — 25
• പെരുമ്പാവൂർ — 25
• വടവുകോട് — 25
• നെല്ലിക്കുഴി — 24
• മലയാറ്റൂർ നീലീശ്വരം — 24
• ആരക്കുഴ — 23
• ഞാറക്കൽ — 23
• ഇടപ്പള്ളി — 22
• ചോറ്റാനിക്കര — 21
• വടുതല — 21
• വരാപ്പുഴ — 21
• എളമക്കര — 20
• കുന്നത്തുനാട് — 20
• പാലാരിവട്ടം — 20
• രാമമംഗലം — 20
• കലൂർ — 19
• ഫോർട്ട് കൊച്ചി — 19
• ആവോലി — 17
• കറുകുറ്റി — 17
• ചൂർണ്ണിക്കര — 16
• എടത്തല — 15
• കോട്ടുവള്ളി — 15
• മുളന്തുരുത്തി — 15
• വാഴക്കുളം — 15
• പാമ്പാകുട — 14
• മട്ടാഞ്ചേരി — 14
• മുളവുകാട് — 14
• വടക്കേക്കര — 14
• ഒക്കൽ — 13
• ചേരാനല്ലൂർ — 13
• പുത്തൻവേലിക്കര — 13
• വെണ്ണല — 13
• വൈറ്റില — 13
• ഏലൂർ — 12
• ഐക്കാരനാട് — 12
• കൂവപ്പടി — 12
• പൂതൃക്ക — 12
• കിഴക്കമ്പലം — 11
• ചെങ്ങമനാട് — 11
• പല്ലാരിമംഗലം — 11
• മൂവാറ്റുപുഴ — 11
• എറണാകുളം നോർത്ത് — 10
• പള്ളിപ്പുറം — 10
• പോണേക്കര — 10
• മൂക്കന്നൂർ — 10
• തേവര — 9
• വേങ്ങൂർ — 9
• ആയവന — 8
• എറണാകുളം സൗത്ത് — 8
• മഞ്ഞപ്ര — 8
• ഇടക്കൊച്ചി — 7
• കവളങ്ങാട് — 7
• ചെല്ലാനം — 7
• പച്ചാളം — 7
• പനമ്പള്ളി നഗർ — 7
• മണീട് — 7
• മാറാടി — 7
• മുണ്ടംവേലി — 7
• കുട്ടമ്പുഴ — 6
• ചളിക്കവട്ടം — 6
• തിരുവാണിയൂർ — 6
• മഞ്ഞള്ളൂർ — 6
• കടമക്കുടി — 5
• കല്ലൂർക്കാട് — 5
• കൂത്താട്ടുകുളം — 5
• തിരുമാറാടി — 5
• പോത്താനിക്കാട് — 5
• മഴുവന്നൂർ — 5
• അതിഥി തൊഴിലാളി — 15
• ഐ എൻ എച്ച് എസ് — 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഏഴിക്കര, കുഴിപ്പള്ളി, തോപ്പുംപടി, പെരുമ്പടപ്പ്, വാളകം, കരുവേലിപ്പടി, രായമംഗലം, വാരപ്പെട്ടി, അശമന്നൂർ, എളംകുളം, കീരംപാറ, കോട്ടപ്പടി, തമ്മനം, പാറക്കടവ്, പാലക്കുഴ, പൈങ്ങോട്ടൂർ, കടവന്ത്ര, പനയപ്പിള്ളി, പൂണിത്തുറ.

• ഇന്ന് 567 പേർ രോഗ മുക്തി നേടി.

• ഇന്ന് 3020 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 549 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 37585 ആണ്.

• ഇന്ന് 74 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 98 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 23027 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 16348 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 15. 29 ആണ് .

• ഇന്ന് ( 25/9/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 35846 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 9415 ആദ്യ ഡോസും, 26431 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 3733 ഡോസും, 31812 ഡോസ് കോവാക്സിനും, 301 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
4156965 ഡോസ് വാക്സിനാണ് നൽകിയത്. 2841401 ആദ്യ ഡോസ് വാക്സിനും, 1315564 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 428411 ഡോസ് കോവിഷീൽഡും, 3717790 ഡോസ് കോവാക്സിനും, 10764 ഡോസ് സുപ്ട്നിക് വാക്സിനുമാണ്

ഇന്ന് 1111 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 500 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4351 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 178 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)


Continue Reading

NEWS

നഗരത്തിൽ സാമുഹ്യ വിരുദ്ധരുടെ ശല്യം വർദ്ധിക്കുന്നു; അടിയന്തിരമായി നടപടി കൈകൊള്ളണമെന്ന് കോതമംഗലം മർച്ചൻ്റ്സ് യൂത്ത് വിംഗ്.

