NEWS
തട്ടേക്കാട്- പുന്നേക്കാട് റോഡിൽ പകൽ പോലും കാട്ടാന; യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താൻ ഉതകുന്ന നിർദ്ദേശവുമായി നാട്ടുകാർ.

കോതമംഗലം : കാട്ടാനകളുടെ സാന്നിധ്യം മൂലം പുന്നേക്കാട്-തട്ടേക്കാട് റോഡിലൂടെ യാത്രചെയ്യാൻ കഴിയാതെ നാട്ടുകാർ. ചേലമല വനത്തിനു സമീപം എസ് വളവ് ഭാഗത്ത് രണ്ടു ദിവസമായി കാട്ടാനകൾ തമ്പടിച്ചിരുന്ന കാഴ്ചയാണുള്ളത്. മുൻപ് രാത്രി മാത്രമാണ് കാട്ടാനക്കൂട്ടം എത്തിയിരുന്നതെങ്കിൽ ഇപ്പോൾ പകലും കാട്ടാനകളിറങ്ങുന്നു. വാഹനയാത്രികരും പ്രദേശവാസികളായ കാൽനടക്കാരും പൊറുതിമുട്ടിയനിലയിലാണ്. റോഡിനു കുറുകെ നിലയുറപ്പിച്ച ഇവയിൽനിന്നു ഭാഗ്യംകൊണ്ടാണ് യാത്രക്കാർ രക്ഷപ്പെടുന്നത്.
പുന്നേക്കാട് കവല മുതൽ തട്ടേക്കാട് പാലം വരെയുള്ള ഭാഗത്ത് വൈദ്യുത വിളക്ക് സ്ഥാപിക്കുകയും റോഡിന്റെ ഇരുവശത്തുമുള്ള അടിക്കാടുകൾ വെട്ടിനീക്കുകയും ചെയ്യണമെന്നും കൂടുതൽ വാച്ചർമാരെ നിയമിക്കുന്നതിനൊപ്പം കോടനാട് ദൗത്യസംഘത്തിന്റെ സാന്നിധ്യം ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു, കൂടാതെ തട്ടേക്കാട് പാലത്തിനു ഇക്കരെയുള്ള ഫോറെസ്റ്റ് ചെക്ക് പോസ്റ്റ് അടിയന്തിരമായി തട്ടേക്കാട് പുന്നെക്കാട് റോഡിൽ എസ് വളവിന്റെ മുകളിൽ മാറ്റി സ്ഥാപിക്കാൻ നടപടിയുണ്ടാകണം എന്നും സമീപ വാസികൾ ആവശ്യപ്പെടുന്നു.
അത് കൊണ്ട് ഉണ്ടാകാവുന്ന ഗുണങ്ങൾ:-
1. ചെക്ക് പോസ്റ്റുമായി ബന്ധപെട്ടു കെ.എസ.ഇ.ബി കണക്ഷൻ ലഭിക്കുകയും എല്ലാ പോസ്റ്റിലും ലൈറ്റുകൾ സ്ഥാപിക്കാനാകും, അളനക്കവും ലൈറ്റും ഒക്കെ ഉണ്ടാവുമ്പോൾ കുറച്ചു ശല്യം കുറയും.
2. ആനയിറങ്ങുന്നതുമായി ബന്ധപെട്ടു ആളുകൾക്ക് കൃത്യമായ നിർദേശങ്ങൾ നൽകാനും ആളുകളെ വേഗത കുറച്ചു സുരക്ഷിതമായി കടത്തിവിടാനുമാകും.
3..യാത്രക്കിടയിൽ വന്യമൃഗങ്ങളുമായോ വാഹന അപകടങ്ങളുമായോ ബന്ധപെട്ടു യാത്രക്കാർക്ക് ഒരു പ്രശ്നം ഉണ്ടായാൽ അവർക്കു ഒന്ന് ഓടി കയറി ചെല്ലാൻ, ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ, എന്തെങ്കിലും ഒരു പ്രഥമ ശുശ്രൂഷ നൽകാൻ ഒക്കെ നമുക്കൊരു സ്ഥിരം സംവിധാനമാകും. ഇപ്പോഴത്തെ അവസ്ഥയിൽ റോഡിൽ കിടന്നു അടുത്ത വണ്ടി വരുന്നത് വരെ കാത്തിരിക്കലെ നിവൃത്തി ഉള്ളു.
4.സാമൂഹ്യവിരുദ്ധ ശല്യവും ഇറച്ചി മാലിന്യം വലിച്ചെറിയുന്ന ശല്യവും ഒരു പരിധി വരെ കുറക്കാനാകും.
ഇപ്പോൾ ചെയ്തിട്ടുള്ള കാര്യങ്ങളായ രാത്രിയിൽ വാച്ചറെ വെച്ചതും ഇരുവശത്തും നന്നായി കാടു കളഞ്ഞു ഫയർ ലൈൻ തെളിച്ചതും ഒന്ന് രണ്ട് ലൈറ്റ് ഇട്ടതും ഒക്കെ കുറച്ചു കാണുന്നില്ല. പക്ഷേ ഇതിനൊരു സ്ഥിരം സംവിധാനം വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
CHUTTUVATTOM
കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് ബാലസഭയുടെ യോഗം ചേർന്നു.

