വിജയദശമിയോടനുബന്ധിച്ച് നടന്ന സാരസ്വതം 2019 ശ്രദ്ധേയമായി.


കോതമംഗലം : തങ്കളം വിവേകാനന്ദ വിദ്യാലയത്തിൽ വിജയദശമിയോടനുബന്ധിച്ച് നടന്ന സാരസ്വതം 2019 ശ്രദ്ധേയമായി. രാവിലെ 7മണിക്ക് സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിൽ മാങ്കുളം സുരേഷ് നമ്പൂതിരി, പനങാറ്റംപിള്ളി മന ശ്രീദത്തൻ നമ്പൂതിരി എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ പൂജയെടുപ്പുമായി ബന്ധപ്പെട്ട പ്രത്യേക പൂജകൾ നടന്നു. തുടർന്ന് നടന്ന ഉത്‌ഘാടന സഭയിൽ മുൻ ഡി ജി പി ഡോ. റ്റി പി സെൻകുമാർ IPS മുഖ്യ പ്രഭാഷണം നടത്തി.

ഭാരതീയ പാരമ്പര്യത്തിലെ ഓരോ ആചാരങ്ങളും ആധ്യാത്മികതക്കൊപ്പം ശാസ്ത്രീയമായി സമരസപ്പെട്ട് പോകുന്നതാണ്. വിജയദശമി, അക്ഷയത്രിതീയ, ശിവരാത്രി, മകരസംക്രാന്തി തുടങ്ങിയ ഓരോ ആചാര വിശേഷങ്ങളും പല തരത്തിലുള്ള ലേബലുകളോടിച്ചുകൊണ്ട് ഇതിനെയൊക്കെ കച്ചവടവൽക്കരിക്കുകയാണ്. ഇത് ഹൈന്ദവ ആചാരങ്ങൾക്ക് നേരെയുള്ള ആസൂത്രിത  കടന്നുകയറ്റവുമാണ്. ആചാര്യവര്യൻമാരിൽ നിന്നും വിദ്യ പകർന്നു നൽകിയ പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. നാവിൽ ഹരിശ്രീ കുറിക്കുമ്പോൾ  കുരുന്നുകളുടെയുള്ളിൽ ആധ്യത്മികതയും, അറിവും പകർന്നു ലഭിക്കുകയാണ് എന്നും സെൻകുമാർ പറഞ്ഞു.

തുടർന്ന് നിയുക്ത മാളികപ്പുറം മേൽശാന്തി ബ്രഹ്മശ്രീ മാടവനമന എം എസ് പരമേശ്വരൻ നമ്പൂതിരി, ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ ഉപാദ്ധ്യക്ഷൻ സ്വാമി അയ്യപ്പദാസ് ,
സബൈൻ ഹോസ്പിറ്റൽ എം ഡി ഡോ .സബൈൻ ശിവദാസ്  എന്നീ പ്രമുഖരുടെ നേതൃത്വത്തിൽ കുരുന്നുകളുടെ നാവിൽ ആദ്യാക്ഷരം കുറിച്ചു.  വിവേകാനന്ദ വിദ്യാലയത്തിലെയും, പ്രഗതി ബാലഭവനിലെയും സമീപപ്രദേശങ്ങളിലെ മറ്റു വിദ്യാലയങ്ങളിൽ നിന്നുമെത്തിയ നൂറ് കണക്കിന് വിദ്യാർഥികൾ മണലിലും, ഉണക്കലരിയിലും അക്ഷരങ്ങളെഴുതി വിദ്യാരംഭ ചടങ്ങുകൾക്ക് പങ്കാളികളായി.

പ്രധാന അധ്യാപിക പി എസ് ശ്രീകല അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ സെക്രട്ടറി പി ആർ സിജു സ്വാഗതവും, പി ആർ മധു കൃതജ്ഞതയും പറഞ്ഞു. ഇ കെ അജിത്കുമാർ വിഷയാവതരണവും നടത്തി.

Leave a Reply