Published

on

കോതമംഗലം : പി.ഒ ജംഗഷനിലെ വ്യാപാരികളും പൊതുജനങ്ങളും സാമുഹ്യ വിരുദ്ധ ശല്യം കൊണ്ട് പൊറുതുമുട്ടി, പരാതി പറഞ്ഞിട്ടും പൊലിസ് നടപടി എടുക്കുന്നില്ലന്ന് ആക്ഷേപം. കഴിഞ്ഞ കുറേ നാളുകളായി മരിയ ബാറിനെ ചുറ്റിപറ്റി നൂറുകണക്കിന് വരുന്ന സാമുഹ്യ വിരുദ്ധ സംഘം പ്രദേശത്ത് തമ്പടിക്കുകയും വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതും പതിവാണ് . നിരവധി കേസിലെ പ്രതികളും, ജയിൽ ശിക്ഷ ലഭിച്ചവരും ഉൾപ്പടെയുള്ളവരാണ് ഈ ക്രിമിനൽ സംഘത്തിലുള്ളത്. നഗരത്തിലെ മദ്യവും മയക്ക് മരുന്നു വസ്തുക്കളുടേയും മുഖ്യ ഇടനിലക്കാരാണ് ഇവർ. കൊവിഡ് കാലത്തും ഇവർ കടകളുടെ വരാന്തയിൽ മാസ്ക് ധരിക്കാതെ കൂട്ടം കൂടി തമ്പടിക്കുകയും മദ്യപിച്ച് ഭക്ഷണ വേയ്സ്റ്റ് കടകൾക്ക് മുന്നിൽ നിക്ഷേപിക്കുകയും, അവിടെെ തന്നെ കിടന്ന് ഉറങ്ങുകയും ചെയ്യും.

വ്യാപാരികൾ ആരെങ്കിലും ഇവരോട് എതിരായിപ്രതികരിച്ചാൽ സംഘം ചേർന്ന് കടകൾക്ക് മുന്നിൽ ചെന്ന് അസഭ്യവർഷം നടത്തും.ഇത്തരത്തിൽ പ്രദേശത്തെ വ്യാപാരികൾക്കുംതൊഴിലാളികൾക്കും പൊതുജനത്തിനും ഒരു പോലെ തീരാ ശല്യമായി മാറിയിരിക്കുകയാണ്. സ്ത്രീകൾ ഉൾപ്പെടെ നിരവധിയാളുകൾ ഉപജീവനത്തിനായി തൊഴിലെടുക്കുന്ന നിരവധി സ്ഥാപനങ്ങൾ സമീപത്തായി പ്രവർത്തിക്കുന്നുണ്ട്. ആൻ തിയറ്റർ മുതൽ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വരെയുള്ള ഭാഗം ഈ സാമൂഹ്യ ദ്രോഹികളുടെ വിഹാര കേന്ദ്രമാണ്. രാവിലെ തുടങ്ങുന്ന അസഭ്യവർഷം മുഴുവൻ കേൾക്കേണ്ട ദുര്യോഗമാണ് ഈ ഭാഗത്തുള്ള ജനങ്ങൾക്കുണ്ടാകുന്നത്. ഇവർ തമ്മിൽഅടിയും ഇടിയും കൂടുന്നതിന് ആർക്കും പരാതിയില്ല പക്ഷേ ഇവരുടെ തെറി വിളി കേൾക്കാതെ ആർക്കും ഇതിലൂടെ സഞ്ചരിക്കാനാവില്ലന്ന അവസ്ഥയാണ് നിലവിലുളളത്.

കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലും നിയമങ്ങൾ കാറ്റിൽ പറത്തി നടത്തുന്ന മദ്യപരുടേയും സാമുഹ്യ വിരുദ്ധരുടെയും അഴിഞ്ഞാട്ടം അവസാനിപ്പിക്കാൻ അടിയന്തിരമായി നടപടി കൈകൊള്ളണമെന്ന് കോതമംഗലം മർച്ചൻ്റ്സ് യൂത്ത് വിംഗ് മേഖലാ പ്രസിഡൻ്റ് ഷെമീർ മുഹമ്മദ് അധികാരികളോട് പരാതിയിലുടെ ആവശ്യപ്പെട്ടു.


Continue Reading

NEWS

നഗരംപാറ മോഡൽ ഫോറസ്റ്റ് സ്റ്റേഷനിൽ പച്ചക്കറി കൃഷി ആരംഭിച്ചു.

Published

on

കവളങ്ങാട് : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ സ്ഥാപനാധിഷ്ഠിത പച്ചക്കറി എന്ന പദ്ധതി പ്രകാരം നീണ്ട പാറയിലെ നഗരംപാറ മോഡൽ ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്തെ പച്ചക്കറി കൃഷി കോതമംഗലം എം.എൽ.എ ശ്രീ. ആൻ്റണി ജോൺ ഉദ്ഘാടനം ചെയ്തു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സൈജൻ്റ് ചാക്കോ അദ്ധ്യക്ഷനായി. ചടങ്ങിൽ മൂന്നാർ സി.എഫ്.ഒ രാജു കെ. ഫ്രാൻസിസ് മുഖ്യ പ്രഭാഷണം നടത്തി. കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി സിന്ധു പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡൻ്റ് ജിംസിയ ബിജു, ബ്ലോക്ക് മെമ്പർ പി.എം കണ്ണൻ, സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ഷിബു പടപറമ്പത്ത്, മെമ്പർമാരായ ഹരീഷ് രാജൻ, സന്ധ്യ ജയ്സൺ, കൃഷി ഓഫീസർമാരായ ഇ.എം മനോജ്, സജി കെ.എ, റെയ്ഞ്ച് ഓഫീസർ കെ.വി രതീഷ്, സാജു വർഗീസ്, ജഗദീഷ് എം.പി, ജി.ജി സന്തോഷ്, കൃഷി അസിസ്റ്റൻ്റ് വിനീഷ് തുടങ്ങിയവർ സംസാരിച്ചു.

ഫോറസ്റ്റ് സ്റ്റേഷൻ കോമ്പൗണ്ടിലെ ഏകദേശം അര ഏക്കറോളം സ്ഥലത്ത് വിവിധയിനം പച്ചക്കറി കൃഷി ചെയ്യുന്നതിനായുള്ള പദ്ധതി കൃഷി വകുപ്പിൽ നിന്നും പ്രത്യേകമായി അനുവദിച്ചിട്ടുണ്ട്.
പച്ചക്കറി കൃഷിക്ക് ആവശ്യമായ വിത്ത്, തൈകൾ,വളങ്ങൾ, ജലസേചനത്തിനുള്ള പമ്പ്സെറ്റ്, ഡ്രിപ്പ് ഇറിഗേഷൻ, പച്ചക്കറി പന്തൽ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
പാവൽ,പയർ,വെണ്ട, ചീര,വഴുതന ,പടവലം മത്തൻ, കോവൽ തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. സുഭിക്ഷം സുരക്ഷിതം പദ്ധതി സംയോജിപ്പിച്ച് ജൈവ കൃഷിയാണ് നടപ്പിലാക്കുന്നത്. വിഷ രഹിത പച്ചക്കറിയും സ്വയം പര്യാപ്തയും ലക്ഷ്യമിടുന്ന ഈ പദ്ധതി മാതൃകാപരമായിത്തന്നെ പൂർത്തിയാക്കുമെന്ന് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അറിയിച്ചു.


Continue Reading

Recent Updates

NEWS55 seconds ago

ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി; എറണാകുളം ജില്ലയിൽ ഇന്ന് 2500 പേർക്ക് കോവിഡ്.

എറണാകുളം : കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,627 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന്...

