തങ്കളം ദേവഗിരി ശ്രീനാരായണ ഗുരുദേവമഹാക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിച്ചു നിരവധി കുട്ടികൾ


കോതമംഗലം: തങ്കളം ദേവഗിരി ശ്രീനാരായണ ഗുരുദേവമഹാക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങിൽ നിരവധി കുട്ടികൾ ആദ്യാക്ഷരം കുറിച്ചു. ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങുകൾക്ക് ശേഷം ലളിതാസഹസ്രനാമാർച്ചനയും തുടരന്ന് 30 വർഷം ഒക്കൽ എസ് എൻ ഡി പി സ്കൂളിലെ പ്രധാന അദ്യാപകനായിരുന്ന എം.കെ.വിശ്വനാഥൻ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. പൂജാ ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ജിഷ്ണു ശാന്തികൾ മുഖ്യകാർമികത്വം വഹിച്ചു. യൂണിയൻ പ്രസിഡന്റ് അജി നാരായണൻ, സെക്രട്ടറി പി.എ.സോമൻ, വൈസ് പ്രസിഡന്റ് കെ.എസ് ഷാനിൽകുമാർ, യോഗം ബോർഡ് മെമ്പർ സജീവ് പാറയ്ക്കൽ, ക്ഷേത്രം കൺവീനർ പി.വി.വാസു, റ്റി.ജി. അനി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Leave a Reply