കുട്ടമ്പുഴ: കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് ബാലസഭയുടെ യോഗം ചേർന്നു.
ബാലസഭ ഇൻ ചാർജ് ഫിലോമിന ടീച്ചർ അധ്യക്ഷത വഹിച്ചു.കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ യോഗം ഉത്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ മുഖ്യ പ്രഭാഷണം നടത്തി.
സി ഡി എസ്.മെമ്പർ പി കെ തങ്കമ്മ, എഡിഎസ് മെമ്പർ ബീന ബേബി, രഞ്ജു എബി.എന്നിവർ നേതൃത്വം നൽകി.
CHUTTUVATTOM
വാഹനാപകടത്തിൽ പരിക്കേറ്റ സന്തോഷിനെ സഹായിക്കുന്നതിനു റെഡ് ക്രോസ് പായസ ചലഞ്ച് നടത്തി.

പിണ്ടിമന : റെഡ് ക്രോസ് സൊസൈറ്റി പിണ്ടിമന വില്ലേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ പായസ മേള നടത്തി. പിണ്ടിമന കദളിപ്പറമ്പിൽ സന്തോഷ്, ഭാര്യ ജിഷ എന്നിവർക്ക് ധർമ്മഗിരി ആശുപത്രി ജംഗ്ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ അതിഗുരുതരമായി പരിക്കേറ്റ് രാജഗിരി ഹോസ്പിറ്റലിൽ ചികിൽസയിൽ ആണ്. ഭീമമായ തുക നാട്ടിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സമാഹരിക്കുന്നതിനൊപ്പം പായസ ചലഞ്ചിൽ നിന്നുള്ളവരുമാനം കൂടി ആ കുടുംബത്തെ സഹായിക്കുന്നതിനു വേണ്ടിയാണ് ചലഞ്ച് സംഘടിപ്പിച്ചത്.
പായസ ചലഞ്ച്, വിതരണത്തിന്റെ ഉദ്ഘാടനം പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു നിർവ്വഹിച്ചു. റെഡ് ക്രോസ് പിണ്ടിമന വില്ലേജ് യൂണിറ്റ് ചെയർമാൻ മഹി പാൽ മാതാളി പാറ, താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ, സംസ്ഥാന കമ്മറ്റി അംഗം അഡ്വ: രാജേഷ് രാജൻ, സെക്രട്ടറി ബിനോയി തോമസ്, വില്ലേജ് യൂണിറ്റ് സെക്രട്ടറി ജെസ് എം വർഗീസ്, ട്രഷറർ വിൽസൺ തോമസ്, വൈസ് പ്രസി. എബി പോൾ , ബിനോജ് എം.എ, നോബിൾ ജോസഫ് , ജയിംസ് പുത്തയത്ത്, മത്തായി കോട്ടക്കുന്നൽ എന്നിവർ നേതൃത്വം നല്കി.
CHUTTUVATTOM
മഴക്കാലപൂർവ്വ ശുചീകരണം ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു

കോതമംഗലം: മഴക്കാലമെത്തുന്നതോടെ കൊതുകിലൂടെയും, വെള്ളത്തിലൂടെയുമെല്ലാം ഉണ്ടാകുന്ന സാംക്രമിക രോഗങ്ങളായ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി പല്ലാരിമംഗലം പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ആരംഭിച്ച രണ്ടാംഘട്ട മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. സി ഡി എസ് മെമ്പർ ഷാജിത സാദിഖ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ, ക്ലബ്ബുകൾ, സന്നദ്ധ പ്രവർത്തകർ, യുവജന സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.
-
CHUTTUVATTOM3 days ago
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമണം നടത്തിയ ആൾ പിടിയിൽ
-
NEWS1 week ago
അർദ്ധരാത്രിയിൽ വീട്ടിൽ കയറി മകനെയും പിതാവിനെയും മാതാവിനെയും മർദിച്ചു.
-
CRIME1 week ago
മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നവർ കോതമംഗലം പോലീസിൻ്റെ പിടിയിൽ
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയായ രാഹുലിനെ കാപ്പ ചുമത്തി ജയിലിലടച്ചു.
-
CHUTTUVATTOM1 day ago
കോതമംഗലത്തു വീണ്ടും കഞ്ചാവ് വേട്ട
-
AGRICULTURE1 week ago
പി.എം കിസ്സാൻ സമ്മാൻ നിധി കർഷകർക്കായുള്ള അറിയിപ്പ്.
-
CHUTTUVATTOM4 days ago
കെ എസ് ആര് ടി സി ഡ്രൈവര് കുഴഞ്ഞ് വീണ് മരിച്ചു
-
NEWS1 week ago
മഴ കനത്തു; തോടായി കോട്ടപ്പടി റോഡ്; സൂത്രം കൊണ്ട് ഓടയൊരുക്കാൻ അധികാരികളും.