NEWS12 mins ago

നഗരത്തിൽ സാമുഹ്യ വിരുദ്ധരുടെ ശല്യം വർദ്ധിക്കുന്നു; അടിയന്തിരമായി നടപടി കൈകൊള്ളണമെന്ന് കോതമംഗലം മർച്ചൻ്റ്സ് യൂത്ത് വിംഗ്.

കോതമംഗലം : പി.ഒ ജംഗഷനിലെ വ്യാപാരികളും പൊതുജനങ്ങളും സാമുഹ്യ വിരുദ്ധ ശല്യം കൊണ്ട് പൊറുതുമുട്ടി, പരാതി പറഞ്ഞിട്ടും പൊലിസ് നടപടി എടുക്കുന്നില്ലന്ന് ആക്ഷേപം. കഴിഞ്ഞ കുറേ നാളുകളായി...

NEWS4 hours ago

നഗരംപാറ മോഡൽ ഫോറസ്റ്റ് സ്റ്റേഷനിൽ പച്ചക്കറി കൃഷി ആരംഭിച്ചു.

കവളങ്ങാട് : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ സ്ഥാപനാധിഷ്ഠിത പച്ചക്കറി എന്ന പദ്ധതി പ്രകാരം നീണ്ട പാറയിലെ നഗരംപാറ മോഡൽ ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്തെ പച്ചക്കറി...

CRIME4 hours ago

കാപ്പ ചുമത്തി നാടു കടത്തിയയാളെ മയക്കുമരുന്നുമായി പിടികൂടി.

പെരുമ്പാവൂർ : കാപ്പ ചുമത്തി നാടു കടത്തിയ പ്രതിയെ എം.ഡി.എം.എ മയക്കുമരുന്നുമായി പിടികൂടി. കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടിൽ ലിന്‍റോ (24) നെയാണ് കുന്നത്തുനാട് പോലിസ് പിടികൂടിയത്....

CHUTTUVATTOM4 hours ago

പുതുതായി നിർമ്മിച്ച മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ മന്ദിരം ഉത്ഘാടനം ചെയ്തു.

മൂവാറ്റുപുഴ: പുതുതായി നിർമ്മിച്ച മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ മന്ദിരത്തിന്‍റെ ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവ്വഹിച്ചു. മൂവാറ്റുപുഴയില്‍ നടന്ന ചടങ്ങിൽ എം.എൽ.എ അഡ്വ.മാത്യു കുഴല്‍നാടന്‍, മുന്‍സിപ്പല്‍...

NEWS5 hours ago

വിദ്യാഭ്യാസം വഴിമുട്ടി ആദിവാസി കുരുന്നുകൾ; അവഗണിച്ചുകൊണ്ട് അധികൃതരും.

ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : അറാക്കപ്പിൽ നിന്നും ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ സമരം ചെയ്യുന്ന ആദിവാസി കുട്ടികൾ വികാരനിർഭയമായി പറയുന്ന കാര്യങ്ങൾ ആണ്. കഴിഞ്ഞ രണ്ടു...

NEWS23 hours ago

നഗരമധ്യത്തിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് മുർഖൻ പാമ്പിനെ പിടികൂടി.

കോതമംഗലം : കോതമംഗലം നഗരമധ്യത്തിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് മുർഖൻ പാമ്പിനെ പിടികൂടി. ഇന്ന് വൈകിട്ടായിരുന്നു സംഭവം. കോതമംഗലം ചെറിയ പള്ളിത്താഴത്ത് വ്യാപാര സ്ഥാപനത്തിൽ കയറിയ മൂർഖൻ...

CRIME23 hours ago

ഇരുപത് കിലോഗ്രാം വീതം മുപ്പത് ചാക്ക് ലഹരി വസ്തുക്കൾ; രണ്ട് അതിഥി തൊഴിലാളികൾ പെരുമ്പാവൂരിൽ പിടിയിൽ.

പെരുമ്പാവൂർ : പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം പൂട്ടിക്കിടന്ന ഗോഡൗണിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അതിഥി...

NEWS23 hours ago

മാർ ജോസഫ് കല്ലറങ്ങാട്ടിനു പിന്തുണ പ്രഖ്യാപിച്ച് കുറുപ്പുംപടി ഫോറോനയിലെ വൈദികർ.

പാലാ : കോതമംഗലം രൂപതയിലെ കുറുപ്പുംപടി ഫൊറോനായിലെ വൈദികർ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ച് പിന്തുണയും പ്രാർത്ഥനയും അറിയിച്ചു. കുറുപ്പംപടി, കുത്തുങ്കൽ, മുട്ടത്തു പാറ,...

NEWS1 day ago

എറണാകുളം ജില്ലയിൽ ഇന്ന് 2397 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

എറണാകുളം : കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ സാമ്പിളുകളാണ് 1,10,523 പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന്...

EDITORS CHOICE1 day ago

ലോകത്തിന്റെ ഗതി നിർണ്ണയിക്കുന്ന പ്രതിഭാശാലിയുടെ ചിത്രം വരച്ചു; ആദർശിന് ഏഷ്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സിൻറെ അംഗീകാരം.

മുവാറ്റുപുഴ : ബൈനറി ബിറ്റുകൾകൊണ്ട് എലോൺ മെസ്ക്ൻറെ ചിത്രം വരച്ചു ഏഷ്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സിൻറെ അംഗീകാരം നേടിയ ആദർശ്നെ ബിജെപി ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണൻ...

AGRICULTURE1 day ago

കോതമംഗലം താലൂക്കിലെ ആദ്യത്തെ വെജിറ്റബിള്‍ കിയോസ്ക് കറുകടത്ത് ആരംഭിച്ചു.

കോതമംഗലം: താലൂക്കിൽ തന്നെ ആദ്യമായി തുടങ്ങിയ വെജിറ്റബിൾ കിയോസ്ക് കോതമംഗലം നഗരസഭ കുടുംബശ്രീ സി.ഡി.എസ്സിന് കീഴിൽ ആരംഭിച്ചു. ഇതുവഴി പാവപ്പെട്ട ഒരു അയൽകൂട്ട കുടുംബത്തിന് ജീവിതമാർഗം കണ്ടെത്തി...

NEWS1 day ago

കുട്ടമ്പുഴ പഞ്ചായത്തിലെ നാളികേര കർഷകർ പ്രതിസന്ധിയിൽ.

കോതമംഗലം: വാനരപ്പടയുൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം മൂലം കുട്ടമ്പുഴ പഞ്ചായത്തിലെ നാളികേര കർഷകർ പ്രതിസന്ധിയിൽ. കുട്ടമ്പുഴ പഞ്ചായത്തിലെ ജനവാസ മേഖലകളിലെ കൃഷിയിടങ്ങളിൽ കുരങ്ങു ശല്യം രൂക്ഷമായി. തെങ്ങും, കൊക്കൊയും...

NEWS1 day ago

കോതമംഗലം മുൻസിപ്പാലിറ്റിയേയും – കീരംപാറ പഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിന് 15 ലക്ഷം രൂപ അനുവദിച്ചു.

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കോതമംഗലം മുൻസിപ്പാലിറ്റിയേയും – കീരംപാറ പഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന വലിയപാറ – തോണികണ്ടം റോഡിന് 15 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ...

NEWS1 day ago

പൊട്ടിപ്പൊളിഞ്ഞു ചെളിക്കുളമായി മലയോര പാത; പൊറുതി മുട്ടി മാലിപ്പാറ നിവാസികൾ.

കോതമംഗലം : മാലിപ്പാറ നിവാസികൾക്ക് എല്ലാം കൊണ്ടും കണ്ടക ശനിയാണ്. ദുരിതത്തിന് അറുതിയില്ലായെന്ന് വേണം പറയാൻ. മലയോര പാതയുടെ ഭാഗമായ ഈ റോഡ് ചേലാട് മുതൽ മാലിപ്പാറ...

Trending

Porno Gratuit Porno Français Adulte XXX Brazzers Porn College Girls Film érotique Hard Porn Inceste Famille Porno Japonais Asiatique Jeunes Filles Porno Latin Brown Femmes Porn Mobile Porn Russe Porn Stars Porno Arabe Turc Porno caché Porno de qualité HD Porno Gratuit Porno Mature de Milf Porno Noir Regarder Porn Relations Lesbiennes Secrétaire de Bureau Porn Sexe en Groupe Sexe Gay Sexe Oral Vidéo Amateur Vidéo Anal
error: Content is protected !!